ചോദ്യങ്ങളിൽ അസ്വസ്ഥരായത് ഉത്തരങ്ങളിൽ അവ്യക്തതയുള്ളവർ മാത്രമാണ്; പ്രതികരണവുമായി അരുൺകുമാർ

ഒന്നും പുതുതായി പറഞ്ഞില്ല അതുകൊണ്ട് തന്നെ ഒരു കുമ്പസാരമോ ഏറ്റുപറച്ചിലോ ആയി വ്യാഖ്യാനിക്കേണ്ടതുമില്ല. സർക്കാരിന് വീഴ്ച സംഭവിച്ച ഘട്ടങ്ങളിലെല്ലാം ആ ചോദ്യങ്ങൾ കൃത്യമായും അതേ മൂർച്ചയോടെ ഉയർത്തുകയും ചെയ്തിട്ടുണ്ട്.

| അരുൺകുമാർ

കോങ്ങാട് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ‘കുമ്പസാരം’ നടത്തി എന്ന മട്ടിലുള്ള ചില പ്രതികരണങ്ങൾ കണ്ടു. പൊതുബോധ നിർമ്മിതിയിൽ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തെ മുൻനിർത്തിയാണ് സംസാരിച്ചത്. ഒരു വാർത്ത വായനക്കാരനിൽ/ പ്രേക്ഷകനിൽ എത്തും മുൻപ് കടന്നു പോകുന്ന ഫിൽട്ടറുകളെ ചോംസ്കി അവതരിപ്പിച്ച പ്രൊപ്പഗാൻഡ മോഡലിനെ മുൻനിർത്തി അവതരിപ്പിക്കാനാണ് ശ്രമിച്ചത്.

കർഷക സമരം, സ്വർണക്കടത്ത്, ശബരിമല യുവതീ പ്രവേശന വിവാദം എന്നീ മൂന്നു സന്ദർഭങ്ങളിലും ഉടമസ്ഥത, പരസ്യദാതാക്കൾ, ഉറവിട താത്പര്യങ്ങൾ, സമ്മർദ്ദ ശക്തികൾ ,പൊതു ശത്രു തുടങ്ങിയ വ്യത്യസ്ത അനുപാതങ്ങളിൽ എങ്ങനെ അരിപ്പകളായി തീരുന്നു എന്നാണ് വിശദീകരിച്ചത്. ഹേബർ മാസിൻ്റെ പൊതുമണ്ഡലത്തിലെ ക്രിട്ടിക്കൽ റാഷണാലിറ്റി എങ്ങനെയാണ് സത്യാനന്തര കാലത്ത് പരിവർത്തന വിധേയമായത് എന്നു ചൂണ്ടി കാട്ടിയാണ് തുടങ്ങിയത്. സ്വർണ്ണക്കടത്ത് കേസിലെ സോഴ്സ് എങ്ങനെയാണ് അജണ്ട സെറ്റു ചെയ്യാൻ ശ്രമിച്ചത് എന്ന് കേസിൻ്റെ പോക്കിൽ വ്യക്തമായ നാളുകളിൽ തന്നെ പിന്നീടുള്ള ചർച്ചകളിൽ ഈ ചോദ്യം ആവർത്തിച്ചു കൊണ്ടേയിരുന്നു.

ഒന്നും പുതുതായി പറഞ്ഞില്ല അതുകൊണ്ട് തന്നെ ഒരു കുമ്പസാരമോ ഏറ്റുപറച്ചിലോ ആയി വ്യാഖ്യാനിക്കേണ്ടതുമില്ല. സർക്കാരിന് വീഴ്ച സംഭവിച്ച ഘട്ടങ്ങളിലെല്ലാം ആ ചോദ്യങ്ങൾ കൃത്യമായും അതേ മൂർച്ചയോടെ ഉയർത്തുകയും ചെയ്തിട്ടുണ്ട്. മാധ്യമങ്ങൾ ഭരണപക്ഷത്തല്ല പ്രതിപക്ഷത്താണ് എന്ന് കരുതുമ്പോഴും പക്ഷെ പ്രതിപക്ഷ നേതാവിൻ്റെയും പക്ഷത്തല്ല എന്നും ഉറച്ച് വിശ്വസിച്ച ടീമിനോടൊപ്പം പണിയെടുത്തു എന്നതാണ് കരുത്തായതും.

വർഗ്ഗീയതയുടെ ഒരു തിരി പോലും നാമ്പു നീട്ടാൻ അനുവദിച്ചിട്ടില്ല. ബഹുസ്വരത കഴിയുന്നിടത്തോളം ഉറപ്പാക്കിയിരുന്നു. അത്രമേൽ സ്വാതന്ത്ര്യമുള്ളിടമായിരുന്നു, അതു കൊണ്ടാണ് മറ്റൊരിടവും പ്രലോഭിപ്പിക്കാത്തതും. ഇനിയും സ്ക്രീനിൽ തിരിച്ചെത്തുന്നുവെങ്കിൽ ഈ നിലപാടിൽ നിന്ന് ഒരു അണുപോലും പിന്നിലേക്ക് പോകില്ല.പിന്നെ ചോദ്യങ്ങളിൽ അസ്വസ്ഥരായത് ഉത്തരങ്ങളിൽ അവ്യക്തതയുള്ളവർ മാത്രമാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ താൻ രാജിവെക്കില്ലെന്നും കേന്ദ്രത്തിന് അവരെ പിരിച്ചുവിടാൻ കഴിയുമെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ ബുധനാഴ്‌ച പറഞ്ഞു. സംസ്ഥാനം ഒരു തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിച്ചില്ല. മറിച്ച് ഒരു ക്രൂരതയാണ്‌ നടന്നതെന്നും തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ബിജെപിയെ "ധാർമ്മികമായി" പരാജയപ്പെടുത്തിയെന്നും...

Keep exploring...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

More News

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...

യുഎസ് യുദ്ധവിമാനം പറക്കുന്നതിനിടെ പശ്ചിമേഷ്യയില്‍ കാണാതായി

പശ്ചിമേഷ്യയില്‍ പേര്‍ഷ്യന്‍ ഗള്‍ഫിനു മുകളിലൂടെ പറക്കുന്നതിനിടെ അമേരിക്കന്‍ സൈന്യത്തിൻ്റെ ടാങ്കര്‍ യുദ്ധവിമാനം കാണാതായി. ഫൈറ്റര്‍ ജെറ്റുകള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം...

‘ലക്ഷ്യങ്ങളെല്ലാം നേടി കഴിഞ്ഞു, ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കും’: മാര്‍ക്കോ റൂബിയോ

ഇറാനെതിരെ യുഎസ് നടത്തിവരുന്ന ഓപ്പറേഷന്‍ എപ്പിക്ക് ഫ്യൂരി അവസാനിപ്പിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. യുദ്ധത്തില്‍ അമേരിക്കയുടെ...