...
Home Entertainments 4 കെ ദൃശ്യമിഴിവോടെ ‘ഒരു വടക്കൻ വീരഗാഥ’ റീ റിലീസ് ചെയ്യുന്നു

4 കെ ദൃശ്യമിഴിവോടെ ‘ഒരു വടക്കൻ വീരഗാഥ’ റീ റിലീസ് ചെയ്യുന്നു

എംടിയുടെ തിരക്കഥയിൽ സിനിമയിൽ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു നായികയായ ഉണ്ണിയാർച്ചയായി എത്തിയത്.

337

എംടി – ഹരിഹരൻ – മമ്മൂട്ടി ടീം ഒന്നിച്ച മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രം ‘ ഒരു വടക്കൻ വീരഗാഥ’ റീറിലീസ് ചെയ്യുന്നു. മലയാള സിനിമയ്ക്കും വ്യക്തിപരമായി തനിക്കും ധാരാളം നേട്ടങ്ങൾ ഉണ്ടാക്കി തന്ന സിനിമയാണ് ഒരു വടക്കൻ വീരഗാഥയെന്ന് മമ്മൂട്ടി ഫേസ്ബുക്കിൽ പറഞ്ഞു.

റിലീസ് ചെയ്ത് 35 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ 4 കെ ദൃശ്യമിഴിവോടെ സിനിമ വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുന്നത് . മുൻപ് കണ്ടവർക്ക് വീണ്ടും ഒരിക്കൽ കൂടി കാണാനും പുതിയ കാഴ്ച്ചക്കാർക്ക് പുതിയ കാഴ്ച,ശബ്ദ മിഴിവോടുകൂടി കാണാനും ചിത്രം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ഒരുക്കിയിരിക്കുകയാണെന്നും ടീസർ ഇന്ന് പുറത്തുവിടുമെന്നും മമ്മൂട്ടി അറിയിച്ചിട്ടുണ്ട്.

എംടിയുടെ തിരക്കഥയിൽ സിനിമയിൽ ചന്തുവായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. മാധവിയായിരുന്നു നായികയായ ഉണ്ണിയാർച്ചയായി എത്തിയത്. ഈ ചിത്രം 4 കെ അറ്റ്‌മോസിൽ റിലീസ് ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ച വ്യക്തിയാണ് പിവിജിയെന്നും(പിവി ഗംഗാധരൻ) തങ്ങൾ തമ്മിൽ ഇതിനെ കുറിച്ച് ഒരുപാട് സംസാരിച്ചിട്ടുണ്ടെന്നും മമ്മൂട്ടി വിഡിയോയിൽ പറഞ്ഞു. അന്ന് എന്തുകൊണ്ടോ അത് നടക്കാതെ പോയി. ഇന്ന് അദ്ദേഹത്തിന്റെ മക്കൾ ആ സ്വപ്‌നം സാക്ഷാത്കരിക്കുകയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.