നാം പുലർത്തുന്ന മൗനം യഥാർഥത്തിൽ ഭരണഘടനയെ തകർക്കാനുള്ള നമ്മുടെ പ്രയത്നമാണ്

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നത് - ഡൽഹിയിലെ ജഹാംഗീർ പൂരിയിൽ നടന്നത് ബിജെപി ആസൂത്രണം ചെയ്ത ആക്രമണം ( കൂടി ഒഴിപ്പിക്കൽ) ആയിരുന്നു, ആ പ്രദേശം മുസ്ലീം ഭൂരിപക്ഷം ഉള്ളതാണ്, ഇന്നേവരെ യാതൊരു പ്രശ്നങ്ങളും ബഹളങ്ങളും നടന്നിട്ടില്ലാത്ത പ്രദേശം.

| രേഷ്മ കൊറ്റക്കാട്ട്

എങ്ങിനെയാണ് ബിജെപി വർഗ്ഗീയ ലഹളകൾ ഉണ്ടാക്കുന്നത് എന്നത് തിരിച്ചറിയാൻ ഈ അവസരം എങ്കിലും ഉപയോഗിച്ചില്ല എങ്കിൽ ഇന്ത്യ എന്ന മതേതര ജനാധിപത്യ രാജ്യത്തിൻ്റെ ഭരണഘടന കുഴിച്ചു മൂടാൻ ഇടുന്ന ഓരോ തരി മണ്ണിലും നമ്മുടെ കയ്യിലെ വിയർപ്പിൻ്റെ ഗന്ധം ഉണ്ടാവും. നമ്മുടെ മൗനം യഥാർഥത്തിൽ ഭരണഘടനയുടെ തകർക്കാനുള്ള നമ്മുടെ പ്രയത്നം ആണ്. ഗുജറാത്തിൽ ബോംബെയിൽ ഡൽഹിയിൽ കശ്മീരിൽ അസാമിൽ ബാംഗ്ലൂരിൽ … സംഘപരിവാർ പതിറ്റാണ്ടുകൾ ആയി പയറ്റുന്ന തന്ത്രം ആണിത്.

ഇനിയും അനുവദിച്ചാൽ ഇന്ത്യ എന്ന രാജ്യം തന്നെ ഇല്ലാതെ ആകാൻ ഒരുപാട് കാത്തിരിക്കേണ്ടി വരില്ല. മുസ്ലീം സമൂഹത്തെ പ്രകോപിപ്പിക്കാൻ അവരെ തെരുവിൽ ഇറക്കി സംഘടിക്കാൻ അത് ചൂണ്ടിക്കാട്ടി ഹിന്ദു സൂഹത്തെ പ്രകോപിപ്പിച്ചു മുസ്ലീം വിരുദ്ധ മനസ്സുമായി കൂടെ നിർത്തി തമ്മിൽ തല്ലിപ്പിച്ച് ലഹളകൾ ഉണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന ഹീനമായ കളികളിൽ മുസ്ലീം സമൂഹവും ഹിന്ദു സമൂഹവും വീണു പോകരുത്.

കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നത് – ഡൽഹിയിലെ ജഹാംഗീർ പൂരിയിൽ നടന്നത് ബിജെപി ആസൂത്രണം ചെയ്ത ആക്രമണം ( കൂടി ഒഴിപ്പിക്കൽ) ആയിരുന്നു, ആ പ്രദേശം മുസ്ലീം ഭൂരിപക്ഷം ഉള്ളതാണ്, ഇന്നേവരെ യാതൊരു പ്രശ്നങ്ങളും ബഹളങ്ങളും നടന്നിട്ടില്ലാത്ത പ്രദേശം. അവിടെ താമസിക്കുന്ന ജനങ്ങൾ സാധാരണയുള്ള പ്രകോപനങ്ങൾ കൊണ്ട് ബഹളം കൂട്ടുന്നവർ അല്ല. അതുകൊണ്ടാണ് ആസൂത്രിതമായി ആ പ്രദേശം തെരഞ്ഞെടുത്തതും അവിടെയുള്ള മുസ്ലിങ്ങളുടെ സ്ഥാപനങ്ങളും വീടുകളും കടകളും മാത്രം തിരഞ്ഞു പിടിച്ചു തകർത്തതും.

ഗതി മുട്ടിയാൽ ചേരയും കടിക്കും എന്നാണല്ലോ. ബിജെപി യെ ,സംഘപരിവാറിനെ മുസ്ലീം വിരുദ്ധ ഇടപെടലുകളെ , ഒക്കെ ചൂണ്ടികാട്ടി കേസിന്, സംരക്ഷണത്തിന് എന്നൊക്കെ പറഞ്ഞു പൈസ പിരിക്കുന്ന മുസ്ലീം സംഘടനകൾക്ക് ചാകര ആണ് ഇത്തരം വിഷയങ്ങൾ, അതുകൊണ്ട് അവർ ഇതിനെ ആളി കത്തിക്കാൻ ശ്രമിക്കും. അവരെയും സൂക്ഷിക്കുക.

ഇന്ത്യ എന്ന നമ്മുടെ രാജ്യം നമ്മുടേത് അല്ലെ എന്ന സംശയം മനസ്സിൽ ഉണ്ടായാൽ പിന്നെ എല്ലാം സംശയത്തിൻ്റെ ഭയത്തിൻ്റെ കാരണങ്ങൾ ആകും. അതുകൊണ്ട് തന്നെ രാജ്യം നമ്മുടേത് തന്നെ പക്ഷെ നമ്മുടെ രാജ്യത്തെ ഇപ്പൊൾ ഭരിക്കുന്നത് രാജ്യ ദ്രോഹികൾ ആണ് എന്ന് മനസിലാക്കുക . അവരിൽ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ വർഗ്ഗീയമായി സംഘടിക്കുക അല്ല വേണ്ടത് മറിച്ച് വർഗ്ഗീയ കൂട്ടായ്മകൾ തകർക്കുക ആണ് വേണ്ടത്.

നാം ജനിച്ചുവളർന്ന നമ്മുടെ രാജ്യം മതേതര ജനാധിപത്യ രാജ്യം ആണ്. ഇവിടെ എല്ലാ മതവിശ്വാസികളും ഒരുപോലെ ആണ് എല്ലാവർക്കും ഒരേ അവകാശങ്ങൾ. മതേതര ജനാധിപത്യ വിശ്വാസികൾക്ക് ഇവിടെ ഒറ്റക്കെട്ടായി ഒന്നിച്ചു നിൽക്കാം.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...