...
Home Entertainments പാ രഞ്ജിത്ത്, വെട്രിമാരന്‍, മാരി സെല്‍വരാജ് എന്നിവര്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ മോദിയായി അഭിനയിക്കാം: സത്യരാജ്

പാ രഞ്ജിത്ത്, വെട്രിമാരന്‍, മാരി സെല്‍വരാജ് എന്നിവര്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ മോദിയായി അഭിനയിക്കാം: സത്യരാജ്

അഭ്യൂഹങ്ങൾ അല്ലാതെ ഇതുവരെ തന്നെ ആരും മോദിയാവാന്‍ സമീപിച്ചിട്ടില്ല. നരേന്ദ്ര മോദിയുടെ ആത്മകഥയെടുക്കാന്‍ 'മഴൈ പിടിക്കാത്ത മനിതന്‍' സംവിധായകന്‍ വിജയ് മില്‍ട്ടന്‍ തയ്യാറാവുകയാണെങ്കില്‍ അഭിനയിക്കാമെന്ന് സത്യരാജ് ഹാസ്യരൂപേണ പറഞ്ഞു.

312

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോ പിക്കിൽ കേന്ദ്ര മോദിയായി അഭിനയിക്കുന്നു എന്ന അഭ്യൂഹങ്ങളെ തള്ളി പ്രശസ്ത തമിഴ് നടൻ സത്യരാജ്. ചൊവ്വാഴ്ച ‘മഴൈ പിടിക്കാത്ത മനിതന്‍’ എന്ന പുതിയ സിനിമയുടെ പ്രീ റിലീസ് വേളയില്‍ സംസാരിക്കുകയായിരുന്നു സത്യരാജ്.

പെരിയാര്‍ ഇ വി രാമസ്വാമി നായ്കറുടെ ശക്തനായ അനുയായിയും തന്റെ അടുത്ത സുഹൃത്തുമായിരുന്ന പരേതനായ സംവിധായകന്‍ മണിവര്‍ണ്ണന്‍ സംവിധാനം ചെയ്തിരുന്നുവെങ്കില്‍ താന്‍ അഭിനയിച്ചേനെയെന്നും സത്യരാജ് പറഞ്ഞു.

അഭ്യൂഹങ്ങൾ അല്ലാതെ ഇതുവരെ തന്നെ ആരും മോദിയാവാന്‍ സമീപിച്ചിട്ടില്ല. നരേന്ദ്ര മോദിയുടെ ആത്മകഥയെടുക്കാന്‍ ‘മഴൈ പിടിക്കാത്ത മനിതന്‍’ സംവിധായകന്‍ വിജയ് മില്‍ട്ടന്‍ തയ്യാറാവുകയാണെങ്കില്‍ അഭിനയിക്കാമെന്ന് സത്യരാജ് ഹാസ്യരൂപേണ പറഞ്ഞു. അതേപോലെ തന്നെ ശക്തമായ ജാതി വിരുദ്ധ സംവിധായകരായ പാ രഞ്ജിത്ത്, വെട്രിമാരന്‍, മാരി സെല്‍വരാജ് എന്നിവര്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ മോദി ആത്മകഥ ‘നന്നാവും’. എങ്കില്‍ താന്‍ മോദിയായി അഭിനയിക്കാമെന്നും സത്യരാജ് പറഞ്ഞു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.