...
Home News Kerala ജനങ്ങളെ പിഴിയുന്ന പാലിയേക്കര ടോൾ; കരാർ കമ്പനി ഇതിനകം പിരിച്ചത് ചെലവായതിനേക്കാള്‍ 236 കോടി രൂപ...

ജനങ്ങളെ പിഴിയുന്ന പാലിയേക്കര ടോൾ; കരാർ കമ്പനി ഇതിനകം പിരിച്ചത് ചെലവായതിനേക്കാള്‍ 236 കോടി രൂപ കൂടുതൽ

ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസയുടെ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇൻഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം 2028 ജൂലൈ 21 വരെ ടോള്‍ പിരിക്കാൻ സാധിക്കും.

260

തൃശൂർ ജില്ലയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ദേശീയ പാത നിര്‍മ്മാണത്തിന് ചെലവായതിനേക്കാള്‍ 236 കോടി രൂപ കരാര്‍ കമ്പനി ഇതിനകം പിരിച്ചെടുത്തതായി കണക്കുകള്‍ പറയുന്നു. 2012 ഫെബ്രുവരി മാസം ഒമ്പത് മുതലാണ് പാലിയേക്കര ടോള്‍ പ്ലാസയിലെ ടോള്‍ പിരിവ് ആരംഭിക്കുന്നത്.

ആ കാലയളവ് മുതൽ ഇതുവരെ അവിടെ നിന്നും പിരിച്ചെടുത്തത് 958.68 കോടി രൂപയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ദേശീയ പാത അതോറിറ്റിയും ടോള്‍ പ്ലാസയുടെ നടത്തിപ്പുകാരായ ഗുരുവായൂര്‍ ഇൻഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും തമ്മിലുളള കരാര്‍ പ്രകാരം 2028 ജൂലൈ 21 വരെ ടോള്‍ പിരിക്കാൻ സാധിക്കും.

ഓരോ ദിവസവും പാലിയേക്കര ടോള്‍ പ്ലാസയിലൂടെ കടന്നു പോകുന്നത് കുറഞ്ഞത് 45,000 വാഹനങ്ങളാണ്. അതായത് ഓരോ ദിവസവും ഇവിടെ നിന്ന് പിരിക്കുന്നത് ശരാശരി 30 ലക്ഷം രൂപ വരെയാണ്. ഇനിയും ടോള്‍ പിരിവിന്റെ കാലാവധി തീരാൻ ഏഴ് വര്‍ഷം ബാക്കി നില്‍ക്കെ ചെലവായതിന്റെ 10 മടങ്ങ് തുക കമ്പനിക്ക് നേടാനാകുമെന്ന് വിവരാവകാശ നിയമപ്രകാരമുളള രേഖകള്‍ പറയുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.