...
Home Entertainments അന്താരാഷ്ട്ര വേദികളിൽ തുടരുന്ന മലയാള തരംഗം; ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് നോമിനേഷനുകള്‍ നേടി...

അന്താരാഷ്ട്ര വേദികളിൽ തുടരുന്ന മലയാള തരംഗം; ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മൂന്ന് നോമിനേഷനുകള്‍ നേടി ‘പാരഡൈസ്’

മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പാരഡൈസ് ജൂൺ മാസത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.

289

ന്യൂട്ടൺ സിനിമ നിർമ്മിച്ച് ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘പാരഡൈസ്’ മെയ് അവസാനവാരം ന്യൂയോർക്കിൽ വച്ച് നടക്കുന്ന ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ എന്നീ വിഭാഗങ്ങളിൽ മത്സരിക്കും.മികച്ച നടനായി റോഷൻ മാത്യുവും മികച്ച നടിയായി ദർശന രാജേന്ദ്രനും മികച്ച സംവിധായകനായി പ്രസന്ന വിത്തനാഗെയുമാണ് നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

ഇരുപത്തിയെട്ടാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരവും സ്പെയിനിലെ 23-ാമത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദേശവും പാരഡൈസിന് ലഭിച്ചിരുന്നു. അതിന് പിന്നാലെ ആണ് വീണ്ടും നേട്ടങ്ങൾ തുടരുന്നത്.

രാജീവ്‌ രവിയാണ് സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത്. ശ്രീകർ പ്രസാദ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനവും ലിജു പ്രഭാകർ കളറിംഗും നിർവഹിച്ചിരിക്കുന്നു‌. തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന എത്തുന്ന മലയാളികളായ ടി വി പ്രൊഡ്യൂസറുടെയും വ്ലോഗറായ അയാളുടെ ഭാര്യയുടെയും കഥാപാത്രങ്ങളിലൂടെയാണു ‘പാരഡൈസ്’ കഥ പറയുന്നത്

മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പാരഡൈസ് ജൂൺ മാസത്തിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. കേരളത്തിൽ സെഞ്ചുറി ഫിലിംസും ശ്രീലങ്കയിൽ സ്കോപ്പ് മൂവീസും മറ്റ് പ്രദേശങ്ങളിൽ എ പി ഇൻ്റർനാഷണലുമാണ് ചിത്രം വിതരണം ചെയ്യുന്നത്. മികവുറ്റ ദൃശ്യങ്ങളും ഡോൾബി അറ്റ്മോസ് ശബ്ദവിന്യാസവും സമന്വയിക്കുന്ന‌ പാരഡൈസ് പ്രേക്ഷകർക്ക് മികച്ചൊരു തിയറ്റർ അനുഭവമായിരിക്കുമെന്നാണു അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.