...
Home News National പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഏകീകൃത താരിഫ് നടപ്പിലാക്കുന്നു

പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഏകീകൃത താരിഫ് നടപ്പിലാക്കുന്നു

ഈ താരിഫ് സംവിധാനം ഇന്ത്യയെ 'ഒരു രാജ്യം ഒരു ഗ്രിഡ് ഒരു താരിഫ്' മാതൃക കൈവരിക്കാൻ സഹായിക്കുമെന്നും വിദൂര പ്രദേശങ്ങളിലെ ഗ്യാസ് വിപണികളെ മുന്നോട്ട് നയിക്കുമെന്നും പുരി അറിയിച്ചു.

291

പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഏകീകൃത താരിഫ് നടപ്പാക്കൽ അവതരിപ്പിച്ചു ഇത് രാജ്യത്തെ പ്രകൃതി വാതക മേഖലയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പരിഷ്കാരമാണ്. രാജ്യത്തിന്റെ ഊർജ, പ്രകൃതി വാതക മേഖലയിലെ ശ്രദ്ധേയമായ പരിഷ്‌കാരമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളുടെയും സാമ്പത്തിക വികസനത്തിന്റെ ലക്ഷ്യത്തിന് അനുസൃതമായി, പ്രകൃതിവാതക മേഖലയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏകീകൃത താരിഫ് നടപ്പിലാക്കാൻ PNGRB അവതരിപ്പിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ത്രെഡിൽ അറിയിച്ചു.

ഈ താരിഫ് സംവിധാനം ഇന്ത്യയെ ‘ഒരു രാജ്യം ഒരു ഗ്രിഡ് ഒരു താരിഫ്’ മാതൃക കൈവരിക്കാൻ സഹായിക്കുമെന്നും വിദൂര പ്രദേശങ്ങളിലെ ഗ്യാസ് വിപണികളെ മുന്നോട്ട് നയിക്കുമെന്നും പുരി അറിയിച്ചു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.