11 September 2026
Home News Kerala ഒരുകോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തൽ; കര്‍മ ന്യൂസിനെതിരെ പോലീസ് കേസ്

ഒരുകോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തൽ; കര്‍മ ന്യൂസിനെതിരെ പോലീസ് കേസ്

ഉള്ളൂര്‍ പ്രവർത്തിക്കുന്ന യാന ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന് വ്യാജ പ്രചാരണം നടത്തി ദമ്പതികളും കര്‍മ ന്യൂസും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയിൽ പറയുന്നത് .

201

ചികിത്സാ തട്ടിപ്പ് നടത്തിയെന്ന് പ്രചരിപ്പിക്കുമെന്നു പറഞ്ഞുകൊണ്ട് ഒരു കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ മലയാളത്തിലെ ഓണ്‍ലൈന്‍ പത്രമായ കര്‍മ ന്യൂസിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ജില്ലയിലെ യാന ആശുപത്രിയുടെ പരാതിയില്‍ ഫോര്‍ട്ട് പൊലീസാണ് കർമയ്‌ക്കെതിരെ കേസെടുത്തത്.

ഉള്ളൂര്‍ പ്രവർത്തിക്കുന്ന യാന ആശുപത്രിയില്‍ ചികിത്സാ പിഴവുണ്ടായെന്ന് വ്യാജ പ്രചാരണം നടത്തി ദമ്പതികളും കര്‍മ ന്യൂസും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയാണെന്നാണ് പരാതിയിൽ പറയുന്നത് . കര്‍മ ന്യൂസ് സിഇഒ സോമദേവ്, മാനേജര്‍ സിജോ, സുജിത്ത്, സിത്താര, കണ്ടാലറിയുന്ന മൂന്നുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

തങ്ങൾ ആവശ്യപ്പെട്ട പണം കൈമാറിയില്ലെങ്കില്‍ വാര്‍ത്ത നല്‍കി ആശുപത്രിയെ നശിപ്പിക്കുമെന്ന് കര്‍മ ന്യൂസ് സിഇഒ സോമദേവ് ഭീഷണിപ്പെടുത്തി. തുടർച്ചയായി ഇത്തരത്തിൽ ഭീഷണി ഉയര്‍ന്നപ്പോഴാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും യാനാ ആശുപത്രി അധികൃതര്‍ അറിയിക്കുന്നു.