...
Home News Kerala ക്രിമിനൽ മൈൻഡുകാരുടെ അഭയ കേന്ദ്രമായി പോപ്പുലർ ഫ്രണ്ട് – ആർഎസ്എസ് സംഘടനകൾ മാറുകയാണ്

ക്രിമിനൽ മൈൻഡുകാരുടെ അഭയ കേന്ദ്രമായി പോപ്പുലർ ഫ്രണ്ട് – ആർഎസ്എസ് സംഘടനകൾ മാറുകയാണ്

എണ്ണം പറഞ്ഞ മിലിറ്റന്റ് ഗ്രൂപ്പായ പോപ്പുലർ ഫ്രണ്ടുകാരെ ഒരു പരിധിക്കപ്പുറം തൊടാൻ പോലീസിന് ധൈര്യമില്ല.

406

| പികെ സുരേഷ് കുമാർ

പോലീസിനെ രാഷ്ട്രീയ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോട് കൂടി ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ പോലീസ് സ്റ്റേഷനുകളിൽ പ്രാദേശിക സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടലുകൾ മുഖ്യ മന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന നേതൃത്വവും കർശനമായി വിലക്കിയിരുന്നു … അതു കൊണ്ട് എന്തു സംഭവിച്ചു എന്ന് വെച്ചാൽ പ്രാദേശിക സിപിഎം നേതാക്കൾക്ക് പോലീസിൽ പുല്ലു വിലയാണ്.

എന്നാൽ പോപ്പുലർ ഫ്രണ്ട് – എസ് ഡി പിഐ – ആർ എസ് എസ് – ബിജെപി നേതാക്കൾക്ക് ലോക്കൽ സ്റ്റേഷനുകളിൽ യഥേഷ്ടം കാര്യങ്ങൾ നടത്താൻ അവസരമൊരുങ്ങി. കോൺഗ്രസുകാർക്കും മോശമല്ലാത്ത ഇടപെടലുകൾ നടത്താൻ കഴിയുന്നുണ്ട്. സംഘ പരിവാർ – പോപ്പുലർ ഫ്രണ്ട് ആഭിമുഖ്യമുള്ളവർ കേരള പോലീസിൽ ഉണ്ടെന്നത് രഹസ്യമായ കാര്യമൊന്നുമല്ല. പോലീസിന്റെ ഔദ്യോഗിക രഹസ്യങ്ങൾ വരെ ഇക്കൂട്ടർ സംഘപരിവാർ – സുഡാപ്പികൾക്ക് ചോർത്തി നൽകുന്നുണ്ട് . പലപ്പോഴും ഇരുകൂട്ടരും പ്രതികളാകുന്ന കേസുകളിൽ തരാതരം പോലെ പോലീസ് അയവേറിയ സമീപനങ്ങൾ എടുക്കാറുമുണ്ട്.
.
പോലീസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയാത്ത രീതിയിൽ ഭീഷണിപ്പെടുത്തി കാര്യങ്ങൾ സാധിക്കുന്നതിൽ ഈ രണ്ടു സംഘടനകളും ഒട്ടും മോശമല്ല. സത്യത്തിൽ എണ്ണം പറഞ്ഞ മിലിറ്റന്റ് ഗ്രൂപ്പായ പോപ്പുലർ ഫ്രണ്ടുകാരെ ഒരു പരിധിക്കപ്പുറം തൊടാൻ പോലീസിന് ധൈര്യമില്ല. പോപ്പുലർ ഫ്രണ്ടിന്റെ കില്ലിങ്ങ് സ്ക്വാഡുകളെ കുറിച്ചോ ഒരു കൊലപാതകത്തിൽ പങ്കെടുക്കുന്ന അംഗങ്ങളെ കുറിച്ചോ ആ കുറ്റകൃത്യത്തിൽ പങ്കാളികളാക്കുന്നവർക്ക് പോലും പരസ്പരം തിരിച്ചറിയാൻ കഴിയാത്ത രീതിയിൽ ആണ് പോപ്പുലർ ഫ്രണ്ട് കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നത്.

ക്രിമിനൽ മൈൻഡുകാരുടെ അഭയ കേന്ദ്രമായി പോപ്പുലർ ഫ്രണ്ട് – ആർഎസ്എസ് സംഘടനകൾ മാറുകയാണ്. പോപ്പുലർ ഫ്രണ്ട് ചെയ്യുന്ന ഓരോ കൊലപാതകങ്ങളോടും ഭൂരിപക്ഷം മുസ്ലിങ്ങളും പുലർത്തുന്ന മൗനം, പോപുലർ ഫ്രണ്ടിന്റെ കൊലപാത കുറ്റകൃത്യങ്ങൾക്ക് മുസ്ലിം ലീഗുകാർ നൽകുന്ന മോറൽ സപ്പോർട്ടും അവർ കൂടുതൽ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് വ്യാപരിക്കാൻ കാരണമാകുന്നു. അവർ ചെയ്യുന്ന എല്ലാ കുറ്റകൃത്യങ്ങൾക്കും അവർ മതത്തെ കൂട്ടുപിടിച്ച് ന്യായവാദം ചമയ്ക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.