...
Home News International രാജ്യത്തിന്റെ നയങ്ങളും, സമീപനങ്ങളും തെറ്റ്; രാജകീയ പദവി ഉപേക്ഷിക്കുന്നതായി ജോർദാൻ രാജകുമാരൻ

രാജ്യത്തിന്റെ നയങ്ങളും, സമീപനങ്ങളും തെറ്റ്; രാജകീയ പദവി ഉപേക്ഷിക്കുന്നതായി ജോർദാൻ രാജകുമാരൻ

ജോർദാനിലെ വിവിധ സ്ഥാപനങ്ങൾ പിന്തുടരുന്ന നയങ്ങളും, സമീപനങ്ങളും അംഗീകരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച കത്തിൽ അദ്ദേഹം പറയുന്നു

157

താൻ ജോർദാൻ രാജകുമാരൻ എന്ന സ്ഥാനം ഉപേക്ഷിക്കുന്നതായി ജോർദാനിലെ ഹംസ ബിൻ അൽ ഹുസൈൻ. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജോർദാനിലെ വിവിധ സ്ഥാപനങ്ങൾ പിന്തുടരുന്ന നയങ്ങളും, സമീപനങ്ങളും അംഗീകരിക്കുന്നത് തനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതായി ട്വിറ്റർ അക്കൗണ്ടിൽ പ്രസിദ്ധീകരിച്ച കത്തിൽ അദ്ദേഹം പറയുന്നു.

‘ എന്റെതന്റെ വ്യക്തിപരമായ ബോധ്യവും എന്റെ പിതാവ് (അന്തരിച്ച ഹുസൈൻ രാജാവ്) എന്നിൽ പകർന്നുനൽകിയ തത്വങ്ങളും ഞങ്ങളുടെ സ്ഥാപനങ്ങളുടെ പാത, നിർദ്ദേശങ്ങൾ, ആധുനിക രീതികൾ എന്നിവയുമായി പൊരുത്തപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അബ്ദുല്ല രണ്ടാമൻ രാജാവിന്റെ അനുജനാണു ഹംസ. അബ്ദുല്ല രണ്ടാമൻ തനിക്കു ശേഷം കിരീടാവകാശിയായി ഹംസയെ പ്രഖ്യാപിച്ചിരുന്നെങ്കിലും 2004ൽ തീരുമാനം മാറ്റി. ഭരണകൂടത്തെ മറിച്ചിടാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ കഴിഞ്ഞ ഏപ്രിൽ മുതൽ വീട്ടുതടങ്കലിലാണ് ഹംസ. കഴിഞ്ഞ മാർച്ചിൽ, ജോർദാൻ ഹംസ ഒപ്പിട്ട ഒരു ക്ഷമാപണം പ്രസിദ്ധീകരിക്കുകയും അദ്ദേഹത്തിന്റെ അർദ്ധസഹോദരനായ അബ്ദുല്ല രാജാവിനോട് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.