...
Home Entertainments ജയറാം എന്ന് താരത്തെ മലയാളം സിനിമ എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവ്

ജയറാം എന്ന് താരത്തെ മലയാളം സിനിമ എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവ്

ഇപ്പോൾ പരസ്യമായ രഹസ്യമായ സെക്കൻഡ് ഹാഫിലെ നമ്മുടെ മെഗാസ്റ്റാറിന്റെ ക്യാമിയോയിൽ രണ്ടുപേരെയും ഒരുമിച്ച് സ്ക്രീനിൽ കണ്ട അവസരത്തിൽ തിയേറ്റർ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു.

466

| വിപിൻ വിജയ്

എബ്രഹാം ഓസ്ലർ ; സോഷ്യൽ മീഡിയയിലെ മിക്സഡ് റിവ്യൂകൾ കണ്ടു കൊണ്ടാണ് തിയേറ്ററിൽ കയറിയത്. അതും എന്തിനു ഏതിനും കുറ്റം കണ്ടുപിടിക്കുന്ന പെർഫെക്ഷൻ തിരയുന്ന എന്റെ കൂട്ടുകാരുടെ ഒപ്പം. അഞ്ചാം പാതിര പ്രതീക്ഷിക്കേണ്ട, ഇതൊരു ഇമോഷണൽ ക്രൈം ഡ്രാമയാണ് എന്ന് മിഥുൻ മാനുവൽ തോമസ് ഇന്റർവ്യൂകളിൽ എല്ലാം പറഞ്ഞിരുന്നത് കൊണ്ടുതന്നെ സിനിമ കാണുമ്പോൾ അമിത പ്രതീക്ഷകളുടെ ഭാരം ഇല്ലായിരുന്നു.

പേഴ്സണൽ ട്രാജഡികൾ കൊണ്ട് Chronic Insomniaയും അത് നിമിത്തം അകാല വാർദ്ധക്യവും ശരീരത്തിന് ബാധിച്ച Abraham Ozler എന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ സങ്കീർണമായ ടൈറ്റിൽ കഥാപാത്രം ഭാവാഭിനയം കൊണ്ടും, ബോഡി ലാംഗ്വേജ് കൊണ്ടും വളരെ കൈയടക്കത്തോടുകൂടി ജയറാം അവതരിപ്പിച്ചു. ഇപ്പോൾ പരസ്യമായ രഹസ്യമായ സെക്കൻഡ് ഹാഫിലെ നമ്മുടെ മെഗാസ്റ്റാറിന്റെ ക്യാമിയോയിൽ രണ്ടുപേരെയും ഒരുമിച്ച് സ്ക്രീനിൽ കണ്ട അവസരത്തിൽ തിയേറ്റർ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചു.

പ്രേക്ഷകരിൽ പലർക്കും ധ്രുവത്തിലെ മന്നാടിയാർ സഹോദരന്മാരുടെ ഓർമ്മകൾ മനസ്സിലേക്ക് ഇരച്ചു വന്നിട്ടുണ്ടാകും. രണ്ടാം ഭാഗത്തിന് വാതിൽ തുറന്നിട്ട് കൊണ്ടാണ് Ozler അവസാനിക്കുന്നത് , ഓസ്ലർ നെ ഇനിയും കാണണം എന്ന ആഗ്രഹത്തോടുകൂടി തന്നെയാണ് ഓരോ പ്രേക്ഷകനും തിയറ്റർ വിട്ടിറങ്ങുന്നത്. ഇനി മലയാളത്തിൽ നല്ല സിനിമകൾ കിട്ടിയാൽ മാത്രമേ അഭിനയിക്കുമെന്ന് എന്ന ശാഠ്യം വെച്ചുകൊണ്ട് കുറച്ച് ഗ്യാപ്പ് എടുത്ത് അന്യഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ജയറാം എന്ന് താരത്തെ മലയാളം സിനിമ എത്രത്തോളം മിസ്സ് ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ സിനിമയ്ക്ക് കിട്ടിയ റെസ്പോൺസ്. റേറ്റിങ് :3.5 ⭐/5)

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.