...
Home News Kerala കെഎസ്ആർടിസിയിലെ സാധാരണ ജീവനക്കാർക്കൊപ്പം നിൽക്കുക എന്ന ദൗത്യം പൊതു സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്

കെഎസ്ആർടിസിയിലെ സാധാരണ ജീവനക്കാർക്കൊപ്പം നിൽക്കുക എന്ന ദൗത്യം പൊതു സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്

യാത്രക്കാർക്ക് രണ്ട് തെറി കൂടുതൽ പറയാം, നുണ പ്രചരിപ്പിക്കാം. എന്നാലും ഇന്നത്തെ കെഎസ്ആർടിസി തൊഴിലാളി കേട്ട് നിൽക്കും. അവന് അരി വാങ്ങാൻ ഇതല്ലാതെ വേറെ പണിയില്ല.

139

| സയിദ് അബി

അഴിമതിയുടെ ഗോപുരമായി കെഎസ്ആർടിസിയുടെ കോഴിക്കോട് ടെർമിനൽ ഉണ്ടാക്കിയത് ആരാണ്? നഗരങ്ങളിൽ ഉണ്ടായിരുന്നകെഎസ്ആർടിസിയുടെ ഭൂമികൾ പല രൂപത്തിൽ പണയം വെച്ചും വിറ്റും ജീവിച്ചത് ആരാണ്? ബസ് ഓടിക്കുന്ന ഡ്രൈവറാണോ? കണ്ടക്ടറാണോ? ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളാണോ? തൊഴിലാളി നേതാക്കളാണോ? ബ്യുറോക്രസിയും ഭരിച്ചവരും മുച്ചൂടും മുടിച്ച പല പൊതുമേഖലകളെയും ചൂണ്ടി പൊതുജനത്തെ കൊണ്ട്‌ മാധ്യമങ്ങൾ തെറി വിളിപ്പിക്കും, തെറിയൊക്കെ എറിയുന്നത് ഈ പാപങ്ങളിലൊന്നും പങ്ക് ഇല്ലാത്ത പാവപെട്ട തൊഴിലാളികളിലായിരിക്കും.

കെഎസ്ആർടിസിയിലെ തൊഴിലാളികളെ കുറിച്ച് , തൊഴിലാളി നേതാവ് ആനത്തലവട്ടം ആനന്ദൻ നടത്തിയൊരു പത്രസമ്മേളനം ഉണ്ടായിരുന്നു. വിഷുവും ഈസ്റ്ററും വന്നിട്ടും ശമ്പളം കിട്ടാത്ത തൊഴിലാളികളാണ് കെഎസ്ആർടിസിയിലുള്ളത്, അവരിൽ പലരും പട്ടിണിയിലാണ്, കടം ചോദിച്ചാൽ പോലും ആരും അവന്‌ കടം നൽകില്ല.

അങ്ങനെയുള്ള വെല്ലുവിളിയുടെ കാലത്തും അവർ പണിക്കെത്തും.KSRTC രക്ഷപ്പെടണമെന്ന് ആഗ്രഹിക്കാത്ത ഒരൊറ്റ തൊഴിലാളി ഇക്കാലത്ത് ഉണ്ടാവില്ല, യാത്രക്കാർക്ക് രണ്ട് തെറി കൂടുതൽ പറയാം, നുണ പ്രചരിപ്പിക്കാം. എന്നാലും ഇന്നത്തെ കെഎസ്ആർടിസി തൊഴിലാളി കേട്ട് നിൽക്കും. അവന് അരി വാങ്ങാൻ ഇതല്ലാതെ വേറെ പണിയില്ല.

സിഫ്റ്റ് എന്നത് വലിയൊരു കാൽവെപ്പായിരുന്നു. കെഎസ്ആർടിസിയുടെ നേരിട്ടുള്ള ജീവനക്കാരെല്ലെങ്കിലും, സിഫ്റ്റ് ഓടിക്കാൻ വരുന്നവരും ദയനീയമായ സാഹചര്യങ്ങളിൽ നിന്ന് വരുന്നവരാണ്. കൂടാതെ ഇപ്പോഴുംകെഎസ്ആർടിസി ബസ് ഓടിക്കാൻ കടം വാങ്ങിയ പൈസ കൊണ്ട് ബൈക്കിന് പെട്രോളടിച്ച് വന്നവരെ ആണ് മാധ്യമങ്ങൾ അവഹേളിക്കുന്നത്.

വെറ്റിനറി സർവകലാശാലയിൽ ഉണ്ടായിരുന്ന കാലത്ത് സംഘികൾക്ക് പശു സംരക്ഷണത്തിന് പണം വേണ്ട പോലെ അനുവദിച്ച, ഉള്ളിൽ കുന്നോളം രാഷ്ട്രീയമുള്ള ബി അശോക് എന്ന തെമ്മാടി കെഎസ്ഇബി യുടെ തലപ്പത്തിരുന്ന് കേരളത്തിലെ ഏറ്റവും കരുത്തുള്ളൊരു തൊഴിലാളി നേതാവിനോട് പക വീട്ടുന്നത് നമ്മളിപ്പോൾ കാണുന്നുണ്ട്.

പാർട്ടിക്ക് മുമ്പ് പിറവി കൊണ്ട ട്രേഡ് യൂണിയനെ തള്ളി കളയുന്ന പ്രതിപക്ഷ നേതാവുള്ള നാടായിട്ടുണ്ട് കേരളം. തൊഴിലാളികളുടെ തല തല്ലി പൊളിക്കണമെന്നാണ് കെ സുരേന്ദ്രൻ പറയ്യുന്നത് . തൊഴിലാളികൾ സമാനതകളില്ലാത്ത വെല്ലുവിളിയും അതിക്ഷേപവും നേരിടുന്ന കാലത്ത് കെഎസ്ആർടിസിയിലെ സാധാരണ ജീവനക്കാർക്കൊപ്പം നിൽക്കുക എന്ന ദൗത്യം പൊതു സമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.