12 September 2026
Home Entertainments പരസ്യമായി അപമാനിക്കപ്പെട്ട അനുപമ പരമേശ്വരൻ

പരസ്യമായി അപമാനിക്കപ്പെട്ട അനുപമ പരമേശ്വരൻ

അനുപമ സംസാരിക്കുന്നതിനു മുൻപ് എൻ ടി ആർ സംസാരിക്കണം എന്ന ആരാധകരുടെ ആവശ്യം നടപ്പിലാക്കാത്തതിന്റെ ദേഷ്യത്തിൽ ആയിരുന്നു ഇത്തരത്തിൽ ഉള്ള പ്രതികരണങ്ങൾ.

281

തെലുങ്കിൽ വലിയ മുന്നേറ്റം ഉണ്ടാക്കിയ തില്ല് സ്ക്വയർ എന്ന സിനിമയുടെ വിജയാഘോഷ പരിപാടിയിലാണ് ജൂനിയർ എൻ ടി ആർ ആരാധകർ നടി അനുപമയെ അപമാനിച്ചത്. ആഘോഷ ചടങ്ങിൽ വേദിയിൽ ഇരുന്ന അനുപമയോട് വേദി വിട്ട് ഇറങ്ങിപ്പോകാൻ പറയുകയായിരുന്നു ആരാധകർ.

12 ദിവസം കൊണ്ട് 60 കോടി കളക്ഷൻ നേടിയ സിനിമയുടെ ആഘോഷ പരിപാടിയിൽ ജൂനിയർ എൻ ടി ആർ ആയിരുന്നു പ്രധാന അഥിതി. ചടങ്ങിൽ വേദിയിൽ ഇരുന്ന അനുപമയെ തുടക്കം മുതൽക്കേ എൻ ടി ആർ ആരാധകർ കൂകി വിളിച്ചു അപമാനിക്കുകയായിരുന്നു. സംസാരിക്കാൻ മൈക്കിന് അടുത്തേക്ക് വന്ന നടിയുടെ സംസാരം തടസ്സപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു ആരാധകരുടെ പ്രവർത്തനം.

ഒടുവിൽ ഞാൻ സംസാരിക്കേണ്ടതില്ലേ എന്ന നടിയുടെ ചോദ്യത്തിന് വലിയ ശബ്ദത്തിൽ വേണ്ട എന്നായിരുന്നു ആരാധകരുടെ മറുപടിയും. അനുപമ സംസാരിക്കുന്നതിനു മുൻപ് എൻ ടി ആർ സംസാരിക്കണം എന്ന ആരാധകരുടെ ആവശ്യം നടപ്പിലാക്കാത്തതിന്റെ ദേഷ്യത്തിൽ ആയിരുന്നു ഇത്തരത്തിൽ ഉള്ള പ്രതികരണങ്ങൾ.

ആരാധകരുടെ ഈ നടപടിയിൽ വലിയ വിമർശനങ്ങൾ ആണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഈ വീഡിയോ നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറൽ ആയിരുന്നു. നായികയായ അനുപമ പരമേശ്വരനോട് ജൂനിയർ എൻ.ടി.ആറിന്റെ ആരാധകർ വേദിയിൽനിന്നിറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത് ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.