പുല്‍വാമ വെളിപ്പെടുത്തലുകള്‍ മുഖ്യധാരാ മാധ്യമങ്ങൾ എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല; ചോദ്യവുമായി ശശി തരൂർ

പരാജയം സത്യസന്ധമായി അംഗീകരിക്കുന്നതിനും തിരുത്തൽ നടപടിക്കും വേണ്ടി മാധ്യമങ്ങൾ ഇന്ത്യൻ സർക്കാരിൽ സമ്മർദം ചെലുത്തണം. രക്തസാക്ഷികളായ 40 ജവാന്മാർ മടങ്ങിവരില്ല. പക്ഷെ അവരുടെ കുടുംബവും നമ്മുടെ രാജ്യവും സത്യം അറിയേണ്ടതുണ്ടെന്ന് ശശി തരൂര്‍

പുല്‍വാമയിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകള്‍ രാജ്യത്തെ മുഖ്യധാരാ മാധ്യമങ്ങൾ എന്തുകൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ലെന്ന ചോദ്യവുമായി ശശി തരൂര്‍ എം.പി.

ജമ്മു കശ്മീരിലെ ഇന്ത്യൻ സർക്കാരിന്‍റെ അധികാരം വിനിയോഗിക്കുക എന്ന ഉത്തരവാദിത്തമുള്ള ഗവർണർ മേലധികാരികളെ കുറ്റപ്പെടുത്തുമ്പോൾ, അത് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് മുഖ്യധാരാ മാധ്യമങ്ങൾ മനപ്പൂർവം കടമ മറക്കുന്നതിന്‍റെയോ നിയമവിധേയമല്ലാത്ത സെൻസർഷിപ്പിന്‍റെയോ തെളിവാണ്.

നമ്മുടെ രാജ്യത്തെ മാധ്യമങ്ങളെ ഈ വിധത്തിൽ കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിയുമെങ്കിൽ, സ്വതന്ത്ര മാധ്യമങ്ങളുള്ള ജനാധിപത്യമാണ് നമ്മൾ എന്ന് അവകാശപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ശശി തരൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു. പരാജയം സത്യസന്ധമായി അംഗീകരിക്കുന്നതിനും തിരുത്തൽ നടപടിക്കും വേണ്ടി മാധ്യമങ്ങൾ ഇന്ത്യൻ സർക്കാരിൽ സമ്മർദം ചെലുത്തണം. രക്തസാക്ഷികളായ 40 ജവാന്മാർ മടങ്ങിവരില്ല. പക്ഷെ അവരുടെ കുടുംബവും നമ്മുടെ രാജ്യവും സത്യം അറിയേണ്ടതുണ്ടെന്ന് ശശി തരൂര്‍ കുറിച്ചു.

ശശി തരൂരിന്റെ കുറിപ്പിന്‍റെ പൂര്‍ണരൂപം:

നമ്മുടെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യാതിരുന്ന “ദി വയർ” ചാനലിൽ മുൻ ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക് കരൺ ഥാപ്പറുമായി നടത്തിയ അഭിമുഖത്തിലെ അത്ഭുതപ്പെടുത്തുന്ന വെളിപ്പെടുത്തലുകൾ ചുരുക്കത്തിൽ ഇവയാണ്:

  1. സിആർപിഎഫ് തങ്ങളുടെ ഉദ്യോഗസ്ഥരെ എയർ ലിഫ്റ്റ് ചെയ്യാൻ വിമാനം ആവശ്യപ്പെട്ടു; ഇത് ആഭ്യന്തര മന്ത്രാലയം നിരസിച്ചു.
  2. തിരഞ്ഞെടുത്ത പാത സുരക്ഷിതമാക്കിയിട്ടില്ല. വാഹനവ്യൂഹത്തെ ആക്രമിക്കാൻ സാധ്യതയുള്ള 8-10 ലിങ്ക് റോഡുകളിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ല.
  3. പാക്കിസ്ഥാനിൽ നിന്നുള്ള 300 കിലോഗ്രാം ആർ‌ഡി‌എക്‌സ് വഹിച്ച കാർ ജമ്മു കശ്മീറിലേക്ക് പ്രവേശിക്കുകയും പത്ത് ദിവസങ്ങളോളം തടസ്സമില്ലാതെ കറങ്ങുകയും ചെയ്തു. കഴിവില്ലായ്മയോ അശ്രദ്ധയോ?
  4. രഹസ്യാന്വേഷണ, സുരക്ഷാ വീഴ്ചകളെക്കുറിച്ച് ഗവർണർ മാലിക് പ്രധാനമന്ത്രിയോടും ദേശീയ സുരക്ഷാ ഉപദേഷ്ടാവിനോടും പറഞ്ഞു, അവർ അദ്ദേഹത്തോട് അതിനെക്കുറിച്ച് പരസ്യമായി സംസാരിക്കരുതെന്ന് നിർദേശം നൽകി.
  5. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് ഭരണഘടനാപരമായി ജമ്മു കശ്മീർ ഗവൺമെന്‍റിന്‍റെ അനുമതി നൽകേണ്ടിയിരുന്നത് ഗവർണറായിരുന്നെങ്കിലും അദ്ദേഹത്തെ വിവരം അറിയിച്ചത് അവസാന നിമിഷം മാത്രമായിരുന്നു.6. ജമ്മു കശ്മീരിനെ ഒരു സംസ്ഥാനത്തിൽ നിന്ന് കേന്ദ്രഭരണ പ്രദേശമായി തരംതാഴ്ത്തിയത് കശ്മീരി അഭിമാനത്തെ വ്രണപ്പെടുത്തുന്ന അനാവശ്യമായ അപമാനമാണെന്ന് ഗവർണർ മാലിക്കിന് തോന്നി.

ഇതെല്ലാം നമ്മുടെ രാഷ്ട്രത്തിന് ആശങ്കയുണ്ടാക്കേണ്ട രാജ്യസുരക്ഷയുടെ വിഷയങ്ങളാണ്. എന്തുകൊണ്ട് മുഖ്യധാരാ മാധ്യമങ്ങൾ ഇത് പോലൊരു ഗുരുതരമായ വിഷയം റിപ്പോർട്ട് ചെയ്തില്ല?പ്രധാനമന്ത്രിയുടെ ഇക്കാര്യത്തിലുള്ള അജ്ഞതയെക്കുറിച്ചും അഴിമതിയോടുള്ള അഡ്ജസ്റ്മെന്‍റിനെക്കുറിച്ചും ഗവർണർ മാലിക്കിന്‍റെ സ്ഥിരീകരിക്കാത്ത പ്രസ്താവനകൾ ഞാൻ ഒഴിവാക്കുന്നു. കാരണം അവ അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായി തള്ളിക്കളയാം.

എന്നാൽ ജമ്മു കശ്മീരിലെ ഇന്ത്യൻ സർക്കാരിന്റെ അധികാരം വിനിയോഗിക്കുക എന്ന ഉത്തരവാദിത്തമുള്ള ഗവർണർ, ഒരു ദേശീയ ദുരന്തത്തിന് തന്റെ മേലധികാരികളെ കുറ്റപ്പെടുത്തുമ്പോൾ, അത് റിപ്പോർട്ട് ചെയ്യുന്നതിൽ പരാജയപ്പെടുന്നത് ഒന്നുകിൽ നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ മനഃപൂർവം കടമ മറക്കുകയോ അല്ലെങ്കിൽ നിയമവിധേയമല്ലാത്ത സെൻസർഷിപ്പിന്‍റെ തെളിവോ ആണ്.

മാധ്യമങ്ങളെ ഈ വിധത്തിൽ കൈകാര്യം ചെയ്യാൻ സർക്കാരിന് കഴിയുമെങ്കിൽ, സ്വതന്ത്ര മാധ്യമങ്ങളുള്ള ജനാധിപത്യമാണ് നമ്മൾ എന്ന് അവകാശപ്പെടുന്നത് അവസാനിപ്പിക്കണം.ഈ ദുരന്തത്തിന്റെ പിന്നാമ്പുറ സംഭവ കഥകൾ അടിച്ചമർത്തുന്നത് ദേശീയ സുരക്ഷാ താൽപ്പര്യമല്ല, ഭരണകക്ഷിയുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ മാത്രമാണ്. പരാജയം സത്യസന്ധമായി അംഗീകരിക്കുന്നതിനും തിരുത്തൽ നടപടിക്കും വേണ്ടി മാധ്യമങ്ങൾ ഇന്ത്യൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണം. രക്തസാക്ഷികളായ 40 ജവാന്മാർ മടങ്ങിവരില്ല, പക്ഷേ അവരുടെ കുടുംബവും നമ്മുടെ രാജ്യവും സത്യം അറിയേണ്ടതുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...