...
Home Entertainments ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുമായി പുഷ്പ 2 ഒടിടിയിലേക്ക്

ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുമായി പുഷ്പ 2 ഒടിടിയിലേക്ക്

റിലീസ് ചെയ്ത്, ഇപ്പോൾ ഒരു മാസത്തിനു ശേഷവും പുഷ്പ2 ൻ്റെ കളക്ഷൻ തുടരുകയാണ്. 1800 കോടിയിലേറെയാണ് പുഷ്പ 2 ഒരു മാസത്തില്‍ ആഗോളതലത്തില്‍ നേടിയിരിക്കുന്നത്.

258

സുകുമാറിൻ്റെ സംവിധാനത്തിൽ ഒരുങ്ങി അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2 ദി റൂൾ തിയേറ്ററുകളിൽ വൻ കളക്ഷൻ നേടിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ സിനിമ എന്ന പദവിയാണ് ഈ തെലുങ്ക് ചിത്രം നേടിയിരിക്കുന്നത്.

റിലീസ് ചെയ്ത്, ഇപ്പോൾ ഒരു മാസത്തിനു ശേഷവും പുഷ്പ2 ൻ്റെ കളക്ഷൻ തുടരുകയാണ്. 1800 കോടിയിലേറെയാണ് പുഷ്പ 2 ഒരു മാസത്തില്‍ ആഗോളതലത്തില്‍ നേടിയിരിക്കുന്നത്. എസ്എസ് രാജമൗലി ഒരുക്കിയ ബാഹുബലി 2-നെ മറികടന്നാണ് ഈ നേട്ടം. നിലവിലെ സൂചനകളനുസരിച്ച് 2025 ജനുവരി അവസാനത്തോടെ പുഷ്പ 2 സ്ട്രീമിംഗിനായി ഒടിടിയിൽ എത്തുമെന്നാണ് വിവരം.

വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 250 കോടി രൂപയ്ക്കാണ് പുഷ്പ 2വിന്‍റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. ഈ നിക്ഷേപം വീണ്ടെടുക്കുന്നതിനായി സിനിമ ഉടൻ സ്ട്രീം ചെയ്യാൻ ഒടിടി പ്ലാറ്റ്‌ഫോം ആഗ്രഹിക്കുന്നുവെന്നാണ് വിവരം. അതുകൊണ്ടുതന്നെ 2025 ജനുവരി അവസാനത്തോടെ പുഷ്പ 2 സ്ട്രീമിംഗിനായി നെറ്റ്ഫ്ലിക്സിൽ ലഭ്യമായേക്കും .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.