നിർഭയ പത്രപ്രവർത്തകർക്കെതിരായ റെയ്‌ഡ്‌: സംഘപരിവാർ ഭരണകൂടത്തിൻ്റെ അടിത്തറ ഇളകിയതിൻ്റെ സൂചന

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ആദ്യ വർഷം തന്നെ ഇന്ത്യയിലെ ജനകീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇൻ്റലിജെൻസ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്ന അമ്പതോളം ആക്ടിവിസ്റ്റുകളിൽ ഒരാൾ കൂടിയാണ് പർബീർ.

| കെ സഹദേവൻ

‘ന്യൂസ് ക്ലിക്ക് ‘ എഡിറ്റർ പർബീർ പുർകായസ്തയെ അറസ്റ്റ് ചെയ്തിരിക്കുന്നു. 90കളിൽ സജീവമായിരുന്ന ആണവ വിരുദ്ധ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിച്ച ‘Coalition for Nuclear Disarmament and Peace- CNDP എന്ന സംഘടനയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് പർബീർ പുർകായസ്തയെ ആദ്യമായി നേരിൽ പരിചയപ്പെടുന്നത്.

രണ്ടാം ബാജ്പേയ് സർക്കാർ പൊഖ്റാനിൽ ആണവ പരീക്ഷണം നടത്തിയപ്പോൾ അതിനെതിരായി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ ഉയർത്തിവിടാനും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ സമ്മർദ്ദം ചെലുത്താനും മുൻ നേവൽ ചീഫ് ആയിരുന്ന അഡ്മിറൽ രാംദാസ് , അകാലത്തിൽ നമ്മെ വിട്ടു പോയ പ്രമുഖ പത്രപ്രവർത്തകൻ പ്രഫുൽ ബിദ്വായ്, അച്ചിൻ വനെെക്, പർബീർ പുർകായസ്ത എന്നിവരുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുകയുണ്ടായി.

ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനകീയ പ്രസ്ഥാനങ്ങളെ ഒരുമിച്ച് ചേർത്തുകൊണ്ട് 2000ത്തിൽ ദില്ലിയിൽ വിപുലമായ ആണവ വിരുദ്ധ – സമാധാന കൺവെൻഷൻ വിളിച്ചു ചേർക്കുന്നതിലും നിർത്തിവെച്ച ‘ആഗ്ര ഡയലോഗ് പ്രോസസ്സ് ‘ പുനരാരംഭിക്കാൻ ഇരു രാജ്യങ്ങളിലെയും ഗവൺമെൻ്റുകളെയും നിർബന്ധിതമാക്കുന്നതിലും ആണവ വിരുദ്ധ പ്രസ്ഥാനങ്ങൾ വിജയിക്കുകയുണ്ടായി.

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ആദ്യ വർഷം തന്നെ ഇന്ത്യയിലെ ജനകീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ഇൻ്റലിജെൻസ് ബ്യൂറോ തയ്യാറാക്കിയ റിപ്പോർട്ടിൽ പേരെടുത്ത് പരാമർശിക്കുന്ന അമ്പതോളം ആക്ടിവിസ്റ്റുകളിൽ ഒരാൾ കൂടിയാണ് പർബീർ. ജനവിരുദ്ധങ്ങളായ വികസന പദ്ധതികളെ ചോദ്യം ചെയ്തിരുന്ന ജനകീയ മുന്നേറ്റങ്ങൾക്ക് നേതൃപരമായ പങ്ക് വഹിച്ചു എന്നതായിരുന്നു ഉന്നയിക്കപ്പെട്ട ആരോപണം. അതിലൂടെ ഇന്ത്യൻ സാമ്പത്തിക വളർച്ചയ്ക്ക് തടയിട്ടുവെന്നും 2015ൽ പ്രധാനമന്ത്രിയുടെ ഓഫീസിന് ‘കോൺഫിഡൻഷ്യൽ’ ആയി അയച്ച ഐ ബി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

അടിയന്തിരാവസ്ഥയിലടക്കം പ്രതിഷേധ സ്വരമുയത്തിയ ചരിത്രമാണ് പർബീറിൻ്റേത്. അക്കാലത്ത് ജയിലിൽ അടക്കപ്പെട്ടവരിൽ പർബീറും ഉണ്ടായിരുന്നു. നരേന്ദ്ര മോദി സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളെ നഖശിഖാന്തം എതിർത്തിരുന്ന ‘ന്യൂസ് ക്ലിക്ക് ‘ ജേർണലിൻ്റെ പത്രാധിപ സ്ഥാനം അലങ്കരിക്കുന്ന പർബീർ പുർകായ സ്തയുടെ വീടും ന്യൂസ് ക്ലിക്ക് ഓഫീസും ഇന്നലെ (ഒക്ടോബർ 3ന്) രാവിലെ 6.30 ന് റെയ്ഡു ചെയ്യുകയും അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയും ചെയ്തിരികുന്നു.

കൂടാതെ, മുതിർന്ന മാധ്യമപ്രവർത്തകരായ ഊർമിളേഷ്, ഭാഷാ സിംഗ്, കമന്റേറ്റർ അനിന്ദ്യോ ചക്രവർത്തി , അഭിസാർ ശർമ്മ, പരഞ്ജോയ് ഗുഹാ താക്കുർത്ത, തീസ്ത സെതൽവാദ് എന്നിവരുടെ വീടുകളിലും റെയ്ഡ് നടത്തുകയുണ്ടായി. ഭീകരവാദബന്ധം ആരോപിച്ച് UAPA ചുമത്തിയാണ് ചോദ്യം ചെയ്യലുകൾ നടത്തുന്നത്. ഇവരുടെയൊക്കെ ഫോണുകൾ ലാപ്ടോപ്പുകൾ എന്നിവ നിയമവിരുദ്ധമായി പിടിച്ചെടുത്തിരിക്കുകയാണ്.

പൊതുതെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന വേളയിൽ സ്വതന്ത്ര – നിർഭയ പത്രപ്രവർത്തകർക്കെതിരായ റെയ്ഡുകളും അറസ്റ്റും സൂചിപ്പിക്കുന്നത് സംഘ പരിവാരം ഒരു തോൽവിയെ മുന്നിൽ കാണുന്നുവെന്നതാണ്. സംഘ പരിവാർ ഫാസിസത്തിനെതിരായി കൂടുതൽ ശക്തവും സംഘടിതവുമായ പ്രതിഷേധങ്ങൾ ഉയരേണ്ടതുണ്ടെന്നതാണ് മോദിയുടെ ഭയചകിതമായ ഈ നടപടികൾ നമ്മോട് ആവശ്യപ്പെടുന്നത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ കൂടുതൽ വ്യക്തിഗതമാക്കിയ (Personalized) മാറ്റങ്ങൾ വരുത്താൻ ലക്ഷ്യമിട്ടാണ് ഈ സേവനം എത്തിയിരിക്കുന്നത്. എക്സ് (X) പോലുള്ള പ്ലാറ്റ്‌ഫോമുകളിലെ പ്രീമിയം സബ്സ്ക്രിപ്ഷനുകളിൽ നിന്ന് വ്യത്യസ്തമായി, ആപ്പിന്റെ അടിസ്ഥാന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്താതെ, ആപ്പിനെ വേറിട്ട രീതിയിൽ...

Keep exploring...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

More News

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...

ഒന്നുകൂടി ചിന്തിക്കുക; ജ്യോതിഷിയെ OSD ആയി നിയമിക്കുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വിജയ്‌യോട് വിസികെ- സിപിഎം നിർദ്ദേശം

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് തന്റെ ജ്യോതിഷിയായ രാധൻ പണ്ഡിറ്റ് വെട്രിവേലിനെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) ആയി...

ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ മരിച്ചു; രണ്ട് പേർക്ക് പരിക്ക്, മലപ്പുറം മങ്കട ദുഃഖത്തിൽ

മലപ്പുറം, മങ്കടയിൽ ഇടിമിന്നലേറ്റ് നാല് പേർ മരിച്ചു. കുരുങ്ങൻചോല വ്യൂ പോയിൻ്റിലാണ് സംഭവം. വെള്ളിമല സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിമല...

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയേക്കും; അന്തിമ കൂടിയാലോചന തുടരും

കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ഇനിയും വൈകിയേക്കും. മുഖ്യമന്ത്രിയെ ഉടൻ പ്രഖ്യാപിച്ചേക്കുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും ബുധനാഴ്‌ചയും നിര്‍ണായക ചര്‍ച്ചകള്‍...

എന്ത് കൊണ്ടായിരിക്കും പരാജയപ്പെട്ടിട്ടും പിണറായി വിജയന് എതിരെ മത്സരിച്ച വി. പി അബ്ദുൽ റഷീദ് മാത്രം ഇങ്ങനെ ആഘോഷിക്കപ്പെടുന്നത്?

| ശ്രീകാന്ത് പികെ 2016 - ലാണ് സഖാവ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ ആദ്യമായി മത്സരിക്കാനായി വരുന്നത്. അതിന്...

നീറ്റ്- യുജി 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കി; സിബിഐ അന്വേഷണം

മെയ് 3ന് നടത്തിയ നീറ്റ് (യുജി) 2026 പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി ചൊവ്വാഴ്‌ച...

‘മോദിയുടെ ചെലവ് ചുരുക്കൽ നടപടികൾ’; ഇന്ധന വിതരണ ആശങ്കകൾക്ക് മറുപടി

പശ്ചിമേഷ്യയിലെ സംഘർഷത്തിനിടയിൽ, ഇന്ധന വിതരണത്തിൽ ഒരു പ്രശ്‌നവുമില്ലെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി ചൊവ്വാഴ്‌ച ഉറപ്പ് നൽകി....