...
Home Business റെയിൽവേ ടിക്കറ്റ് ബുക്കിംഗ് ഇനി അദാനിയുടെ കൈകളിൽ

റെയിൽവേ ടിക്കറ്റ് ബുക്കിംഗ് ഇനി അദാനിയുടെ കൈകളിൽ

വിദേശ നിക്ഷേപകരിൽ നിന്നുള്ള പ്രതികൂല പ്രതികരണം മുമ്പ് പ്രഖ്യാപിച്ച പല പദ്ധതികളിൽ നിന്നും പിൻവാങ്ങാൻ അദാനി എൻറർപ്രൈസസിനെ നിർബ്ബന്ധിക്കുന്നുണ്ട്.

130

| കെ സഹദേവൻ

രാജ്യത്തെ തീവണ്ടികളിൽ സ്ലീപ്പർ ക്ലാസ്സ് കോച്ചുകളുടെ എണ്ണം കുറച്ച് ഏസി കോച്ചുകൾ വർദ്ധിപ്പിക്കാൻ റെയിൽവേ ആലോചികുകയാണെന്ന വാർത്ത പുറത്തുവന്നിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയുള്ളൂ. ഇതാ ഇന്ത്യൻ റെയിൽവേയിൽ നിന്ന് മറ്റൊരു വാർത്ത കൂടി. ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ പൊതുമേഖലാ സ്ഥാപനമായ IRCTC -Indian Railway Catering and Tourism Corporation – യുടെ കുത്തക അവസാനിപ്പിച്ചുകൊണ്ട് അദാനി കമ്പനിക്ക് അതിനുള്ള അവകാശം നൽകാൻ പോകുന്നു.

ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോമായ Stark Enterprises Private Limited മായി അദാനി കമ്പനികളിലൊന്നായ Adani Digital Lab Private limited 100 ശതമാനം ഷെയറുകളും വാങ്ങാനുള്ള കരാർ ഒപ്പിട്ടതായി അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചു.

ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം അദാനി ഗ്രൂപ്പ് കമ്പനികളുടെ ആസ്തികളിൽ വലിയ തോതിൽ ഇടിവ് സംഭവിച്ചിരുന്നുവെങ്കിലും പിന്നീടുള്ള കാലയളവിൽ തിരിച്ചു വരവിൻ്റെ സൂചനകൾ കണ്ടുതുടങ്ങിയിരുന്നു. എങ്കിൽ കൂടിയും, ഹിൻഡൻ ബെർഗ് റിപ്പോർട്ടിന് മുമ്പുള്ള അവസ്ഥയിലേക്ക് എത്തിപ്പെടാൻ ഗൗതം അദാനിക്ക് ഏറെ അധ്വാനിക്കേണ്ടിവരും.

വിദേശ നിക്ഷേപകരിൽ നിന്നുള്ള പ്രതികൂല പ്രതികരണം മുമ്പ് പ്രഖ്യാപിച്ച പല പദ്ധതികളിൽ നിന്നും പിൻവാങ്ങാൻ അദാനി എൻറർപ്രൈസസിനെ നിർബ്ബന്ധിക്കുന്നുണ്ട്. അദാനിയെ പൂർവ്വസ്ഥിതിയിലേക്ക് കൈപിടിച്ചുയർത്താൻ രാജ്യത്തിൻ്റെ ഏത് സമ്പത്തും കൈമാറാൻ സജ്ജരായിരിക്കുകയാണ് കേന്ദ്ര സർക്കാർ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.