കേരളരാഷ്ട്രീയത്തിലെ രമയുടെ സാന്നിധ്യം നൽകുന്ന അസ്വസ്ഥതയ്ക്ക് മരുന്നില്ല

2016-ലെ തിരഞ്ഞെടുപ്പിൽ രമ ഒറ്റയ്ക്കു മത്സരിച്ചു പരാജയപ്പെട്ട സമയം വടകരയിൽ പാർട്ടി പ്രവർത്തകർ ഈ സ്ത്രീക്കെതിരെ പരസ്യമായി റോഡിൽ നടത്തിയ അശ്ലീലപ്രദർശനം ഇന്നും കേരളം മറന്നിട്ടില്ല

| ഹരിമോഹൻ

പി.ടി ഉഷയ്ക്കിടയിൽ മറന്നുപോകരുതാത്ത പകയുടെ രാഷ്ട്രീയമുണ്ട് കെ.കെ രമയെക്കുറിച്ചു പറയുമ്പോൾ എളമരം കരീമിന്റെ വാക്കുകളിൽ. ടി.പിയെ വെട്ടിയരിഞ്ഞിട്ടും തീരാത്ത കൊലവെറിയാണ് അവരെ ഒറ്റുകാരി എന്നു മുദ്രകുത്തുന്നതിൽ കാണുന്നത്. “കരഞ്ഞു വീട്ടിലിരിക്കുമെന്നു കരുതരുത്”
എന്നായിരുന്നു രാഷ്ട്രീയ എതിരാളിയെ ആക്രമിക്കുന്നതിനേക്കാൾ ക്രൂരവും അപഹാസ്യവുമായ രീതിയിൽ സി.പി.ഐ.എം ആക്രമണം നേരിട്ടപ്പോഴും കെ.കെ രമ എന്ന സ്ത്രീ പറഞ്ഞത്.

ടി.പിയുടെ വിധവയായി ആജീവനാന്തകാലം കണ്ണീർ പൊഴിച്ചു വീട്ടിൽ ഒതുങ്ങിക്കൂടുമെന്നു കരുതിയ കെ.കെ രമ ഇന്നു നിയമസഭയിൽ എഴുന്നേറ്റു നിന്നു നിങ്ങൾക്കു നേരെ വിരൽ ചൂണ്ടി ചോദ്യങ്ങളുന്നയിക്കുന്നതിന്റെ അസ്വസ്ഥതയാണ് എളമരം കരീമിൽ നിന്നു തികട്ടിവന്നത്.


വിയോജിപ്പുകൾ രേഖപ്പെടുത്തി മാർക്സിസം കൈവിടാതെ ടി.പി രൂപീകരിച്ച പാർട്ടിയെ അയാളെ വെട്ടിനുറുക്കിയാൽ ഇല്ലാതാക്കാമെന്ന ധാരണ പൊളിച്ചടുക്കിയാണ് ഈ സ്ത്രീ കേരളരാഷ്ട്രീയത്തിൽ നിവർന്നു നിന്നത്.

ആണധികാര പാർട്ടികളെയും നേതൃത്വത്തെയും നിരന്തരം ചോദ്യം ചെയ്യുന്ന സ്ത്രീശബ്ദം കെ.ആർ ഗൗരിക്കപ്പുറത്തേക്കു കേട്ടിട്ടില്ലാത്ത കരീമിന്റെയൊക്കെ അസ്വസ്ഥതയും ചൊരുക്കും എത്രകണ്ടു മറച്ചുപിടിച്ചാലും ഇങ്ങനെ ഇടയ്ക്കിടെ പുറത്തുവന്നുകൊണ്ടിരിക്കും.

2016-ലെ തിരഞ്ഞെടുപ്പിൽ രമ ഒറ്റയ്ക്കു മത്സരിച്ചു പരാജയപ്പെട്ട സമയം വടകരയിൽ പാർട്ടി പ്രവർത്തകർ ഈ സ്ത്രീക്കെതിരെ പരസ്യമായി റോഡിൽ നടത്തിയ അശ്ലീലപ്രദർശനം ഇന്നും കേരളം മറന്നിട്ടില്ല. സഹപ്രവർത്തകനൊപ്പം ബൈക്കിൽ സഞ്ചരിച്ച രമയെ, ചുരിദാർ മാറ്റി സാരിയുടുത്തു നിയമസഭയിലെത്തിയ രമയെ, യു.ഡി.എഫ് നേതാക്കൾക്കൊപ്പം വേദികൾ പങ്കിട്ട രമയെ കേട്ടാലറയ്ക്കുന്ന വാക്കുകളിൽ അടിക്കുറിപ്പിട്ടും തെറി പറഞ്ഞും സൈബർ അണികൾ തളർത്താൻ ശ്രമിച്ചതു നേതൃത്വത്തിന്റെ എല്ലാ അനുഗ്രഹാശിസ്സുകളും വാങ്ങിയിട്ടാണല്ലോ.

രമയുടെ നിഴൽ കാണുമ്പോഴേ നിങ്ങൾക്ക്‌ അസ്വസ്ഥത തുടങ്ങാറുണ്ടല്ലോ. ടി.പിയുടെ ചിരിക്കുന്ന മുഖം നെഞ്ചിൽക്കുത്തി സത്യപ്രതിജ്ഞ ചെയ്യാനെത്തിയ രമയെക്കണ്ട് കൈരളി ചാനൽ നിയമസഭയിൽ നിന്നുള്ള ലൈവ് ഒഴിവാക്കി കുക്കറി ഷോ കാണിച്ചതു പോലും എത്രകണ്ടു വിറളി പിടിച്ചായിരിക്കും.

രമ നേടിയ ഏഴായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നൽകിയ വേദന ഇങ്ങനെയൊക്കെ കരഞ്ഞുതീർക്കാൻ ശ്രമിക്കാം നിങ്ങൾക്ക്. ആ വേദന മറന്നു നിയമസഭയിലേക്ക് എത്തിനോക്കുമ്പോൾ അവിടെ പിണറായി വിജയന്റെ മുഖത്തേക്കു വിരൽ ചൂണ്ടി സംസാരിക്കുന്ന കെ.കെ രമയെ പരമാവധി കുക്കറി ഷോ കൊണ്ടും മറച്ചുപിടിക്കാം കൈരളിക്ക്. അതല്ലാതെ കേരളരാഷ്ട്രീയത്തിലെ രമയുടെ സാന്നിധ്യം നൽകുന്ന അസ്വസ്ഥതയ്ക്കു മരുന്നില്ല കരീമേ. അവരൊരിക്കലും “കരഞ്ഞു വീട്ടിലിരിക്കുമെന്നു കരുതരുത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...