...
Home Entertainments രൺബീർ കപൂർ-സായി പല്ലവി-യഷ് ; രാമായണ ഒരുങ്ങുന്നു

രൺബീർ കപൂർ-സായി പല്ലവി-യഷ് ; രാമായണ ഒരുങ്ങുന്നു

ഈ സിനിമ രണ്ടു ഭാഗങ്ങളിലായി ദീപാവലി റിലീസായി ആണ് ഒരുങ്ങുന്നത്. ആദ്യ ഭാഗം 2026ലും രണ്ടാം ഭാഗം 2027ലും റിലീസ് ചെയ്യും.

783

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഹിന്ദി സിനിമ രാമായണ അണിയറയിൽ ഒരുങ്ങുന്നു എന്ന് ഔദ്യോഗികമായി അറിയിച്ച് ചിത്രത്തിന്റെ നിർമ്മാതാക്കൾ. പ്രൈം ഫോക്കസ് സ്റുഡിയോസിന്റെ സ്ഥാപകനും സിഇഒയുമായ നമിത മൽഹോത്രയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിലൂടെ ചിത്രത്തിന്റെ വരവ് അറിയിച്ചിരിക്കുന്നത്.

ഈ സിനിമ രണ്ടു ഭാഗങ്ങളിലായി ദീപാവലി റിലീസായി ആണ് ഒരുങ്ങുന്നത്. ആദ്യ ഭാഗം 2026ലും രണ്ടാം ഭാഗം 2027ലും റിലീസ് ചെയ്യും. രൺബീർ കപൂറായിരിക്കും രാമനായി ചിത്രത്തിൽ എത്തുക. തെന്നിന്ത്യൻ താരങ്ങളായ സായി പല്ലവി സീതയായും യഷ് രാവണനായും ചിത്രത്തിൽ എത്തും.

എന്നാൽ, ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ ആരൊക്കെയാണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. രാമായണ ചിത്രീകരണ ലൊക്കേഷനിൽ നിന്നുള്ള സായി പല്ലവിയുടെയും രൺബീർ കപൂറിന്റെയും ചിത്രങ്ങൾ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.