...
Home News Kerala ആട്ടിയിറക്കുന്ന സഹജീവികൾക്ക് ഒപ്പം നിൽക്കാൻ നികേഷ് ന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വരാത്ത കാരണം

ആട്ടിയിറക്കുന്ന സഹജീവികൾക്ക് ഒപ്പം നിൽക്കാൻ നികേഷ് ന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വരാത്ത കാരണം

രാജ്യത്തെ മിക്കവാറും മുഴുവൻ മാധ്യമങ്ങളും മാരകമായ രൂപത്തിൽ കോർപ്പറേറ്റ് വൽക്കരിക്കപ്പെട്ടു കഴിഞ്ഞു . അതിനെ ഒറ്റയ്ക്ക് നിന്ന് അതിജീവിക്കാൻ ശ്രമിക്കുന്ന ഇന്ത്യയിൽ തന്നെയുള്ള അത്യപൂർവമായ , ഒറ്റയാൾ പട്ടാളമാണ് നികേഷ്‌കുമാർ.

178

| സന്തോഷ് ടിഎൻ

“മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ എഡിറ്റോറിയൽ ബോർഡിൽ നിന്ന് രാജിവെക്കുകയാണ്. ഇതെന്റെ രാഷ്ട്രീയ തീരുമാനമാണ് ” ഹിന്ദുത്വ തീവ്രവാദത്തിന്റെ അക്രാമക കാലത്ത് കൂടുതൽ കൂടുതൽ ഇടതുപക്ഷമാവുക, കൂടുതൽ കൂടുതൽ മനുഷ്യപക്ഷത്ത് നിൽക്കുക, ഏറ്റവുമുറച്ച ജനാധിപത്യവിശ്വാസികളാവുക, ഭരണഘടനയ്ക്കു വേണ്ടി നിലകൊള്ളുക എന്ന അടിസ്ഥാന മാധ്യമ പ്രവർത്തനത്തെ, രാഷ്ട്രീയ പ്രവർത്തനത്തെ മറന്ന് നിലപാടെടുക്കുകയാണ് മാതൃഭൂമി മാനേജ്മെന്റ് ചെയ്തിരിക്കുന്നത്. അതിന്റെ കൂടെ നിൽക്കാൻ ബുദ്ധിമുട്ടുണ്ട്.

2018 ലെ ഒരു നവംബർ മാസത്തിലാണ് മനില സി മോഹൻ തൻ്റെ നിലപാട് പ്രഖ്യാപിച്ച് ഇറങ്ങി പോന്നത്. മൂന്നു വർഷത്തെ ഇടവേളയിൽ സംഘികളുടെ എല്ലാ കൂട്ടപ്പൊരിച്ചിലും പരാജയപ്പെട്ടപ്പോൾ അവസാന പിടിവള്ളിയായി ,അവർ ഉപയോഗിക്കുന്നത് പിന്നിൽ നിന്നുള്ള കളികളാണ് . അതിൻ്റെ മുൻനിരയിൽ നിന്ന് ഇപ്പോൾ അട്ടഹസിക്കുന്നത് ഒരു ഗവർണറും വാലാട്ടുന്ന ചില മാധ്യമങ്ങളുമാണ് .

രാജ്യത്തെ മിക്കവാറും മുഴുവൻ മാധ്യമങ്ങളും മാരകമായ രൂപത്തിൽ കോർപ്പറേറ്റ് വൽക്കരിക്കപ്പെട്ടു കഴിഞ്ഞു . അതിനെ ഒറ്റയ്ക്ക് നിന്ന് അതിജീവിക്കാൻ ശ്രമിക്കുന്ന ഇന്ത്യയിൽ തന്നെയുള്ള അത്യപൂർവമായ , ഒറ്റയാൾ പട്ടാളമാണ് നികേഷ്‌കുമാർ. എൻ എസ് മാധവന്റെ “തിരുത്ത്” വംശനാശം സംഭവിച്ചു കഴിഞ്ഞ ആത്മാഭിമാനമുള്ള എഡിറ്റർമാരിലെ അവസാനത്തെ കണ്ണി .

ഭീകരൂപം പൂണ്ട് അട്ടഹസിച്ചയാൾ , ആട്ടിയിറക്കുന്ന സഹജീവികൾക്ക് ഒപ്പം നിൽക്കാൻ നികേഷ് ന് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വരാത്തത് അതുകൊണ്ടാണ് ! .വാനിഷായ നീലപെൻസിലുകൾ. കൈരളിയും മീഡിയാവൺ നും ഇതിലും വലിയൊരു അംഗീകാരം കിട്ടാനില്ല . പക്ഷെ എല്ലിൻകഷ്ണം കണ്ട് ,നാവ് നൊട്ടിനുണച്ച് അനുസരണയോടെ വാലാട്ടിനിന്ന ആ നായ്ക്കൾ ഉണ്ടല്ലോ , അവരിനിയും കോട്ടിട്ട് വന്ന് അന്തിചർച്ചയിൽ ഘോരഘോരം ആർത്തലച്ച് , ജീവിതകാലം മുഴുവൻ രാഷ്ട്രീയ പ്രവർത്തനം നടത്തിയവരെയും ശാസിക്കും ,ഉപദേശിക്കും ,മാർക്കിടും

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.