...
Home News International മതകാര്യ പോലീസ്; ഇറാനിയൻ സർക്കാരിന്റെ തീരുമാനവും മിഡിൽ ഈസ്റ്റേൺ രാഷ്ട്രീയത്തിലെ പ്രാധാന്യവും

മതകാര്യ പോലീസ്; ഇറാനിയൻ സർക്കാരിന്റെ തീരുമാനവും മിഡിൽ ഈസ്റ്റേൺ രാഷ്ട്രീയത്തിലെ പ്രാധാന്യവും

അമേരിക്കൻ നിയന്ത്രണത്തിൽ ഉള്ള ജനങ്ങളും ആയി യാതൊരു ബന്ധവും ഇല്ലത്ത ഒരു പാവം ഭരണം ഇറാനെ കൂടി ഇറാക്കോ അല്ലെങ്കിൽ അഫ്ഗാണോ ആക്കി മാറ്റും എന്ന ഭയം ഇറാനിലെ എലീറ്റ് ക്ളാസിനുണ്ട്. അവർ ഗവണ്മെന്റിൽ സ്വാധീനം ചെലുത്തി.

213

| അനീഷ് മാത്യു

ഇറാനിയന് ഗവണ്മെന്റ് എടുത്ത തീരുമാനത്തിന് പല വശങ്ങളും കാരണങ്ങളും ഉണ്ട്.
മിഡിൽ ഈസ്റ്റേൺ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യം ഉള്ള നീക്കവും ആണ്.

ഒന്ന് – നിർബന്ധിത ഹിജാബ് എന്നത് ഇറാനിയൻ സമൂഹത്തിലെ ഒരു വലിയ ഹിപ്പറോക്രസി ആയിരുന്നു. ഇറാനിയൻ സ്ത്രീകൾ ഇന്ത്യയിലെയോ മിഡിൽ ഈസ്റ്റിലെയോ സ്ത്രീകളെക്കാൾ വളരെയധികം സാമൂഹികമായി പുരോഗമിച്ചവരും ശക്തരും ആണ്. സമൂഹത്തിന്റെ എല്ലാ ക്‌ളാസിലും സ്ത്രീപുരുഷ സമത്ത്വത്തിന്റെ ഏത് അളവുകോൽ – വിദ്യാഭ്യാസം – ബിസിനെസ്സിൽ ഉള്ള പങ്കാളിത്തം – സ്വത്തിൽ ഉള്ള പങ്കാളിത്തം – തൊഴിൽ മേഖലകളിലെ പങ്കാളിത്തം ഇങ്ങനെ ഏതു അളവുകോൽ വച്ച് നോക്കിയാലും സ്ത്രീകൾ ശക്തരർ ആണ്.

എന്നാൽ വീടിനു പുറത്തു പോകുമ്പോൾ നിര്ബന്ധിതമായും തലയും മുഴുവൻ ശരീര ഭാഗങ്ങളും മറക്കുന്ന വസ്ത്രം ധരിക്കണം എന്നതിൽ മാത്രം ചർച്ചയില്ല. അത് വലിയ ഒരു ഹിപ്പോക്രസി തന്നെ ആയി നിലനിന്നിരുന്നു. ഇത് ഉപയോഗിച്ച് സമൂഹത്തിലെ താഴെയുള്ളവരും മുകളിൽ ഉള്ളവരും തമ്മിൽ ഉള്ള പ്രശ്നങ്ങൾ നിലനിർത്താൻ” മുല്ല ക്‌ളാസിനു” കഴിഞ്ഞിരുന്നു. തങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ എല്ലാ സ്ത്രീകളെയും തല മറക്കുന്നത് ഉറപ്പ് വരുത്തുക ആണ് എന്ന് തെറ്റിദ്ധാരണയിൽ അവരും കഴിഞ്ഞുകൂടി.

രണ്ട് – മിഡിൽ ഈസ്റ്റിൽ മൊത്തത്തിൽ ഇറാനിയൻ ഗവൺമെന്റിന് ഉണ്ടായ സ്വാധീനം – ഇറാക്കിലും സിറിയിയിലും യെമെനിലും ഒക്കെ ഇറാനിയൻ ഗവണ്മെന്റിന്റെ സ്വാധീനം വളരുന്നതും അത് മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളെ ഇറാനുമായി ശത്രുത എന്ന പരിപാടി മൂലം തങ്ങൾക്ക് മാത്രം ആണ് നഷ്ടമെന്നും -മുട്ടനാടുകളെ കൊണ്ട് തമ്മിൽ തല്ലിക്കുന്ന ചെന്നായ ഏതാണെന്നു തിരിച്ചറിയുന്നതും ഇറാനിയൻ പോളിസിയിൽ വലിയ മാറ്റങ്ങൾക്ക് ഈ നീക്കം കാരണം ആയേക്കാം.

ഇസ്രായേൽ – സൗദി – ഇറാൻ -യുഎഇ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ യഥാർത്ഥ പ്രശ്നങ്ങൾ അല്ലെന്നും – തങ്ങളോട് പോലും ചോദിക്കാതെ വേറെ ആരോ നിർമ്മിക്കപ്പെട്ടത് – അവ ചർച്ചകളിലേക്ക് മാറ്റുന്നത് നല്ലത് ആണെന്നും പോസ്റ്റ് ഓയിൽ കാലം എന്നത് ഒരു തലമുറക്ക് തന്നെ കാണേണ്ടി വരുന്നത് ആണെന്നും ഉള്ള തിരിച്ചറിവും ഈ മാറ്റത്തോടെ ഉണ്ടാകാവുന്ന ഒന്ന് ആണ്. സൗദി അറേബ്യ നടത്തുന്ന സ്ത്രീ ശാക്തീകരണ ശ്രമങ്ങൾ ഇറാനിയൻ ജനത കാണുക കൂടി ആണ് – ആ മത്സരവും ഒരു കാരണം ആണെന്ന് കരുതാം.

ഇറാനിയൻ – സൗദി പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിനുള്ള തുടക്കം പോലും ആയേക്കാം ഇന്നുണ്ടായ തീരുമാനം. അത്തരം ഒരു നീക്കം മിഡിൽ ഈസ്റ്റിൽ സമാധാനവും സമ്രദ്ധിയും വർധിപ്പിക്കും.


മൂന്ന് – കളർ റിവൊല്യൂഷനുകൾ എന്നത് നമ്മുടെ നാട്ടിലെ കാരശ്ശേരി -നീലകണ്ഠൻ – ബി ആർ പി ഭാസ്കർ – ജോ ബേബി ടീമുകൾ നടത്തുന്ന സമരങ്ങൾക്ക് തുല്യമാണ്- ഒരു നാട്ടിലെ ആയിരം യഥാർത്ഥ വിഷയങ്ങൾ എടുത്താൽ ആയിരത്തി ഒന്നാമത് ആയി പോലും വരാത്ത വിഷയങ്ങൾ ആണ് കുത്തിത്തിരിപ്പ് കാരശ്ശേരിമാർ ആർക്കൊക്കെയോ വേണ്ടി തിളപ്പിക്കുന്നത്.

അത്തരം കളർ റിവൊല്യൂഷനുകൾ രാജ്യങ്ങളുടെ സ്റ്റെബിലിറ്റിഎന്ന അടിസ്ഥാനത്തെ തന്നെ തകർക്കും എന്നത് മുല്ലപ്പൂ വിപ്ലവത്തോടെ മിഡിൽ ഈസ്റ്റേൺ ലോകം പഠിച്ചു – അത്തരം കളർ റിവൊല്യൂഷനുകളെ എങ്ങനെ ആണ് ബുദ്ധിപരമായി നേരിടേണ്ടത് എന്നത് ചൈന ഹോങ്കോങ്ങിലെ പിള്ളേരുടെ വക പരിപാടിയെ പൊളിച്ചടുക്കുന്നതിലൂടെയും പഠിച്ചു. ഇപ്പോൾ ഉണ്ടാകുന്ന സമരങ്ങൾ ഒരു പ്രശ്‌നപരിഹാരത്തിന് പകരം ഒരു സ്‌പോൺസേർഡ് കളർ റിവൊല്യൂഷൻ ആയി മാറുന്നത് ആ ഗവണ്മെന്റിലെ തലയിൽ ആള്താമസം ഉള്ളവർ കണ്ടു
.
നാല് – ഇറാന്റെ പൊളിറ്റിക്കൽ സ്റ്റെബിലിറ്റി. സ്ത്രീകൾ തല മറക്കേണ്ടെങ്കിൽ മറക്കേണ്ടെന്ന തീരുമാനം എടുക്കാൻ ഉള്ള വിവേകം ഇറാനിയൻ ഗവണ്മെന്റ് സാധിച്ചില്ലെങ്കിൽ ഈ ഗവണ്മെന്റിനെ തന്നെ താഴെയിടും എന്ന അവസ്ഥ . ഇപ്പോളത്തെ ഗവണ്മെന്റ് താഴെപോകുക എന്നത് വഴി ഇപ്പോളത്തെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകില്ല – അമേരിക്കൻ നിയന്ത്രണത്തിൽ ഉള്ള ജനങ്ങളും ആയി യാതൊരു ബന്ധവും ഇല്ലത്ത ഒരു പാവം ഭരണം ഇറാനെ കൂടി ഇറാക്കോ അല്ലെങ്കിൽ അഫ്ഗാണോ ആക്കി മാറ്റും എന്ന ഭയം ഇറാനിലെ എലീറ്റ് ക്ളാസിനുണ്ട്. അവർ ഗവണ്മെന്റിൽ സ്വാധീനം ചെലുത്തി.

അഞ്ച്: റഷ്യയും ചൈനയും ചേർന്നുണ്ടാകുന്ന പുതിയൊരു ലോകക്രമവും പുതിയൊരു സാമ്പത്തിക വ്യവസ്ഥയും – ഇതിൽ ഇറാൻ വലിയൊരു പങ്കു വഹിക്കുന്ന രാജ്യം ആയി മാറും – കാരണം ഇറാനിൽ ഉള്ള ഓയിൽ ഉപരോധങ്ങൾ കാരണം മാർക്കറ്റ് ഇല്ലാതെ ഇരുന്നിരുന്ന അവസ്ഥയിൽ നിന്നും അവരവരുടെ കറന്സികളിൽ ഉള്ള കച്ചവടങ്ങൾ ഇന്ത്യയും ചൈനയും റഷ്യയും കൂടുതൽ കൂടുതൽ രാജ്യങ്ങളും ( ബ്രിക്സ് കൂട്ടായ്മയിൽ ഇറാനും സൗദിയും ചേരുക ആണ് ) വരുന്നതോടെ സാമ്പത്തികം ആയി ഇറാന്റെ വലിയ ഒരു തലവേദന ഇല്ലാണ്ടാകും – ഇത്തരം കൂട്ടായ്മകളിൽ കൂടുതൽ അംഗീകാരത്തിനും ലെജിറ്റിമസിക്കും കൂടുതൽ റീഫോമുകൾ ആവശ്യം ആണ്.

ഇറാനിയൻ കാമിക്കാസേ ഡ്രോണുകൾ – ട്രംപ് വന്നു കുളം ആക്കിയ ഇറാനിയൻ ന്യൂക്ലിയർ നിയന്ത്രണ പരിപാടി മൂലം ഇറാൻ enriched യുറേനിയം ഉണ്ടാക്കുന്നത് ഒക്കെ ലോകത്തിന് ഇറാനിനോടുള്ള നിലപാടിൽ സൂഷ്മത കൂട്ടേണ്ട അവസ്ഥ ഉണ്ടാക്കിയിട്ടുണ്ട്.

ഇറാനിയൻ ഗവണ്മെന്റിനെപ്പറ്റി നല്ല അഭിപ്രായം ഒന്നുമില്ല. – എന്നാൽ ഇറാനിയൻ ജനത അവരുടേതായ രീതിയിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കണം എന്നാണ് എന്റെ പക്ഷം . അവരെ മുഴുവൻ ആയി കുഴിയിൽ ചാടിക്കാനും അങ്ങനെ അവരുടെ റിസോഴ്സുകൾ കൊള്ളയടിക്കാനും ഉള്ള പരിപാടികൾ വളരെ വ്യക്തം ആയി ഉള്ളതിനാൽ അവർ സൂക്ഷിച്ചു നിലപാടുകൾ എടുക്കട്ടേ. എന്തായാലും പാർലമെന്റ് നിർബന്ധിത ഹിജാബ് നിയമം എടുത്തു കളയും എന്നും സുപ്രീം കോടതി അത് അംഗീകരിക്കും എന്നും പ്രതീക്ഷിക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.