...
Home News Kerala പ്രിവിലേജുകൾക്കും സമ്പത്തിനും സവർണ്ണതയ്ക്കും തരാതരം മാറുന്നതാണ് പൗരോഹത്യത്തിന്റെ മത ശാഠ്യങ്ങൾ

പ്രിവിലേജുകൾക്കും സമ്പത്തിനും സവർണ്ണതയ്ക്കും തരാതരം മാറുന്നതാണ് പൗരോഹത്യത്തിന്റെ മത ശാഠ്യങ്ങൾ

പത്താം തരത്തിൽ പഠിക്കുന്ന ബാലികയിൽ ആ പരിപാടിയിൽ പങ്കെടുത്ത 99% പേരും മിടുക്കിയ കുട്ടി എന്നതിനപ്പുറം അവരുടെ ലിംഗമേതാണെന്ന് ചിന്തിച്ചു കാണില്ല

139

| പികെ ശ്രീകാന്ത്

ഷാരൂഖ് ഖാനും, ആമിർ ഖാനും, സെയ്ഫ് അലി ഖാനുമൊക്കെ ഹിന്ദു മത വിശ്വാസികളായ സ്ത്രീകളെ വിവാഹം കഴിച്ചു അങ്ങനെ തന്നെ ജീവിക്കുന്നത് കൊണ്ട് അവരോട് ഏതേലും മത നേതൃത്വം പിണക്കം കാട്ടിയിട്ടുണ്ടോ. സൽമാൻ ഖാൻ മദ്യപിച്ചു വാഹനമോടിച്ചു മനുഷ്യരെ കൊന്നിട്ടും ഇന്നും നന്നായി മദ്യപിക്കുമ്പോഴും അയാൾ ഇന്ന് ഇൻഷാ അള്ളാഹ് പറഞ്ഞു ക്യാമറയ്ക്ക് മുന്നിൽ വരുമ്പോൾ ഏതേലും മത നേതൃത്വം അയാളുടെ മത സ്വത്വത്തെ ഇസ്ലാമിക വിരുദ്ധമെന്ന് പറഞ്ഞിട്ടുണ്ടോ. ഇതാണോ അള്ളാഹ് ആഗ്രഹിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ടോ?

ഇസ്ലാം മത വിശ്വാസിയായ നസ്രിയ നസീം വളർത്തു നായയെ കെട്ടി പിടിച്ചു ഫോട്ടോ ഇടുമ്പോഴും നല്ല വിശ്വാസിയായ മമ്മൂട്ടിയുടെ ഭാര്യ സുൽഫിക്കറും,മകൻ ദുൽഖർ സൽമാന്റെ ഭാര്യ അമൽ സൂഫിയയും ശിരോവസ്ത്രമില്ലാതെ പ്രത്യക്ഷപ്പെടുമ്പോൾ അവർക്കൊപ്പം വേദി പങ്കിട്ടില്ലെന്ന് ഏതേലും മത നേതാവ് പറയുമോ. ഇന്ന് മത നേതാക്കളെ ന്യായീകരിക്കുന്ന മമ്മൂക്ക ഫാൻ പറയുമോ. അവരെ മത നിയമം കൂട്ട് പിടിച്ചു വിമർശിക്കുമോ. ആസിഫ് അലി, ഫഹദ് ഫാസിൽ തുടങ്ങിയ ഒരുപാട് പേരും അവരുടെ പങ്കാളികളും ഇവരീ പറയുന്ന പൗരോഹത്യത്തിന്റെ മത സങ്കൽപ്പങ്ങൾക്കെതിരാണോ. എം.എ യൂസഫ് അലിയുടെ മകളോട് ഇവരിത് പറയാൻ തയ്യാറാകുമോ.

ലളിതമാണ്. പ്രിവിലേജുകൾക്കും സമ്പത്തിനും , ഫെയിമിനും, സവർണ്ണതയ്ക്കും താരാതരം മാറുന്നതാണ് പൗരോഹത്യത്തിന്റെ മത ശാഠ്യങ്ങൾ. ഇരകൾ ലോവർ ക്ലാസ് – ലോവർ കാസ്റ്റ് സാദാരണ ജന വിഭാഗങ്ങൾ മാത്രമാകും.വിശേഷിച്ചു സ്ത്രീകൾ. ഇസ്ലാമിൽ മാത്രമല്ല എല്ലാ മതത്തിലും.

പത്താം തരത്തിൽ പഠിക്കുന്ന ബാലികയിൽ ആ പരിപാടിയിൽ പങ്കെടുത്ത 99% പേരും മിടുക്കിയ കുട്ടി എന്നതിനപ്പുറം അവരുടെ ലിംഗമേതാണെന്ന് ചിന്തിച്ചു കാണില്ല. ഇന്നങ്ങനെ ചിന്തിപ്പിക്കാൻ കാരണമായവർ ആരാണെന്ന് മാത്രം ആലോചിച്ചാൽ മതി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.