...
Home News National പുനർനാമകരണം; ചരിത്രം- വർത്തമാനം

പുനർനാമകരണം; ചരിത്രം- വർത്തമാനം

ബ്രിട്ടീഷുകാർ ഇന്ത്യ എന്ന പേര് നൽകി ഭാരതത്തെ കൈയ്യടക്കി ഡൽഹി ആസ്ഥാനമായി ഭരിക്കുന്നത് മുൻപ് ഈ രാജ്യം അവസാനമായി 300 വർഷത്തോളം ഭരിച്ചത് ഉസ്ബെക്കിസ്ഥാൻ രാജ്യത്തിൽ നിന്നും വന്ന അഫ്ഗാൻ ആക്രമിയായ ബാബറിൻ്റെ വംശത്തിലെ മുഗളൻമാരായിരുന്നു.

265

| അനുപമ ശശിധരൻ

പണ്ടു പണ്ട് വളരെപ്പണ്ട് ഭാരത രാജ്യത്ത് ഇന്ദ്രപ്രസ്ഥം എന്ന സ്ഥലമുണ്ടായിരുന്നു. ഹിമാലയത്തിനടുത്ത് ചീനയിൽ നിന്നുള്ള സിൽക്ക് റൂട്ടും . ഭാരതത്തിന്റെ പല ഭാഗങ്ങളിൽ നിന്നും അഫ്ഘാൻ മല നിരകളിലൂടെ യൂറോപ്പിലേക്കും, അറേബ്യയിലേക്കും ആഫ്രിക്കയിലേക്കും ഉള്ള കരമാർഗ്ഗവും ഇന്ദ്രപ്രസ്ഥത്തിലൂടെ കടന്നു പോയിരുന്നു.

ഭാരതീയരും അല്ലാത്തവരുമായ നാടുവാഴികളും, ചക്രവർത്തികളും, കൊള്ളക്കാരും, പടത്തലവന്മാരും ഇന്ദ്രപ്രസ്ഥത്തെ സ്വന്തമാക്കാൻ ആഗ്രഹിച്ചു. ചരിത്രത്തിൽ പലപ്പോഴുമായി ഈ നാടിൻ്റെ പേര് ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് ലാൽക്കോട്ട് തുഗ്ലകാബാദ്, ജഹാൻപനാ, ഫിരോസാബാദ്, ദില്ലി, ദിനപനാ, ശേർഘർ, ഷാജഹാനബാദ്, ഡൽഹി, ന്യൂ ഡൽഹി എന്ന പേരുകളിൽ അറിയപ്പെട്ടു.

ബ്രിട്ടീഷുകാർ ഇന്ത്യ എന്ന പേര് നൽകി ഭാരതത്തെ കൈയ്യടക്കി ഡൽഹി ആസ്ഥാനമായി ഭരിക്കുന്നത് മുൻപ് ഈ രാജ്യം അവസാനമായി 300 വർഷത്തോളം ഭരിച്ചത് ഉസ്ബെക്കിസ്ഥാൻ രാജ്യത്തിൽ നിന്നും വന്ന അഫ്ഗാൻ ആക്രമിയായ ബാബറിൻ്റെ വംശത്തിലെ മുഗളൻമാരായിരുന്നു. ബ്രിട്ടീഷുകാർ ചെയ്തത് പോലെ തന്നെ ആക്രമത്തിലൂടെയും ചതിയിലൂടെയും തന്നെയാണ് മുഗൾ സാമ്രാജ്യമുണ്ടായത്. ഇവിടുത്തെ ജനങ്ങളുടെ നടിവോടിച്ചും, കരം പിരിച്ചുമാണ് മുഗൾ കലവറകൾ നിറഞ്ഞിരുന്നത്. ഇവിടുത്തെ ജനങ്ങളുടെ അധ്വാനവും വിയർപ്പുമാണ് മുഗൾ സൗധങ്ങളും തോട്ടങ്ങളും പണിതത്.

300 വർഷം ഭരിച്ചപ്പോൾ അവരുടെ ചരിത്രകാരന്മാർ എഴുതിയത് മാത്രം വായിച്ചു അക്ബർ വലിയവനാണെന്നും ജഹാംഗീർ എന്തൊക്കെയോ ആണെന്നും ഷാജഹാൻ താജ് മഹൽ പണിതുവെന്നും ആഘോഷിക്കുമ്പോൾ ചെറു രാജ്യങ്ങളെ സാമന്തമ്മാരാക്കാൻ വിവാഹം ചെയ്യപ്പെട്ട അക്ബറിൻ്റെ റാണിമാരുടെ തടവറയിലേതു പോലയുള്ള ജീവിതത്തെക്കുറിചോ, നൂർജഹാൻ ഭരിച്ചിരുന്ന രാജ്യത്തെക്കുറിച്ചോ, കൈയ്യറുക്കപ്പെട്ട താജ്മഹാലിൻ്റെ ശിൽപ്പികളെക്കുറിച്ചോ, ഔറംഗസേബിൻ്റെ മത/ യുദ്ധവെറിയേക്കുറിച്ചോ സ്വയം രക്ഷിക്കാൻ സ്വന്തം രാജ്യത്തെ ഒരു താലത്തിലാക്കി ബ്രിട്ടീഷുകാർക്ക് കാഴ്ച വച്ച ബഹാദുർഷയെക്കുറിച്ചോ ആരും പറയാറില്ല.

200 വർഷത്തിലധികം ഇന്ത്യക്കാരെ പരിയകളായി കരുതിയ ബ്രിട്ടീഷുകാർ നിർമ്മിച്ചതും. നാമകരണം ചെയ്തതുമായ എല്ലാത്തിനെയും പുനർനാമകരണം ചെയ്യുന്നത് ഇന്ത്യൻ അടിമത്തത്തിൻ്റെ അവസാനമായും 300 വർഷത്തിലധികം ഭാരതീയരെ കീഴാളരായിക്കരുതിയ മുഗളരുടെ നിർമ്മിതികൾ പുനർനാമകരണം ചെയ്യുന്നത് ഇസ്ലാമോഫോബിയ ആയും ചിത്രീകരിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

ബ്രിട്ടീഷുകാർ പേരിട്ട ഇന്ത്യ ഗെയ്റ്റിൻ്റെയോ, ട്രിവാൻഡ്രത്തിൻ്റെയോ, കാലിക്കട്ടിൻ്റെയോ കൽകട്ടയുടെയോ വിക്ടോറിയ ടെർമിനലിൻ്റെയോ പേര് ഇന്ത്യൻ ആക്കുന്ന അതെ വികാരം തന്നെ മതി മുഗളമ്മാർ പേരിട്ടത് ഇന്ത്യൻ ആക്കുന്നതിലും.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.