...
Home Entertainments കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച രേണുകസ്വാമി വധക്കേസ്

കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച രേണുകസ്വാമി വധക്കേസ്

രേണുകാ സ്വാമിയെ കൊലപ്പെടുത്താന്‍ നടന്‍ ദര്‍ശന് നിര്‍ദേശം നല്‍കിയത് നടിയും സുഹൃത്തുമായ പവിത്ര ഗൗഡയാണെന്നാണ് പോലീസ് പറയുന്നത്.

336

കന്നഡ സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമാണ് രേണുകസ്വാമി വധക്കേസ് . ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ് ഇപ്പോൾ . രേണുകാ സ്വാമിയെ കൊലപ്പെടുത്താന്‍ നടന്‍ ദര്‍ശന് നിര്‍ദേശം നല്‍കിയത് നടിയും സുഹൃത്തുമായ പവിത്ര ഗൗഡയാണെന്നാണ് പോലീസ് പറയുന്നത്.

ദര്ശന്റെ ആരാധകനായ രേണുകസ്വാമി സോഷ്യൽ മീഡിയയിൽ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും അയച്ച അശ്ലീല സന്ദേശങ്ങളില്‍ നടി പവിത്ര അസ്വസ്ഥയായിരുന്നുവെന്നും ഇയാളെ കൊല്ലണമെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത് . പവിത്രയാണ് കേസിലെ മുഖ്യപ്രതി, ദര്‍ശന്‍ രണ്ടാം പ്രതിയാണ്.

ഫാൻസ്‌ വഴിയുള്ള നവേഷണത്തിൽ രേണുകസ്വാമിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭിച്ച ദർശൻ ഫാൻസ് ക്ലബ് കണ്‍വീനർ രാഘവേന്ദ്ര എന്ന രഘുവിൻ്റെ ചിത്രദുർഗ യൂണിറ്റുമായി ബന്ധപ്പെട്ടു എന്നും റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് രാഘവേന്ദ്ര തങ്ങളുടെ വീടിന് സമീപത്ത് നിന്നും ഭര്‍ത്താവിനെ കൂട്ടിക്കൊണ്ടുപോയതെന്ന് രേണുകസ്വാമിയുടെ ഭാര്യ സഹന പറഞ്ഞു.

അതിനു പിന്നാലെ ബെംഗളൂരുവിലെ കാമാക്ഷിപാളയത്തുള്ള ഷെഡിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ”രേണുകസ്വാമി ബോധം കെടുന്നതുവരെ ദര്‍ശന്‍ ബെല്‍റ്റ് കൊണ്ടടിച്ചു ഒടുവില്‍ ബോധരഹിതനായി നിലത്ത് വീണപ്പോള്‍ കൂട്ടാളികള്‍ വടികള്‍ ഉപയോഗിച്ചും ഇയാളെ മര്‍ദിച്ചു എന്നും പോലീസ് പറയുന്നു. പിന്നാലെ സ്വാമിയെ മതിലിലേക്ക് വലിച്ചെറിയുകയും ചെയ്തു.

ഈ ഏറിൽ സ്വാമിയുടെ ഒന്നിലധികം എല്ലുകള്‍ ഒടിഞ്ഞിരുന്നതായി ആണ് പോലീസ് വ്യക്തമാക്കുന്നത്. തുടർന്ന് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം പിന്നീട് മൃതദേഹം അഴുക്കുചാലില്‍ തള്ളുകയായിരുന്നു. അതേസമയം ദർശനും പവിത്ര ഗൗഡയും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും കർണാടക പോലീസ് ചൊവ്വാഴ്ച റിമാൻഡ് അപേക്ഷയില്‍ കോടതിയെ അറിയിച്ചതായി ആണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.