റിപ്പോർട്ടർ ബ്രേക്കിംഗ് ന്യൂസും മുട്ടിൽ മരംമുറി കേസിലെ എട്ടുകോടി പിഴ വാർത്ത മുക്കലും

നില പരുങ്ങലിലായ ചാനൽ പിന്നെ ഹരിദാസൻ നൽകിയ പരാതി മന്ത്രിയോ മന്ത്രിയുടെ ഓഫീസോ പൊലീസിന് കൈമാറിയില്ല എന്ന വാർത്ത കൊടുത്തു. എന്നാൽ, നാട്ടുകാരുടെ പരാതി പൊലീസിന് കൈമാറുന്ന ജോലിയല്ല മന്ത്രിയുടെ ഓഫീസിന് എന്നറിയാമായിരുന്നിട്ടും അതും വളച്ചൊടിച്ച് വാർത്തയാക്കി.

സംസ്ഥാന ആരോ​ഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങിയെന്ന് റിപ്പോർട്ടർ ടി വി ‘ബ്രേക്കിംഗ് വാർത്ത’ ഉണ്ടാക്കിയത്തിന്റെ പിന്നിൽ മുതലാളിയുടെ മരംകൊള്ള വാർത്ത മുക്കാൻ. പ്രമാദമായ മുട്ടിൽ മരംമുറി കേസിൽ കേരള ലാൻഡ് കൺസർവൻസി ആക്ടനുസരിച്ച് റിപ്പോർട്ടർ ടി വി മുതലാളി പ്രതി റോജി അഗസ്റ്റിൻ അടക്കമുള്ളവർക്കെതിരെ എട്ടുകോടി രൂപ പിഴ ചുമത്തിയിരുന്നു. ഒരുമാസത്തിനകം പിഴയൊടുക്കണമെന്നാണ് നോട്ടീസ്. തുക അടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടുകിട്ടുമെന്നും കാട്ടി റവന്യൂ വകുപ്പ് നോട്ടീസ് അയക്കുകയും ചെയ്തു.

ഇത് കേരളത്തിൽ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുക്കുമെന്ന സാഹചര്യം ഉരുത്തിരിഞ്ഞതോടെയാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ‘കൈക്കൂലി വാർത്ത’ എന്ന് കൊട്ടിഘോഷിച്ച് കൊടുത്തത്. ‘കൈക്കൂലി വാർത്ത’ വരുന്നതോടെ കേരളത്തിലെ യു ഡി എഫ് നുകൂല മാധ്യമങ്ങൾ അതേറ്റെടുക്കുമെന്ന ധാരണയിലാണ് വസ്തുതയുടെ കണിക പോലുമില്ലാത്ത വാർത്ത ഇക്കൂട്ടർ സ്തോഭജനകമായി അവതരിപ്പിച്ചത്.

അതേസമയം, പല കർഷകരുടെ പേരിലും വ്യാജ അപേക്ഷ തയ്യാറാക്കിയാണ് റോജി അഗസ്റ്റിൻ പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങൾ മുറിച്ചു കടത്തിയത്. മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് അഗസ്റ്റിൻ സഹോദരങ്ങൾ 104 രാജകീയ വൃക്ഷങ്ങൾ മുറിച്ചുകടത്തിയെന്നാണ് കേസ്. 574 വർഷംവരെ പഴക്കമുള്ള മരങ്ങളാണ് ഇവയെന്ന് ഡിഎൻഎ പരിശോധനയിലൂടെ വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഇടവേളക്കുശേഷം ഇത് വീണ്ടും വാർത്തയാകുന്നത് തടയുകയെന്ന ഗൂഢലക്ഷ്യമായിരുന്നു ആരോഗ്യമന്ത്രിക്കെതിരായ വാർത്തയ്ക്ക് പിന്നിൽ.

‘കൈക്കൂലി വാർത്ത’ വരുന്നതോടെ അത് ‘ലൈം ലൈറ്റിൽ’ നിൽക്കുമെന്നും അതുവഴി തങ്ങൾക്കെതിരായ വാർത്ത മറ്റു മാധ്യമങ്ങൾ കൊടുക്കില്ലെന്നുമുള്ള അതിബുദ്ധിയും ഇതിനുപിന്നിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ആരോഗ്യമന്ത്രിയുടെ ബന്ധുവായ പേഴ്‌സണൽ സ്റ്റാഫ് കൈക്കൂലി വാങ്ങി എന്ന തരത്തിൽ റിപ്പോർട്ടർ വാർത്ത പ്രചരിപ്പിച്ചതും. ഇതോടെ കോൺഗ്രസിനുവേണ്ടി അഹോരാത്രം ‘പണിയെടുക്കുന്ന’ ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ഇത് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ, പരാതിക്കാരനായ ഹരിദാസിന്റെ ആരോപണം ചില കേന്ദ്രങ്ങളിലെ തിരക്കഥക്കനുസരിച്ചാണെന്ന് തിരിച്ചറിഞ്ഞ ഏതാനും മാധ്യമങ്ങൾ ഇതിൽനിന്നും പിന്നോക്കം പോയി.

എന്നാൽ, പരാതിക്കാരന്‍ ഹരിദാസിന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ‘കൈക്കൂലി വാർത്ത’ ആസൂത്രിതമായിരുന്നുവെന്നും വ്യക്തമായി. അഖില്‍മാത്യുവിന് പണം കൊടുത്തു എന്ന് പറയുന്ന 2023 ഏപ്രില്‍ 10ന് പകല്‍ 2.30 മുതല്‍ അഖിൽ മാത്യു പത്തനംതിട്ടയിലാണ്. പകല്‍ മൂന്നു മുതല്‍ വിവാഹചടങ്ങിലുമായിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 10നായിരുന്നു തിരുവനന്തപുരത്ത് തൈക്കാട് വച്ച് പകല്‍ മൂന്നിന് അഖില്‍ മാത്യുവിന് പണം നല്‍കിയെന്നാണ് പരാതിക്കാരനായ മലപ്പുറം സ്വദേശി ബാസിദ് ആരോപിച്ചത്. ഇതോടെ റിപ്പോർട്ടർ ടിവിക്കാർ പറഞ്ഞത് മുഴുവൻ നുണയാണെന്ന് കേരളത്തിന് വ്യക്തമായി.

നില പരുങ്ങലിലായ ചാനൽ പിന്നെ ഹരിദാസൻ നൽകിയ പരാതി മന്ത്രിയോ മന്ത്രിയുടെ ഓഫീസോ പൊലീസിന് കൈമാറിയില്ല എന്ന വാർത്ത കൊടുത്തു. എന്നാൽ, നാട്ടുകാരുടെ പരാതി പൊലീസിന് കൈമാറുന്ന ജോലിയല്ല മന്ത്രിയുടെ ഓഫീസിന് എന്നറിയാമായിരുന്നിട്ടും അതും വളച്ചൊടിച്ച് വാർത്തയാക്കി. ഏറ്റവുമൊടുവിൽ ‘അഖിൽ മാത്യു സംഭവസമയത്ത് പത്തനംതിട്ടയിൽ; പക്ഷേ, ആരോപണത്തിലുറച്ച് ഹരിദാസൻ’ എന്ന രീതിയിൽ വാർത്ത കൊടുത്ത് തടിയൂരാനാണ് ഇപ്പോൾ റിപ്പോർട്ടർ ടി വി ശ്രമിക്കുന്നത്.

വാർത്ത ‘ബ്രേക്ക്’ ചെയ്ത ദിവസം റിപ്പോർട്ടർ ടിവിയിൽ എഡിറ്റർമാർ നടത്തിയ ചർച്ചയും ചാനലിന്റെ പൊള്ളത്തരം തുറന്നുകാട്ടി. ആരോഗ്യമന്ത്രിയോടുള്ള അസൂയ പ്രകടിപ്പിക്കാനാണ് നാല് ‘പ്രഗത്ഭ മാധ്യമപ്രവർത്തകരും’ ശ്രമിച്ചത്. സംഭവത്തിലെ വസ്തുത നികേഷ് കുമാർ ചൂണ്ടിക്കാട്ടാൻ ശ്രമിക്കുമ്പോഴൊക്കെ അതിനെ പരാതി നൽകിയ തീയതി എന്ന കാര്യം പറഞ്ഞ് പ്രതിരോധിക്കാൻ ശ്രമിക്കുകയായിരുന്നു മറ്റുള്ളവർ.

( ലേഖനം കടപ്പാട്- നേരറിയാൻ ഡോട്ട് കോം )

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നൽകി. സന്ദർശനത്തിൻ്റെ രണ്ടാം ദിവസം, പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്‌ച നടന്നു. ആരംഭിക്കുന്നതിന് മുമ്പ്, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ ആഴം പ്രതിഫലിപ്പിക്കുന്ന തരത്തിൽ,...

Keep exploring...

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

More News

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജസ്ഥാനിലേക്ക് ചോദ്യപേപ്പർ എത്തി, അന്വേഷണം ഊർജിതമാക്കി സിബിഐ

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്- യുജിയുടെ ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. അന്വേഷണ ഏജൻസികൾ...

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് തിരഞ്ഞെടുത്തു

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിന് ശേഷവും, സംസ്ഥാനത്തെ...

നിത്യോപയോ​ഗ സാധനങ്ങൾക്കും വില വർധന; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്‌ച സാമ്പത്തികഘടനയെ താറുമാറാക്കിയിരിക്കുകയാണ്. അമുൽ, മദർ ഡയറി എന്നീ പ്രമുഖ...

‘പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് മാനേജര്‍ക്ക് വധഭീഷണി

'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' എന്ന പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍...

യൂണിഫോമിനെ ബാധിക്കാതെ ഹിജാബും പൂണൂലും അണിയാം; വിലക്ക് നീക്കി കർണാടക സർക്കാർ

കർണാടക സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ഉണ്ടായിരുന്ന ഹിജാബ് നിയന്ത്രണം പിൻവലിച്ച് കർണാടക സർക്കാർ. സ്‌കൂളുകളിൽ ഹിജാബ്, പൂണൂൽ...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...