...
Home News Kerala ഇങ്ങനെയൊക്കെ പോരാടാൻ കമ്മ്യൂണിസ്റ്റുകൾ ആകണമെന്നില്ല; ഒരു തമിഴ്‌നാട് മാതൃക

ഇങ്ങനെയൊക്കെ പോരാടാൻ കമ്മ്യൂണിസ്റ്റുകൾ ആകണമെന്നില്ല; ഒരു തമിഴ്‌നാട് മാതൃക

കേരളം സമർപ്പിച്ച നാരായണ ഗുരുവിന്റെ പ്രതിമയുൾപ്പടെയുള്ള ഫ്ലോട്ട് തള്ളിയ കേന്ദ്ര സർക്കാരിന്റെ നടപടി വാലും ചുരുട്ടി അംഗീകരിച്ച സിപിഎമ്മുകാരെപ്പോലെ കമ്മ്യൂണിസ്റ്റുകൾ എന്നവകാശപ്പെടുന്നവരല്ല തമിഴ്നാട് ഭരിക്കുന്നത്.

156

| ജെയ്‌സൺ സി കൂപ്പർ

ഇങ്ങനെയൊക്കെ പോരാടാൻ കമ്മ്യൂണിസ്റ്റുകൾ ആകണമെന്നില്ല, മിനിമം നീതിബോധവും ജനാധിപത്യ ബോധവുമൊക്കെ സ്വാംശീകരിച്ചാൽ തന്നെ ധാരാളം. റിപ്പബ്ലിക് ദിനത്തിന് അവതരിപ്പിക്കാനായി കേരളം സമർപ്പിച്ച നാരായണ ഗുരുവിന്റെ പ്രതിമയുൾപ്പടെയുള്ള ഫ്ലോട്ട് തള്ളിയ കേന്ദ്ര സർക്കാരിന്റെ നടപടി വാലും ചുരുട്ടി അംഗീകരിച്ച സിപിഎമ്മുകാരെപ്പോലെ കമ്മ്യൂണിസ്റ്റുകൾ എന്നവകാശപ്പെടുന്നവരല്ല തമിഴ്നാട് ഭരിക്കുന്നത്.

പക്ഷെ തങ്ങൾ സമർപ്പിച്ച ഫ്ലോട്ട് തള്ളിയ ബിജെപി സർക്കാരിനെതിരെ റിപ്പബ്ലിക് ദിനത്തിൽ അതേ ഫ്ലോട്ട് ചെന്നൈ മറീന കടല്‍ക്കരയിലെ സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തിൽ ഉൾപ്പെടുത്തിയാണ് തമിഴ്നാട് ഭരിക്കുന്ന സ്റ്റാലിന്റെ സർക്കാൻ തിരിച്ചടിച്ചത്.

ഝാന്‍സി റാണിക്കും മുന്‍പ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ.ചിദമ്പരനാര്‍, മഹാകവി ഭാരതിയാര്‍ എന്നിവരുള്‍പ്പെട്ട നിശ്ചലദൃശ്യമായിരുന്നു തമിഴ്നാട് ഇത്തവണ ഡല്‍ഹിയില്‍ അവതരിപ്പിക്കാനിരുന്നത്. ഇത് കേന്ദ്ര സർക്കാർ തള്ളിയതോടെയാണ് മറീന ബീച്ചിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അടുപ്പക്കാരന്‍കൂടിയായ ഗവര്‍ണര്‍ ആര്‍.എന്‍.രവി പങ്കെടുത്ത വേദിയിൽ തന്നെ തമിഴ്നാട് തിരിച്ചടിച്ചത്.

ഇങ്ങനെയൊക്കെ പോരാടാൻ കമ്മ്യൂണിസ്റ്റുകൾ ആകണമെന്നില്ല, മിനിമം നീതിബോധവും ജനാധിപത്യ ബോധവുമൊക്കെ സ്വാംശീകരിച്ചാൽ തന്നെ ധാരാളം.ഇക്കാര്യത്തിൽ ബിജെപിക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന സിപിഎമ്മിന് കണ്ടുപഠിക്കാം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.