...
Home Sports വിരമിക്കല്‍ പ്രഖ്യാപനം നേരത്തെ ആയിപ്പോയി; ഖേദ പ്രകടനവുമായി സാനിയ മിര്‍സ

വിരമിക്കല്‍ പ്രഖ്യാപനം നേരത്തെ ആയിപ്പോയി; ഖേദ പ്രകടനവുമായി സാനിയ മിര്‍സ

ഇത് സാനിയയുടെ കരിയറിലെ അവസാന സീസണ്‍ ആയതിനാല്‍ ടൂര്‍ണമെന്റിനെ സമീപിക്കുന്നതിലെ കാഴ്ച്ചപ്പാട് മാറിയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവർ.

348

അന്താരാഷ്‌ട്ര കരിയറിൽ നിന്നും വിരമിക്കല്‍ പ്രഖ്യാപനം നേരത്തെ ആയിപ്പോയെന്ന് ടെന്നീസ് താരം സാനിയ മിര്‍സ. കഴിഞ്ഞ ദിവസങ്ങളിൽ ഈ സീസണിന് ശേഷം ടെന്നീസില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചതില്‍ ഇപ്പോള്‍ ഖേദിക്കുന്നുവെന്നും സാനിയ വ്യക്തമാക്കി.

വിരമിക്കുന്നു എന്നത് മുന്‍കൂട്ടി പ്രഖ്യാപിച്ചതിനാല്‍ എല്ലാവര്‍ക്കും അതിനെ കുറിച്ച് മാത്രമാണ് ചോദിക്കാനുള്ളതെന്നും താരം പറയുന്നു. ഇത് സാനിയയുടെ കരിയറിലെ അവസാന സീസണ്‍ ആയതിനാല്‍ ടൂര്‍ണമെന്റിനെ സമീപിക്കുന്നതിലെ കാഴ്ച്ചപ്പാട് മാറിയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അവർ.

ഈ വിഷയത്തിൽ തുടര്‍ച്ചയായി ചോദ്യങ്ങള്‍ വരുന്നത് താരത്തെ അസ്വസ്ഥപ്പെടുത്തുന്നുവെന്നു വ്യക്തമാക്കിയായിരുന്നു സാനിയയുടെ മറുപടി. ജയിക്കുക എന്നത് മാത്രം ലക്ഷ്യമിട്ടാണ് എപ്പോഴും കളിക്കുന്നതെന്നും സീസണിലെ ശേഷിക്കുന്ന മത്സരങ്ങളെ കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നതെന്നും സാനിയ കൂട്ടിച്ചേര്‍ത്തു. അതേസമയം തന്നെ, സീസണ്‍ അവസാനിക്കുമ്പോള്‍ എന്തു സംഭവിക്കും എന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും സാനിയ വ്യക്തമാക്കി.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.