ആറാം ക്ലാസിൽ തോറ്റ രുക്മിണിക്ക് സിവിൽ സർവീസിൽ രണ്ടാം റാങ്ക്; ആദ്യ ശ്രമത്തിൽ മികച്ച റാങ്ക് നേടാൻ സഹായിച്ചത് പത്രങ്ങളും എൻ.സി.ഇ.ആർ.ടി പുസ്തകങ്ങളും

ഒരു കോച്ചിങ് സെന്ററിലും പോകാതെ സ്വന്തം നിലക്ക് പഠിച്ചാണ് രുക്മിണി ഈ നേട്ടം കരസ്ഥമാക്കിയത്.

ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വർഷവും സിവിൽ സർവീസ് പരീക്ഷ എഴുതാറുള്ളത്. ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷയായതിനാൽ വളരെ ചുരുങ്ങിയ ആളുകൾക്ക് മാത്ര​മാണ് വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ. അതിൽ തന്നെ ചുരുക്കമാളുകൾക്ക് മാത്രമേ ഡ്രീം കരിയർ ആയ ഐ.എ.എസ് ലഭിക്കാറുള്ളൂ. ആദ്യശ്രമത്തിൽ തന്നെ ഐ.എ.എസ് നേടുന്ന മിടുക്കരും അപൂർവമാണ്. അങ്ങനെയൊരാളാണ് രുക്മിണി റിയാർ ഐ.എ.എസ്. യു.പി.എസ്.സി പരീക്ഷയിൽ ആദ്യശ്രമത്തിൽ തന്നെ രണ്ടാംറാങ്കാണ് രുക്മിണി സ്വന്തമാക്കിയത്.

സ്കൂൾ കാലത്ത് അതിസമർഥയായ വിദ്യാർഥിയൊന്നുമായിരുന്നില്ല രുക്മിണി. ആറാംക്ലാസിൽ പരാജയപ്പെട്ട ഒരാളാണ് സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം സ്വന്തമാക്കിയതെന്ന് കേട്ടാൽ അദ്ഭുതം തോന്നുന്നത് സ്വാഭാവികം. ഡൽഹൗസിലെ സ്കൂളിലായിരുന്നു പഠനം. സ്കൂൾ പഠന ശേഷം അമൃത്സറിലെ ഗുരു നാനാക് യൂനിവേഴ്സിറ്റിയിൽ നിന്ന് സാമൂഹിക ശാസ്ത്രത്തിൽ ബിരുദം നേടി. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു പോസ്റ്റ് ഗ്രാജ്വേഷൻ പഠനം.

പി.ജി പഠനത്തിനു ശേഷം വിവിധ എൻ.ജി.ഒകളിൽ ജോലി നോക്കി. ആ കാലത്താണ് സിവിൽ സർവീസിലേക്ക് ആകർഷണം തോന്നിയത്. തുടർന്ന് പരീക്ഷയെഴുതാൻ രുക്മിണി തയാറെടുപ്പുകൾ നടത്തി. 2011ൽ ആദ്യ ശ്രമത്തിൽ തന്നെ രണ്ടാംറാങ്കും കൂടെ പോന്നു. ഒരു കോച്ചിങ് സെന്ററിലും പോകാതെ സ്വന്തം നിലക്ക് പഠിച്ചാണ് രുക്മിണി ഈ നേട്ടം കരസ്ഥമാക്കിയത്. ആറ് മുതൽ 12 വരെ ക്ലാസുകളിലെ എൻ.സി.ഇ.ആർ.ടി പുസ്തകങ്ങൾ മനസിരുത്തി പഠിച്ചതാണ് പ്രധാന വിജയരഹസ്യം. കൂടാതെ പത്രങ്ങളും മാഗസിനുകളും പതിവായി വായിച്ചതും വിജയം എളുപ്പമാക്കി.

പരാജയത്തിൽ നിന്ന് വലിയ പാഠം ഉൾക്കൊണ്ട് മുന്നേറിയ രുക്മിണി മത്സരപരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് മാതൃകയാണ്. നിശ്ചയദാർഢ്യവും കഠിനാധ്വാനവുമുണ്ടെങ്കിൽ ജീവിതത്തിൽ വിജയം ഉറപ്പാണ് എന്നതിന് മികച്ച ഉദാഹരമാണ് ഈ ഐ.എ.എസുകാരി. പഞ്ചാബി​ലാണ് രുക്മിണി ജനിച്ചത്. റിട്ട. ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് ​അറ്റോണിയായ ബൽജിന്ദർ സിങ് റിയാർ ആണ് പിതാവ്. വീട്ടമ്മയായ തക്ദീർ കൗർ മാതാവും.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കമൽഹാസനൊപ്പം അഭിനയിക്കാൻ ആദ്യം വിസമ്മതിച്ചു; പിന്നീട് ‘വിരുമാണ്ടി’യിൽ ശ്രദ്ധേയ വേഷം: കാരണം വെളിപ്പെടുത്തി നെപ്പോളിയൻ

തമിഴ് സിനിമയിൽ നായകനായും വില്ലനായും വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് നെപ്പോളിയൻ. എന്നാൽ ഒരിക്കൽ ഉലകനായകൻ കമൽഹാസനൊപ്പം അഭിനയിക്കാനുള്ള അവസരം അദ്ദേഹം നിരസിച്ചിരുന്നു. പിന്നീട്...

Keep exploring...

‘സിഎംആർഎൽ- എക്സാലോജിക് കേസ്’: വിജിലൻസ് അന്വേഷണം സുപ്രീം കോടതി സ്റ്റേ ചെയ്തു

ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് ആശ്വാസമായി സുപ്രീം കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണം സ്റ്റേ ചെയ്ത കോടതി, അപ്പീൽ പരിഗണിക്കാതെ തള്ളിയ...

സൗദിയുടെ സുരക്ഷക്കും സമ്പദ്‌ വ്യവസ്ഥക്കും ഹൂത്തി ഭീഷണി; വിഷൻ 2030 പദ്ധതികൾക്ക് വെല്ലുവിളിയെന്ന് റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയ്ക്കെതിരായ ഹൂത്തി വിമതരുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ രാജ്യത്തിന്റെ ദേശീയ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്കും അന്താരാഷ്ട്ര പ്രതിച്ഛായയ്ക്കും വലിയ വെല്ലുവിളിയാകുന്നതായി റിപ്പോർട്ടുകൾ. എണ്ണ ഉൽപ്പാദന കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, തന്ത്രപ്രധാന സൈനിക...

Related Articles

അമേരിക്കയിൽ വ്യാജ അഭിപ്രായ സർവേകൾക്ക് വിശ്വാസ്യത നൽകി പ്രമുഖ മാധ്യമങ്ങൾ; തട്ടിപ്പ് പുറത്തുവന്നതോടെ ലേഖനങ്ങൾ പിൻവലിച്ചു

അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റമുണ്ടെന്ന തരത്തിൽ വ്യാജ അഭിപ്രായ സർവേകൾ പ്രചരിപ്പിച്ച സ്ഥാപനം പ്രമുഖ...

സൈബീരിയയിൽ 4 ലക്ഷം വർഷം പഴക്കമുള്ള ‘യാക് എക്സ്’ അവശിഷ്ടങ്ങൾ ; ഡിഎൻഎ പഠനത്തിൽ നിർണായക കണ്ടെത്തൽ

റഷ്യയിലെ സൈബീരിയയിലുള്ള ഡെനിസോവ ഗുഹയിൽ നിന്ന് നാല് ലക്ഷം വർഷം പഴക്കമുള്ള യാക്കിനോട് സാമ്യമുള്ള പുരാതന സസ്തനിയുടെ അവശിഷ്ടങ്ങൾ...

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധം; ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

ഫ്രാൻസ്, ഇറ്റലി, ബെൽജിയം എന്നിവിടങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ...

യൂറോപ്പിലേക്കുള്ള ആയുധ കയറ്റുമതിയിൽ ഇന്ത്യ മൂന്നാമത്; പ്രതിരോധ കയറ്റുമതി റെക്കോർഡ് നിലയിൽ

‘റീആം യൂറോപ്പ്’ പദ്ധതിക്ക് കീഴിൽ പ്രതിരോധ സാമഗ്രികളുടെ ആവശ്യം വർധിച്ചതും ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉൽപാദന മേഖല വളർന്നതും...

എഐയുടെ വരവ് തൊഴിൽ മേഖലയിലും പ്രതിഫലിക്കുന്നു; 5 ശതമാനം ജീവനക്കാരെ പിരിച്ചുവിടാൻ അമേരിക്കൻ എക്സ്പ്രസ്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ അഞ്ച് ശതമാനം ജീവനക്കാരെ ഒഴിവാക്കാൻ പ്രമുഖ ക്രെഡിറ്റ്...

എന്റബേ വിമാന റാഞ്ചൽ: ചരിത്രത്തിൽ ഇടംനേടിയ സാഹസിക രക്ഷാദൗത്യത്തിന്റെ കഥ

1976 ജൂൺ 27-ന് ഇസ്രായേലിലെ തെൽ അവീവിൽ നിന്ന് പാരിസിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് ഫ്ലൈറ്റ് 139 ഗ്രീസിലെ...

ഫ്രാൻസിൽ ‘ഷാമോണ്ട വൈറസ്’; ആദ്യ മനുഷ്യ മരണം; സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പാരീസ്: മൃഗങ്ങളിൽ മാത്രം കണ്ടെത്തിയിരുന്ന ഷാമോണ്ട വൈറസ് മനുഷ്യരിൽ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (WHO). ഫ്രാൻസിലാണ് വൈറസ് ബാധിച്ച...

ഇസ്രായേൽ സ്വാതന്ത്ര്യ ദിനത്തിൽ ‘ദീപം തെളിയിക്കാൻ മോദിക്ക് ക്ഷണം’; ധീരനായ ഇന്ത്യൻ പൈലറ്റിനും ആദരം

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന് കൂടുതൽ കരുത്തുപകരുന്ന നീക്കവുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രായേലിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ...