സഞ്ജു സാംസൺ പുറത്തിരിക്കുന്ന കാഴ്ച സങ്കടകരമാണ്; നീതികേടാണ്

പന്ത്രണ്ട് ഇന്നിംഗ്സുകളിൽ 55 റൺസ് ശരാശരിയിൽ 104 സ്‌ട്രൈക്ക് റേറ്റിൽ മൂന്ന് അർധ സെഞ്ചുറികൾ അടക്കം നാനൂറോളം റൺസ് നേടിയ ഒരു മിഡിൽ ഓർഡർ ബാറ്റർ എങ്ങനെയാണ് മോശം കളിക്കാരനാവുന്നത്?

| മനൂപ് ഖാൻ

ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീം, ഓസീസിനെതിരായ ഏകദിന ടീം, ഏഷ്യൻ ഗെയിംസ് ടീം, ഈ മൂന്ന് ടീമുകളിലും ഉൾപ്പെടുത്താതെ മലയാളി താരം സഞ്ജു സാംസണെ പുറത്തു നിർത്തിയത്തിന്റെ നിരാശയിൽ പലരും ഇട്ട പോസ്റ്റുകൾക്ക് താഴെ നൂറു കണക്കിന് കണ്ട കമന്റുകളാണ് സഞ്ജു അവസരം മുതലാക്കിയില്ല, സ്ഥിരതയില്ല എന്നു തുടങ്ങുന്ന വാദങ്ങളും, ടീമിൽ ഇടം കിട്ടാൻ നന്നായി കളിക്കണം, മലയാളി ആയത് കൊണ്ട് ടീമിൽ എടുക്കണം എന്നു കരഞ്ഞിട്ടു കാര്യമില്ല എന്നു തുടങ്ങുന്ന പരിഹാസങ്ങളും.

ഏതാണ്ട് അടുത്തടുത്തു വരുന്ന മൂന്ന് ഏകദിന ടൂർണമെന്റുകൾക്കായി മൂന്ന് വ്യത്യസ്ത ടീമുകളാണ് നിലവിൽ ഇന്ത്യക്ക് ഉള്ളത്. അതിൽ ചിലർ കോമണായി ഉണ്ട് താനും. ലോകകപ്പിനുള്ള ഇന്ത്യയുടെ ഒന്നാം നിര ടീമിൽ സഞ്ജുവിന് അർഹതയുണ്ട് എങ്കിൽ പോലും പതിനഞ്ചു പേരടങ്ങുന്ന ഒരു സംഘത്തിൽ ഒരുപക്ഷേ ഇടം കിട്ടാത്തതിന് പല കാരണങ്ങളും കണ്ടെത്താം. പക്ഷേ പ്രധാന താരങ്ങൾക്ക് വിശ്രമം അനുവദിച്ച ഓസീസിനെതിരെ കളിക്കുന്ന ടീമിൽ പോലും സഞ്ജു യോഗ്യനല്ല എന്ന് വരുന്നതിന് ഒരു കാരണവും കാണുന്നില്ല.

അതും പോട്ടേ, പ്രധാന താരങ്ങൾ ആരുമില്ലാത്ത, ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പരിചയം പോലുമില്ലാത്ത കളിക്കാർ ഉൾപ്പെടുന്ന ഏഷ്യൻ ഗെയിംസ് ടീമിൽ പോലും കളിക്കാൻ സഞ്ജു യോഗ്യനല്ല എന്നു കരുതുന്നവരോട് എന്ത് പറയാനാണ്. അത് പറയുന്നവർ ക്രിക്കറ്റ് കാണാറുണ്ട് എന്നൊക്കെ പറയുന്നത് കേൾക്കുമ്പോഴാണ് തമാശയായി തോന്നുന്നത്. സ്ഥിരതയില്ല സ്ഥിരതയില്ല, അവസരം മുതലക്കുന്നില്ല എന്നു പലരും മോങ്ങുന്ന സഞ്ജുവിന്റെ അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിലെ കണക്കുകൾ ഒന്നു നോക്കാം.

പന്ത്രണ്ട് ഇന്നിംഗ്സുകളിൽ 55 റൺസ് ശരാശരിയിൽ 104 സ്‌ട്രൈക്ക് റേറ്റിൽ മൂന്ന് അർധ സെഞ്ചുറികൾ അടക്കം നാനൂറോളം റൺസ് നേടിയ ഒരു മിഡിൽ ഓർഡർ ബാറ്റർ എങ്ങനെയാണ് മോശം കളിക്കാരനാവുന്നത്? അതിൽ 7 ഇന്നിംഗ്സുകളിൽ 30 പ്ലസ് സ്കോറുകൾ നേടിയ കളിക്കാരൻ എങ്ങനെയാണ് സ്ഥിരതയില്ലാത്ത, അവസരം മുതലാക്കാത്ത ആളാകുന്നത്? അഞ്ച് ഇന്നിംഗ്സുകളിൽ സഞ്ജുവിന്റെ വിക്കറ്റ് എടുക്കാൻ എതിരാളികൾക്ക് കഴിഞ്ഞിട്ടില്ല. വെറും 3 ഇന്നിംഗ്സുകളിൽ മാത്രമാണ് സഞ്ജു കുറഞ്ഞ സ്കോറിന് പുറത്തായത്. അതിൽ തന്നെ രണ്ടക്കം കാണാത്ത ഒരേയൊരു ഇന്നിംഗ്സ് മാത്രം.

ഇത്രയും മികച്ച കണക്കുകൾ ഇവിടെ പകൽ പോലെ വ്യക്തമായി നിൽക്കുമ്പോൾ എന്ത് അടിസ്ഥാനത്തിലാണ് സഞ്ജു സ്ഥിരത കാണിച്ചില്ല, ഉത്തരവാദിത്തമില്ല, അവസരം മുതലാക്കിയില്ല എന്ന മണ്ടൻ വാദങ്ങൾ പറഞ്ഞ് മലയാളിയായ ഒരു കളിക്കാരനെ, സംഘപരിവാർ ഭരിക്കുന്ന ബിസിസിഐ സ്ഥിരമായി തഴയുന്നതിനെ ന്യായീകരിക്കാൻ മലയാളികൾക്ക് കഴിയുന്നത്?

ഏകദിനത്തിൽ ഈ അടുത്ത കാലത്ത് തുടർച്ചയായി മൂന്ന് ഗോൾഡൻ ഡക്ക് അടിച്ച സൂര്യകുമാർ യാദവ് ഒക്കെ ലോകകപ്പ് കളിക്കുമ്പോ, ഇതുവരെ കളിച്ചു തെളിയിച്ചിട്ടില്ലാത്ത കളിക്കാർ പോലും ഏഷ്യൻ ഗെയിംസ് കളിക്കുമ്പോ സഞ്ജു സാംസണ് ഒന്നിലും പെടാതെ പുറത്തിരിക്കുന്ന കാഴ്ച സങ്കടകരമാണ്. നീതികേടാണ്. അതിനെ ന്യായീകരിക്കരുത്

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും പ്രഖ്യാപിക്കും. സർക്കാരിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. ഈ...

Keep exploring...

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

More News

‘നീറ്റ് പരീക്ഷ റദ്ദാക്കി’; രാജ്യത്ത് രണ്ട് വിദ്യാർഥികൾ ജീവനൊടുക്കി

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തു. ഗോവ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്...

‘എസ്എസ്എൽസി പരീക്ഷാ ഫലം’; എങ്ങനെ അറിയാം?

കേരളത്തിൽ എസ്എസ്എൽസി പരീക്ഷാ ഫലം ഉടൻ പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി...

അദാനിക്ക് എതിരായ 265 മില്യൺ ഡോളറിൻ്റെ തട്ടിപ്പുക്കേസുകൾ യുഎസ് അവസാനിപ്പിക്കുന്നു; റിപ്പോർട്ട്

ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ രജിസ്റ്റർ ചെയ്‌ത തട്ടിപ്പ് കേസുകൾ പിൻവലിക്കുന്നതായി റിപ്പോർട്ട്. ഈ ആഴ്‌ച യുഎസ് നീതിന്യായ വകുപ്പ്...

അതൃപ്‌തിയില്‍ രമേശ് ചെന്നിത്തല; സീനിയോരിറ്റി പരിഗണിക്കാത്തതില്‍ പരിഭവം

മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതില്‍ രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി. തൻ്റെ അതൃപ്തി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡിനെ അറിയിച്ചെന്നാണ്...

ബം​ഗാളിൽ സ്‌കൂൾ അസംബ്ലിയിൽ ഇനി ‘വന്ദേമാതരം’ നിർബന്ധം; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ സംസ്ഥാനത്തെ എല്ലാ സ്‌കൂൾ അസംബ്ലികളിലും...

‘നിയമ സഭയിൽ നേരിടാൻ പിണറായി’; പിണറായി വിജയൻ പ്രതിപക്ഷ നേതാവാകും

മുഖ്യമന്ത്രി വിഡി സതീശനെ നിയമസഭയിൽ നേരിടാൻ പിണറായി വിജയൻ. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. സിപിഐഎം സംസ്ഥാന...

തിലക് വർമ്മയെ ടീം ഇന്ത്യ എ യുടെ ക്യാപ്റ്റനായി നിയമിച്ചു; യുവതാരങ്ങൾക്ക് ഇടം നൽകുന്നു

അടുത്ത മാസം ശ്രീലങ്കയിൽ നടക്കുന്ന ഏകദിന ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ 'എ' പുരുഷ ക്രിക്കറ്റ് ടീമിനെ സ്റ്റാർ ഇടംകൈയ്യൻ...

വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ; ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിലെ സ്വാധീന ശക്തികൾ

| വേദനായകി കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതോടെ സംസ്ഥാന രാഷ്ട്രീയം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്...