...
Home News Kerala സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം പീറ്റർബോറോയിൽ

സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനം പീറ്റർബോറോയിൽ

സമ്മേളനത്തിന്റെ ആദ്യ ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ സ്കോട്ട്ലന്റ്, വെയിൽസ്, നോർത്തേൺ അയർലണ്ട്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളി൪ പ്രവൃത്തിക്കുന്ന സമീക്ഷയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 150 ഓളം പ്രതിനിധികൾ പങ്കെടുക്കും.

202

യു കെ മലയാളികളുടെ പുരോഗമന കലാ സാംസ്‌കാരിക സംഘടന “സമീക്ഷ യു.കെ”യുടെ ആറാം ദേശീയ സമ്മേളനത്തിന് പീറ്റർബോറോ വേദിയാകുന്നു. കഴിഞ്ഞ കാലത്തെ പ്രവർത്തനങ്ങളിലൂടെ ജനമനസുകളിൽ ഉറപ്പിച്ച സ്വാധീനത്തിന്റെ ആത്മവിശ്വാസത്തോടെയാണ് സമീക്ഷ യുകെ ഇത്തവണ സമ്മേളനത്തിലേക്ക് കടക്കുന്നത്.

ഈ മാസം 20, 21 തിയതികളിലായി പീറ്റർബോറോയിൽ ചേരുന്ന സമ്മേളനം സിപിഎം കേരളാ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു മുഖ്യാഥിതിയായി സമ്മേളനത്തെ അഭിസംബോധന ചെയ്യും.

സമ്മേളനത്തിന്റെ ആദ്യ ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ സ്കോട്ട്ലന്റ്, വെയിൽസ്, നോർത്തേൺ അയർലണ്ട്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളി൪ പ്രവൃത്തിക്കുന്ന സമീക്ഷയുടെ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 150 ഓളം പ്രതിനിധികൾ പങ്കെടുക്കും.

21-ന്‌ നടക്കുന്ന പൊതുസമ്മേളനത്തിൽ രാഷ്ട്രീയ കലാ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. ഇതുവരെ ഉണ്ടായിരുന്ന 22 ബ്രാഞ്ചുകൾക്ക് പുറമെ പുതിയതായി 4 ബ്രാഞ്ചുകൾ കൂടി ആരംഭിക്കുവാനും സജീവമാക്കി നിലനിർത്തുവാനും സംഘടനക്ക് സാധിച്ചിട്ടുണ്ട് .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.