സംഘപരിവാറുകാർ ഭരണഘടനയിൽ തൊടുന്നതും മറ്റുള്ളവർ തൊടുന്നതും ഒരിക്കലും ഒരുപോലല്ല

ഭരണഘടന മുന്നോട്ട് വെക്കുന്ന വ്യക്തി സ്വാതന്ത്ര്യം, മതേതരത്വം, സ്ത്രീ പുരുഷ സമത്വം, തുല്യത എന്നീ ആശയങ്ങളെ മതപരമായ കാരണങ്ങൾ കൊണ്ട് പൂർണമായും അംഗീകരിച്ചിട്ടില്ലാത്ത വിവിധ മത വിശ്വാസികളും ഇവിടെയുണ്ട്.

| എമ്മെസ് ഷൈജു

രാജ്യത്തിൻ്റെ ഭരണഘടന നൽകുന്ന സുരക്ഷിതത്വത്തിലാണ് ഓരോ പൗരനും ഇവിടെ ജീവിക്കുന്നത്. ആധുനിക ലോകത്ത് പരിഷ്കൃതമായി ജീവിക്കാൻ മനുഷ്യരെ പ്രാപ്തമാക്കുന്ന വിധമാണ് നമ്മുടെ ഭരണഘടനയെ സംവിധാനിച്ചിരിക്കുന്നത്. പുതിയ കാലത്തിനും സന്ദർഭത്തിനുമനുസരിച്ച് അതിനെ വ്യാഖ്യാനിക്കാനും വിശദീകരിക്കാനും പൗരന്മാർക്ക് നീതി ലഭ്യമാക്കാനുമുള്ള ചുമതലയാണ് രാജ്യത്തെ കോടതികൾക്കുള്ളത്.

ഭരണഘടനയിൽ തിരുത്താൻ കഴിയുന്നതും തിരുത്താൻ കഴിയാത്തതുമായ ഭാഗങ്ങളുണ്ട്. ഭരണഘടന പറഞ്ഞവസാനിപ്പിച്ച ഇടങ്ങളിൽ നിന്ന് അതേ ദിശയിൽ മുന്നോട്ട് പോകാൻ സമൂഹത്തെ സജ്ജമാക്കാനാണ് ഈ തിരുത്തൽ പ്രക്രിയ. ഭരണഘടനാ മൂല്യങ്ങളും ധാർമികതയും കൂടുതൽ ഉയർത്തിപ്പിടിക്കാനാണ് ഈ തിരുത്തൽ. അങ്ങനെയല്ലാത്ത തിരുത്തലുകൾ ഭരണഘടനക്ക് തന്നെ ഭീഷണിയാണ്.

സംഘ്പരിവാർ എന്നത് ഒട്ടും ആധുനികമല്ലാത്ത ഒരു സംഘമാണ്. വെറുപ്പ്, ആഭ്യന്തര ശത്രുത, വർഗീയത, ആധുനിക സാമൂഹ്യ മൂല്യങ്ങളോടുള്ള വിമുഖത, അന്ധവിശ്വാസം, ശാസ്ത്ര വിരുദ്ധത, സ്ത്രീ വിരുദ്ധത തുടങ്ങി ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യബോധങ്ങൾക്ക് എതിര് നിൽക്കുന്ന നിരവധി ബോധങ്ങളെ താലോലിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നവരാണ് സംഘപരിവാറുകാർ.

അത് കൊണ്ട് തന്നെ സംഘപരിവാറുകാർ ഭരണഘടനയിൽ തൊടുന്നതും മറ്റുള്ളവർ തൊടുന്നതും ഒരിക്കലും ഒരുപോലല്ല. ഭരണഘടന മുന്നോട്ട് വെക്കുന്ന വ്യക്തി സ്വാതന്ത്ര്യം, മതേതരത്വം, സ്ത്രീ പുരുഷ സമത്വം, തുല്യത എന്നീ ആശയങ്ങളെ മതപരമായ കാരണങ്ങൾ കൊണ്ട് പൂർണമായും അംഗീകരിച്ചിട്ടില്ലാത്ത വിവിധ മത വിശ്വാസികളും ഇവിടെയുണ്ട്.

അവരുടെ മതമൂല്യങ്ങളും ഭരണഘടനാ മൂല്യങ്ങളും തമ്മിൽ പലപ്പോഴും സംഘർഷങ്ങളിൽ ഏർപ്പെടാറുണ്ട്. നേർക്ക് നേർ ഭരണഘടനക്ക് എതിര് പറയില്ലെങ്കിലും ഭരണഘടനാ മൂല്യങ്ങളിൽ ഇവർ ഒട്ടും സംതൃപ്തരല്ല. പക്ഷേ ഭരണഘടനാ ഭേദഗതി എന്ന ആശയത്തെ അതീവ ഗൗരവത്തോടെയാണ് അവരും കാണുന്നത്.
സംഘ് പരിവാറിൻ്റെ ഭരണഘടനാ ഭേദഗതി ഭീഷണി തന്നെയാണ് കാരണം.

മത ന്യൂനപക്ഷങ്ങൾ അടക്കമുള്ളവർ അവസാനത്തെ അത്താണിയായി കരുതുന്ന ഭരണഘടനയെ ചേർത്ത് പിടിക്കാൻ ശ്രമിക്കുമ്പോഴും മത മൗലികതയിൽ വിശ്വസിക്കുന്നവരെ സംബന്ധിച്ചേടത്തോളം ഇങ്ങനെയൊരു വൈരുദ്ധ്യം കൂടി ഇവിടെ നിലനിൽക്കുന്നുണ്ട്.

ഇനി ഇപ്പോഴത്തെ പ്രശ്നത്തിലേക്ക് വരാം. മുൻ മന്ത്രി സജി ചെറിയാൻ നടത്തിയത് ഗൗരവതരമായ ഒരു അഭിപ്രായ പ്രകടനമാണ്. തർക്കമില്ല. അതിനെ അങ്ങനെ തന്നെ കാണണം. പക്ഷേ അതിനെ ഒരിക്കലും ആർ എസ് എസ് നടത്തുന്ന ഭരണഘടനാ വിരുദ്ധ ബോധവുമായി താരതമ്യം ചെയ്യരുത്.

അങ്ങനെ ശ്രമിച്ചാൽ ഭരണഘടനയുടെ സമീപനങ്ങളോടും അതിലെ സിദ്ധാന്തങ്ങളോടും ഭാഗികമായോ തത്വാധിഷ്ടിതമായോ വിയോജിപ്പ് പുലർത്തുന്നവരെപ്പോലും ആർ എസ് എസ് വീക്ഷണക്കാരാക്കേണ്ടി വരും. കമ്മ്യൂണിസ്റ്റുകാരെ ആക്രമിക്കാനായി അങ്ങനെയൊരു ബൈനറി സൃഷ്ടിക്കാൻ നോക്കിയാൽ അതിൻ്റെ ദൂഷ്യങ്ങൾ അനുഭവിക്കേണ്ടി വരുന്നത് ഇവിടുത്തെ ന്യൂനപക്ഷങ്ങൾ കൂടിയായിരിക്കും എന്നത് മറക്കരുത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...