...
Home News International ഭീകരതയിലേക്കുള്ള പ്രവേശന കവാടം; തബ്ലീഗി ജമാഅത്തിനെ നിരോധിച്ച് സൗദി

ഭീകരതയിലേക്കുള്ള പ്രവേശന കവാടം; തബ്ലീഗി ജമാഅത്തിനെ നിരോധിച്ച് സൗദി

ഇപ്പോൾ രാജ്യത്ത് വലിയ മുസ്ലീം ജനസംഖ്യയുള്ളതിനാല്‍ ഈ തീരുമാനം തബ്ലീഗി ജമാഅത്തിന് വലിയ തിരിച്ചടിയാകുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.

396

പ്രമുഖ സുന്നി മുസ്ലീം സംഘടനയായ തബ്ലീഗി ജമാഅത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി സൗദി അറേബ്യ. സംഘടനയെ ഭീകരതയിലേയ്ക്കുള്ള പ്രവേശന കവാടമെന്നാണ് സൗദി വിശേഷിപ്പിച്ചത്. വെള്ളിയാഴ്ച ദിവസങ്ങളിൽ നടക്കുന്ന പ്രാര്‍ത്ഥനകളില്‍ ഇനിമുതൽ ആളുകള്‍ തബ്ലീഗി ജമാഅത്തുമായി ബന്ധപ്പെടേണ്ടതില്ലെന്നും അവരുമായി ഒരുതരത്തിലുമുള്ള സമ്പര്‍ക്കം പുലര്‍ത്തേണ്ടതില്ലെന്നും ഉത്തരവില്‍ പറയുന്നു.

തബ്ലീഗി ജമാഅത്ത് പൊതു സമൂഹത്തിന് അപകടകരമാണെന്നും ഭീകരതയിലേയ്ക്ക് വാതില്‍ തുറക്കാന്‍ സാധ്യതയുണ്ടെന്നുമാണ് സൗദി ഭരണകൂടത്തിന്റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധവത്ക്കരിക്കണമെന്ന് എല്ലാ പള്ളികളോടും സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, തബ്ലീഗ് ജമാഅത്തിന്റെ തെറ്റായ രീതിയിലെ പ്രവൃത്തികള്‍ കൃത്യമായി ജനങ്ങളിലെത്തിച്ചാല്‍ സമൂഹത്തില്‍ സംഘടനയുടെ പ്രാധാന്യം കുറയുമെന്നാണ് സൗദി ഭരണകൂടം വിശ്വസിക്കുന്നത്. ഇപ്പോൾ രാജ്യത്ത് വലിയ മുസ്ലീം ജനസംഖ്യയുള്ളതിനാല്‍ ഈ തീരുമാനം തബ്ലീഗി ജമാഅത്തിന് വലിയ തിരിച്ചടിയാകുമെന്നും സര്‍ക്കാര്‍ കണക്ക് കൂട്ടുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.