...
Home News International കെറ്ററിംഗിൽ എയർ റെയ്ഡ് ഷെൽട്ടർ കണ്ടെത്തി സ്കൂൾ കുട്ടികൾ; പഠന ഇടമാക്കാൻ അധ്യാപകർ

കെറ്ററിംഗിൽ എയർ റെയ്ഡ് ഷെൽട്ടർ കണ്ടെത്തി സ്കൂൾ കുട്ടികൾ; പഠന ഇടമാക്കാൻ അധ്യാപകർ

കുട്ടികൾ സ്‌കൂളിന് സമീപം അടിക്കാടുകൾ വൃത്തിയാക്കുന്നതിനിടയിലാണ് അഭയകേന്ദ്രം കണ്ടെത്തിയത്.

354

ഒരു കൂട്ടം കുട്ടികൾ സ്കൂളിൽ പരിസരം വൃത്തിയാക്കുന്നതിനിടെ എയർ റെയ്ഡ് ഷെൽട്ടർ കണ്ടെത്തി. നോർത്താംപ്ടൺഷെയറിലെ കെറ്ററിംഗിലുള്ള സെൻ്റ് പീറ്റേഴ്‌സ് ഇൻഡിപെൻഡന്റ് സ്‌കൂളിലാണ് അഭയകേന്ദ്രം കണ്ടെത്തിയത്. “വിശാലമായ ഷെൽട്ടർ മികച്ച അവസ്ഥയിലാണ്” എന്ന് സ്കൂൾ പ്രധാന അധ്യാപകൻ മാർക്ക് തോമസ് പറഞ്ഞു.100 പേരെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഷെൽട്ടർ എന്നും അദ്ദേഹം പറയുന്നു, കുട്ടികൾ “അടിക്കാടുകളിൽ” ഒരു പ്രദേശം വൃത്തിയാക്കുന്നതിനിടയിലാണ് ഇത് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 1946 ലാണ് സ്കൂൾ സ്ഥാപിതമായത്.

“ദീർഘകാലാടിസ്ഥാനത്തിൽ ഇത് കുട്ടികൾക്കുള്ള ഒരു പഠന ഇടമാക്കി മാറ്റാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” മിസ്റ്റർ തോമസ് പറഞ്ഞു. റെയിൽവേ തൊഴിലാളികൾക്കായി നിർമ്മിച്ചത് എന്ന് കരുതപ്പെടുന്ന ഈ ഘടനയെക്കുറിച്ച് കൂടുതലറിയാൻ സ്കൂൾ ഇപ്പോൾ അടുത്തുള്ള സൈവെൽ ഏവിയേഷൻ മ്യൂസിയവുമായി ചേർന്ന് പ്രവർത്തിക്കുന്നു.

“ലണ്ടൻ മിഡ്‌ലാൻഡ് സ്കോട്ടിഷ് റെയിൽവേ സൈറ്റുകളിൽ പലപ്പോഴും കാണപ്പെടുന്ന ഒരു വ്യതിരിക്തമായ രൂപകൽപ്പനയാണ് ഷെൽട്ടറെന്നും മുൻ കെറ്ററിംഗ് മാർഷലിംഗ് യാർഡുകളോട് ചേർന്ന് സ്‌കൂൾ ആയതിനാൽ അതിനായി നിർമ്മിച്ചതാകാനാണ് സാധ്യത” എന്നും സൈവെൽ ഏവിയേഷൻ മ്യൂസിയം പറഞ്ഞു. ഷെൽട്ടറിൻ്റെ ചരിത്രത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ മിസ്റ്റർ തോമസിനെയോ സൈവെൽ ഏവിയേഷൻ മ്യൂസിയത്തെയോ ബന്ധപ്പെടാൻ ആവശ്യപ്പെട്ടു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.