സ്കൂൾ ഓഫ് ഡ്രാമ ത്രിശൂർ: ചരിത്രത്തിൽ നിന്ന് ഇന്നിലേക്ക്

ഒരുപക്ഷെ ഏറ്റവും ദൈർഘ്യവും ശ്രമകാരവുമാണ് ഇവിടുത്തെ അഡ്മിഷൻ രീതികൾ. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രക്രിയകളിൽ വിജയിച്ചു വേണം ബിരുദ കോഴ്സിലെ 15 സീറ്റുകളിൽ ഒന്ന് സ്വന്തമാക്കാൻ.

നാടകം പഠന വിഷയമാണോ? നാടകം പഠിച്ചിട്ട് ഇപ്പൊ? നാടകം ഒക്കെ എന്തിനാ പഠിക്കുന്നെ?….. ഇങ്ങനെ ഒരുപാട് ചോദ്യങ്ങൾ കേട്ട് കേട്ട് തഴമ്പിച്ച ഒരുപാട് മനുഷ്യരുണ്ടാകും ഈ അങ്കണത്തിൽ പഠിച്ചവരും പഠിക്കുന്നവർ ആയിട്ടുമൊക്കെ. അന്തർദേശീയ നിലവാരത്തിൽ നാടകം പ്രധാന വിഷയമായി ഏറ്റവും ശാസ്ത്രീയമായി അഭ്യസിക്കുന്ന ഒരു ഇടമുണ്ട് കേരളത്തിൽ. ഒരുപക്ഷെ ഇന്ത്യയിൽ തന്നെ ഏറ്റവും മികച്ച നാടക പഠന കലാലയം. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ത്രിശൂർ സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻആർട്സ്.

1977 ൽ കേരളത്തിലെ നാടക ആചാര്യന്മാരിൽ ഒരാളായ ജി ശങ്കരപ്പിള്ള ത്രിശൂർ ജോൺ മത്തായി സെന്റർ ക്യാമ്പസ്സിൽ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് തുടക്കം കുറിച്ചു. 1978 ഓട് കൂടി മൂന്ന് വർഷ ബിരുദ കോഴ്സും ആരംഭിച്ചു. ആ കാലഘട്ടത്തിൽ മലയാള നാടകവേദിയുടെ അധികായന്മാർ സ്കൂൾ ഓഫ് ഡ്രാമയിലെ ക്ലാസ്സുകളിൽ നേതൃത്വം നൽകി. പ്രൊഫസർ ജി ശങ്കരപിള്ള, വയലാ വാസുദേവൻ പിള്ള, എസ് രാമാനുജൻ, കാവാലം നാരായണ പണിക്കർ,പി കെ വേണുകുട്ടൻ നായർ, മൊകേരി രാമചന്ദ്രൻ, കുമാര വർമ്മ, വേണു ജി തുടങ്ങി അവിടുന്ന് ഇങ്ങോട്ട് പ്രതിഭാധനരായ അനേകം പേർ അവിടെ ക്ലാസുകൾ കൈകാര്യം ചെയ്തു.

തുടർന്നിങ്ങോട്ട് നരിപ്പറ്റ രാജുവിനെ പോലെ, ജലജ വർമ്മയെ പോലെ നിരവധി പേർ വന്നുപോയി. ഇന്ന് ഡോ. അഭിലാഷ് പിള്ളൈ,ഡോ. ഷിബു എസ് കൊട്ടാരം, ഡോ. ശ്രീജിത്ത്‌ രമണൻ, നജുമുൽ ഷാഹി, വിനോദ് വി നാരായണൻ, സന്ദീപ് കുമാർ, വിപിൻ മനയത്ത്, സുരഭി എം എസ് തുടങ്ങി വിവിധ തലമുറകളിലായി നാടകലോകത്ത് തങ്ങളുടേതായ സാമിപ്യം കൊണ്ട് പ്രിയപ്പെട്ട ആളുകൾ ഇവിടെ ക്ലാസുകൾ നയിക്കുന്നുണ്ട്. മൂന്ന് വർഷ ബിരുദം മാത്രമായി ആരംഭിച്ച കലാലയം ഇന്ന് നാല് പതിറ്റാണ്ടുകൾക്ക് ഇപ്പുറത്ത് നാടകപഠനത്തിൽ ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം ഉൾപ്പെടെ കൈകാര്യം ചെയ്യപ്പെടുന്നുണ്ട്.

ലോക നാടക കലാലയങ്ങളിൽ തന്നെ മുൻപന്തിയിലേക്ക് സ്കൂൾ ഓഫ് ഡ്രാമ നടത്തിയ യാത്രയിൽ പഠിച്ചവരും പഠിപ്പിച്ചവരും ഒക്കെയായി നിരവധി പേർ കയ്യൊപ്പ് ചാർത്തി. മറ്റു കലാലയങ്ങളിൽ കണ്ട് വരുന്നത്പോലെ ഒരു അന്തരീക്ഷം അല്ല അവിടെ കാണാൻ സാധിക്കുന്നത്. നാല്ഭാഗം പാടങ്ങളാൽ ചുറ്റപ്പെട്ട്, മഴക്കാലത്ത് ആകാശകാഴ്ചയിൽ ഒരു ദ്വീപ് ആയി തോന്നിപ്പോകും വിധം മുളം കാടുകളും മരങ്ങളും ചെടികളും ഒക്കെയായി പ്രകൃതിയോട് ചേർന്ന് കിടക്കുന്ന ഒരു കലാലയം. ഈ അന്തരീക്ഷം നൽകുന്ന പോസിറ്റീവ് എനർജി ഇവിടുത്തെ പഠനത്തെയും സ്വാധീനിക്കുന്നുണ്ട് എന്ന് വേണം കരുതാൻ.

ലോകം കണ്ട ഏറ്റവും സ്വീകാര്യനായ ആർക്കിടെക്ച്ചർ ലാറി ബേക്കറിന്റെ ഡിസൈനിൽ ഒരുക്കിയ രാമാനുജം സ്റ്റുഡിയോ തിയേറ്റർ, ഓപ്പൺ സ്പെസുകൾ, ലാബുകൾ, മനോഹരമായ ലൈബ്രറി, ഹോസ്റ്റലുകൾ ഒക്കെ ചേർന്ന ഒരു കലാലയം. തിയറിയും പ്രാക്ടിക്കൽ ക്ലാസ്സുകളും ഒക്കെ ആയി വൈവിധ്യമായ ഒരു സിലബസ് സ്കൂൾ ഓഫ് ഡ്രാമയിൽ ഉണ്ട്. അതിൽ മലയാള പ്രാദേശിക നാടകം മുതൽ ലോക നാടകം വരെ ഉൾപ്പെടും. കളരിയും, യോഗയും, സംഗീതവും ഉൾപ്പെടെ തായിച്ചി പോലെയുള്ള അന്തർദേശീയ വിദ്യകളും ഇവിടെ പഠനഭാഗമായി അഭ്യസിക്കുന്നു.

ഒരുപക്ഷെ ഏറ്റവും ദൈർഘ്യവും ശ്രമകാരവുമാണ് ഇവിടുത്തെ അഡ്മിഷൻ രീതികൾ. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്രക്രിയകളിൽ വിജയിച്ചു വേണം ബിരുദ കോഴ്സിലെ 15 സീറ്റുകളിൽ ഒന്ന് സ്വന്തമാക്കാൻ. നൂറിലധികം അപ്ലിക്കേഷനുകളിൽ നിന്നും ഒരുവർഷം ഈ 15 ൽ ഒന്ന് ആകുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. അതിൽ ഇന്റർവ്യൂ, വർക്ഷോപ്, എഴുത്ത് പരീക്ഷ ഇങ്ങനെ വിവിധ കടമ്പകൾ കടക്കേണ്ടതുണ്ട്.

അതിൽ തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് വേണ്ടി കേരള സംഗീത നാടക അക്കാഡമിയുടെ മറ്റൊരു ഇന്റർവ്യൂ, അതിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മാസാമാസം സ്ക്കോളർഷിപ്പ്. പിന്നെ കേരള സർക്കാർ ഒരുക്കുന്ന വജ്രജൂബിലി ഫെല്ലോഷിപ്പുമായി ചേർന്ന് പ്രവർത്തിക്കുന്നവരും ഒരുപാട് ഉണ്ട്. ഇങ്ങനെ അവിടെ നിന്നും പഠിച്ചു പുറത്തിറങ്ങിയവരിൽ സിനിമ – നാടക – സംഗീത ലോകത്തിലേക്ക് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേർ.

ജോസ് ചിറമേൽ,രഘുത്തമൻ, പി ബാലചന്ദ്രൻ, സംവിധായകൻ രഞ്ജിത്ത്, ശ്യാമപ്രസാദ്, വി കെ പ്രകാശ്, സന്ധ്യ രാജേന്ദ്രൻ, ശ്രീലത, കുക്കു പരമേശ്വരൻ, റോയ്സ്റ്റാൻ ആബേൽ, അഭിലാഷ് പിള്ളൈ, രാജേഷ് ടച്ച്‌റിവർ, കെ എസ് ശ്രീനാഥ്‌, സുവീരൻ, മഞ്ജുലൻ, ദീപൻ ശിവരാമൻ, ശങ്കർ വെങ്കിശ്വരൻ, ജ്യോതിഷ്, അൽഫോൺസ്, നീരജ് മാധവൻ, ടിറ്റോ വിൽ‌സൺ, സുമേഷ് മൂർ, ഇങ്ങനെ തലമുറകൾ നിരവധിയാണ്.

നിരവധി ദേശീയ-അന്തർദേശീയ പരിശീലന കളരികൾ ഇവിടെ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുങ്ങാറുണ്ട്. അതിൽ ഈ അടുത്ത് ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒരു മുന്നേറ്റം ആയിരുന്നു IFTS (ഇന്റർനാഷണൽ ഫെസ്റ്റിവൽ ഫോർ തിയേറ്റർ സ്കൂൾഡ്). കേരള സംഗീത നാടക അക്കാദമി ദേശീയ നാടകോത്സവത്തോടെ ചേർന്ന് സ്കൂൾ ഓഫ് ഡ്രാമ നാടക പഠിത്താക്കൾക്ക് വേണ്ടി ഒരു വേദി ഒരുക്കി. അതും അന്തർദേശീയ നിലവാരത്തിൽ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രഗത്ഭരായ അനവധി പേർ ഇന്ത്യയിലെ വിവിധ കലാലയങ്ങളിൽ നിന്നും വന്ന കുട്ടികളുമായി സംവദിച്ചു. വരും വർഷങ്ങളിൽ ഏറ്റവും മികച്ച ഒരു മുന്നേറ്റം ഇതിലൂടെ സാധ്യമാക്കാൻ ആണ് സ്കൂൾ ഓഫ് ഡ്രാമയുടെ തീരുമാനം.

അതുപോലെ ഓരോ വർഷവും ഇവിടെ നിന്നും പിറവി കൊള്ളുന്ന നാടകങ്ങൾ നിരവധി ആണ്. വിദ്യാർത്ഥികൾ, അധ്യാപകർ, അലൂമിനിസ്, പ്രത്യേക ക്ഷണിത്താക്കൾ അങ്ങനെ സ്കൂൾ ഓഫ് ഡ്രാമയ്ക്ക് വേണ്ടി ഒരുങ്ങുന്നത് വർഷത്തിൽ നിരവധി നാടകങ്ങൾ ആണ്. അതിൽ ഭൂരിഭാഗം നാടകങ്ങളും പുതിയ സാദ്ധ്യതകൾ ആണ് തുറക്കുന്നത്. മഹാഭാരതം, ട്രാൻസ്‌ഫോർമേഷൻ,മരണമാച്ച്, സാകേതം തുടങ്ങി കേരളത്തിൽ ഇന്ന് ചർച്ചചെയ്യപെട്ട് തുടങ്ങിയ കോഹൗസ് വരെ എത്തിനിൽക്കുന്നു സ്കൂൾ ഓഫ് ഡ്രാമയുടേം പഠിച്ചിറങ്ങിയ വിദ്യാർത്ഥികളുടെ കൂട്ടമായി CULT ന്റെയും നാടകങ്ങൾ. ഇന്ത്യയിലെ തന്നെ ആദ്യ ട്രാൻസ്ജൻഡർ നാടകം പറയാൻ മറന്ന കഥകളും പിറന്നത് ഇതേ വേദിയിൽ തന്നെ.

ദിനംപ്രതി ശ്രദ്ധേയമായ മാറ്റങ്ങൾ ആണ് സ്കൂൾ ഓഫ് ഡ്രാമയിൽ കാണാൻ സാധിക്കുന്നത്. ആ യാത്ര ഇന്ന് നാല് പതിറ്റാണ്ടുകൾ പിന്നിട്ടുകഴിഞ്ഞു. ലോക നിലവാരത്തിൽ ഒരു മനോഹരമായ ഓപ്പൺ എയർ തിയേറ്റർ സ്കൂൾ ഓഫ് ഡ്രാമയിൽ ഒരുക്കം ആരംഭിച്ചു കഴിഞ്ഞു. അഭിനയം, സംവിധാനം,ചിൽഡ്രൻസ് തിയേറ്റർ, സീനോഗ്രാഫി എന്നിങ്ങനെ നാല് വിഷയങ്ങളിൽ കുട്ടികൾക്ക് സ്പെഷ്യലൈസ് ചെയ്യാൻ ഇന്ന് ഓപ്ഷൻ ഉണ്ട്. ക്ഷണിക്കപ്പെട്ട നാടകങ്ങളും വർക്ഷോപ്പുകൾ എന്നിവ അവിടുത്തെ കുട്ടികളിൽ ഉണ്ടാക്കുന്ന ക്രിയാത്മകമായ മാറ്റങ്ങൾ ശ്രദ്ധേയമാണ്.

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ വർഷങ്ങളുടെ പ്രവർത്തി പരിചയവും, ദേശീയ അന്തർദേശീയ നിലവാരത്തിൽ വിവിധ നാടകങ്ങളുടെ ഭാഗവും ആയ അഭിലാഷ് പിള്ള സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടർ ആയി ഈ അടുത്ത് ചുമതലയേറ്റു. അദ്ദേഹത്തിന്റെ വരവും അവിടെ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കും എന്ന് ഉറപ്പുള്ള കാര്യമാണ്.

പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്ന മേഖലകളും ഇന്ന് വളരെ വലുതാണ്. മുൻപ് സിനിമയും നാടകവും മാത്രമാണ് ഒരു ഭാവി എന്ന് ഉള്ളിടത്ത് നിന്ന് വിവിധ മേഖലകൾ കീഴടക്കാൻ സ്കൂൾ ഓഫ് ഡ്രാമ വിദ്യാർത്ഥികൾക്ക് സാധിച്ചു. ഈ അടുത്ത് ഇന്ത്യൻ റെയിൽവേ വരെ നാടകം പഠിച്ചവർക്ക് തൊഴിൽ വാഗ്ദാനവുമായി രംഗത്ത് വന്നു.

ശാസ്ത്രീയമായി നാടകം പഠിക്കണം, അക്കാഡമിക്കൽ ആയി നാടകത്തെ സമീപിക്കണം, പുതിയ പരിശീലന രീതികൾ മനസിലാക്കണം എന്നൊക്കെ ഉള്ളവർക്ക് ത്രിശൂർ സ്കൂൾ ഓഫ് ഡ്രാമ ഒരുക്കുന്നത് ഉന്നത നിലവാരത്തിൽ ഉള്ള വേദികൾ ആണ്. നാടകത്തിൽ മൂന്ന് വർഷ ബിരുദം, രണ്ട് വർഷ ബിരുദാനന്തര ബിരുദം, സംഗീതത്തിൽ ബിരുദാനന്തര ബിരുദം, നാടകത്തിൽ ഗവേഷണം എന്നിങ്ങനെ സാദ്ധ്യതകൾ തുറക്കുന്നു.

ഇനിയും മാറ്റങ്ങൾക്ക് വഴി ഒരുക്കുകയാണ് ഇവിടെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന്. അവരോടൊപ്പം ഏറ്റവും സ്നേഹത്തോടെ ആ നാട്ടുകാർ, അരണാട്ടുകര ലാലൂർ നിവാസികൾ. വർഷാവർഷം വേനലവധിക്ക് കുട്ടികൾക്ക് വേണ്ടി ഒരുങ്ങുന്ന CART പരിശീലന കളരി, ITFOK പോലുള്ള നിരവധി അന്തർദേശീയ നാടകോത്സവങ്ങളിൽ ഉള്ള പങ്കാളിത്തം, CULT പോലെയുള്ള ശക്തമായ ഒരു repertory സംഘം,അന്തർദേശീയ സെമിനാർ, IFTS ഇങ്ങനെ തുടരുന്നു ആ യാത്ര. ഇനി എന്ത് എന്ന ചോദ്യം മാത്രം ബാക്കി നിർത്തുന്നു… മലയാള നാടകവേദിയിലും ഇന്ത്യൻ നാടക വേദിയിലും ലോക നാടക വേദിയിലും ഉൾപ്പെടെ മാറ്റങ്ങൾ സൃഷ്ടിക്കാൻ സ്കൂൾ ഓഫ് ഡ്രാമ സജ്ജമാകുന്നു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എസ്‌പിയോണേജ് ത്രില്ലറുകളിൽ നിന്ന് വ്യത്യസ്‌തമായി, ‘പാട്രിയറ്റ്’ സിനിമ

സൈനിക സ്ഫോടക വസ്‌തുക്കൾ നിർമ്മിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന ഡൈനാമൈറ്റിൻ്റെ ഉപജ്ഞാതാവ് എന്ന നിലയിൽ മാത്രം പരാമർശിക്കപ്പെട്ടതിൽ ഖേദം പ്രകടിപ്പിച്ചു കൊണ്ട് ആൽഫ്രഡ് നോബൽ തൻ്റെ സമ്പത്തിൻ്റെ സിംഹഭാഗവും നോബൽ സമ്മാനങ്ങൾ സ്ഥാപിക്കാൻ സംഭാവന ചെയ്‌തതിനെ കുറിച്ചുള്ള അപ്പോക്രിഫൽ കഥ കേട്ടാണ് നാമെല്ലാവരും വളർന്നത്. ഈ കഥ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ചിലർ അത് തള്ളിക്കളയുന്നുപോലും,...

Keep exploring...

യുഎസ്- ഇറാൻ സംഘർഷം; ഹോർമുസ് കടലിടുക്ക് തുറക്കാൻ മാരകമായ ഡ്രോണുകളും റോബോട്ടുകളും നൽകാൻ ഉക്രെയ്ൻ

അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക, നയതന്ത്ര സംഘർഷങ്ങൾ പുതിയ വഴിത്തിരിവിലെത്തി. വാഷിംഗ്ടണിനെ സങ്കീർണമായ ഒരു സാഹചര്യത്തിൽ കുടുക്കി....

സ്ത്രീകളുടെ ഗുരുതരമായ PCOS രോഗം ഇനി PMOS എന്ന് വിളിക്കപ്പെടും

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു വലിയ വാർത്ത പുറത്തു വന്നിരിക്കുന്നു. വളരെക്കാലമായി വ്യാപകമായിരുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)...

More News

യുഎസ്- ഇറാൻ സംഘർഷം; ഹോർമുസ് കടലിടുക്ക് തുറക്കാൻ മാരകമായ ഡ്രോണുകളും റോബോട്ടുകളും നൽകാൻ ഉക്രെയ്ൻ

അമേരിക്കയും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സൈനിക, നയതന്ത്ര സംഘർഷങ്ങൾ പുതിയ വഴിത്തിരിവിലെത്തി. വാഷിംഗ്ടണിനെ സങ്കീർണമായ ഒരു സാഹചര്യത്തിൽ കുടുക്കി....

സ്ത്രീകളുടെ ഗുരുതരമായ PCOS രോഗം ഇനി PMOS എന്ന് വിളിക്കപ്പെടും

സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു വലിയ വാർത്ത പുറത്തു വന്നിരിക്കുന്നു. വളരെക്കാലമായി വ്യാപകമായിരുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)...

എടിഎമ്മിലൂടെയും യുപിഐയിലൂടെയും പിഎഫ് പണം പിൻവലിക്കൽ ഉടൻ

തൊഴിൽ അവസരങ്ങളെയും തൊഴിലാളി ക്ഷേമത്തെയും തടസപ്പെടുത്തുന്ന ആഗോള പ്രതിസന്ധികളോട്, പ്രത്യേകിച്ച് വ്യാവസായിക ക്ലസ്റ്ററുകളിൽ, പ്രതികരിക്കുന്നതിന് സർക്കാരും വ്യവസായവും സംയുക്തമായി...

ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല; വോട്ടുകൾ യുഡിഎഫിന് മറിച്ചു

കേരളത്തിൽ ബിജെപിക്ക് വോട്ട് ശതമാനം വർധിപ്പിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടിയെങ്കിലും വോട്ട് ശതമാനത്തിൽ കാര്യമായ വർധനയുണ്ടാക്കാൻ...

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ്റെ സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബല്ല. ഉദയനിധിക്ക്...

ഗൂഗിൾ റീകാപ്ച മാറുന്നു: ഇനി മനുഷ്യനാണെന്ന് തെളിയിക്കാൻ ക്യുആർ കോഡ് സ്കാൻ ചെയ്യണം

ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ നമ്മൾ മനുഷ്യനാണോ അതോ റോബോട്ടാണോ എന്ന് തിരിച്ചറിയാൻ ഗൂഗിൾ ഉപയോഗിക്കുന്ന 'ക്യാപ്ച' (CAPTCHA) സംവിധാനത്തിൽ വിപ്ലവകരമായ...

വാട്സാപ്പിന്റെ പച്ചനിറം മാറും; പ്രീമിയം ഫീച്ചറുകളുമായി ‘വാട്സാപ്പ് പ്ലസ്’ എത്തി

വാട്സാപ്പ് ഉപഭോക്താക്കൾക്കായി പുതിയ പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനമായ 'വാട്സാപ്പ് പ്ലസ്' ഔദ്യോഗികമായി അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് ആപ്പ് ഉപയോഗിക്കുന്ന രീതിയിൽ...