...
Home News International സ്കാന്ഡിനേവിയൻ രാജ്യങ്ങളിലെ സന്തോഷത്തിന് പിന്നിലെ രഹസ്യം

സ്കാന്ഡിനേവിയൻ രാജ്യങ്ങളിലെ സന്തോഷത്തിന് പിന്നിലെ രഹസ്യം

മതവാദികൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന ആരോപണവും സ്കാന്ഡിനേവിയൻ രാജ്യങ്ങളിലെ ആത്മഹത്യാ നിരക്ക് ആണ് . ഉയർന്ന ആത്മഹത്യാ നിരക്കുമായി നോർഡിക് രാജ്യങ്ങൾക്ക് ചരിത്രപരമായ ബന്ധമുണ്ട് .

193

| ബിന്ദു ജയകുമാർ

തുടർച്ചയായ ആറാം വർഷമാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിൽ ഫിൻലൻഡ് ഒന്നാമതെത്തുന്നത്. യുഎസ്, യുകെ, കാനഡ എന്നെ രാജ്യങ്ങളെ ഒക്കെ പിന്നിലാക്കിയാണ് സ്കാന്ഡിനേവിയൻ രാജ്യങ്ങളെല്ലാം ആദ്യ പത്തിൽ ഇടം നേടിയത്. എന്ത് കൊണ്ട് ഈ രാജ്യങ്ങൾ തുടർച്ചയായി സന്തോഷ രാജ്യങ്ങളിലെ ഒന്നാം പട്ടികയിൽ ഇടം പിടിക്കുന്നു എന്ന് ഏറെ പേർക്കും അത്ര അറിവുള്ള ഒന്നല്ല.

ഒന്നാമതായി ഈ രാജ്യങ്ങളെല്ലാം താരതമ്യേന സമ്പന്നവും സന്തുഷ്ടവുമാണ് എന്ന് ഓർമിപ്പിക്കട്ടെ . എന്നാൽ സമ്പന്ന രാജ്യങ്ങൾ എല്ലാം ഈ സ്ഥാനത്തു വരുന്നില്ല എന്നതും പ്രസക്തമാണ് . ഉദാഹരണം നോക്കിയാൽ സമ്പന്ന രാജ്യങ്ങൾ ആയ സൗദി അറേബ്യയോ , സിംഗപൂരോ ഒന്നും 20 സ്ഥാനങ്ങളിൽ പോലുമില്ല .
നമ്മളെ സംബന്ധിച്ചിടത്തോളം ഒരു വ്യക്തിയുടെ സന്തോഷം കണക്കാക്കുന്നത് ഉയർന്ന സാമ്പത്തിക സ്ഥിതി, ഉന്നത വിദ്യാഭ്യാസം ,ഉയർന്ന ജോലി, വിവാഹം , കുട്ടികൾ ഇതൊക്കെ ആണ് . എന്നാൽ അതിലൊക്കെ ഉപരി സന്തോഷ രാജ്യങ്ങളിലെ ആളുകൾ സന്തുഷ്ടരായി ജീവിക്കുന്നത് മറ്റ് പല ഘടകങ്ങൾ കൊണ്ടാണ് .

പരസ്പര വിശ്വാസം , സത്യസന്ധത ,സ്വാതന്ത്ര്യം ,അഴിമതിരഹിതമായ ഭരണം, രാജ്യത്തു ജീവിക്കുന്ന ഏതൊരു വ്യക്തിയ്ക്കും ആ രാജ്യത്തു ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന മതിയായ വേതനം, ആരോഗ്യമേഖലയിലെ, വിദ്യഭ്യാസ മേഖലയിലും അവരുടെ സർക്കാർ കൊടുക്കുന്ന സൗജന്യങ്ങൾ , മികച്ച അടിസ്ഥാന സൗകര്യങ്ങൾ , രോഗികൾക്കും വികലാംഗർക്കും പ്രത്യേക പരിപാലനം , മികച്ച ക്ഷേമ പദ്ധതികൾ.. ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ ജോലി ആകും വരെ സർക്കാരിന്റെ കരങ്ങളിൽ , സർക്കാരിന്റെ ചിലവിൽ ഉന്നത വിദ്യഭ്യാസം വരെ നേടാമെന്ന സുരക്ഷിതത്വ ബോധം .. ഒരു കുട്ടി ജനിക്കുമ്പോൾ മുതൽ അച്ഛനമ്മമാർക്ക് ലഭിക്കുന്ന 16 മാസത്തോളം ലഭിക്കുന്ന അവധി , കുട്ടിക്ക് 18 വയസ്സു ആകുംവരെ അമ്മമാർക്ക് കിട്ടുന്ന ചൈൽഡ് അലവൻസ് പോലുള്ള ആനുകൂല്യങ്ങൾ , മതവിശ്വാസങ്ങളിൽ പുളച്ചു ജീവിക്കാതെ ഒഴിവു ദിനങ്ങൾ കുടുംബത്തോടൊപ്പം അടിച്ചു പൊളിക്കുന്ന രീതി…..എന്തൊക്കെ സംഭവിച്ചാലും നമ്മളെ സംരക്ഷിക്കാന് ഒരു സർക്കാർ ഉണ്ടെന്ന അവിടുത്തെ പൗരന്മാരുടെ വിശ്വാസം , ഇതിലൊക്കെ ഉപരി നിങ്ങൾ ഏത് രാജ്യത്തു ജനിച്ചാലും , എവിടെ നിന്ന് വന്നാലും കിട്ടുന്ന പൗര സമത്വം അങ്ങിനെ ഒരുപാടു ഘടകങ്ങൾ ഉണ്ട് .

മതവാദികൾ ചൂണ്ടിക്കാണിക്കുന്ന പ്രധാന ആരോപണവും സ്കാന്ഡിനേവിയൻ രാജ്യങ്ങളിലെ ആത്മഹത്യാ നിരക്ക് ആണ് . ഉയർന്ന ആത്മഹത്യാ നിരക്കുമായി നോർഡിക് രാജ്യങ്ങൾക്ക് ചരിത്രപരമായ ബന്ധമുണ്ട് . മുൻപ് ഉണ്ടായിരുന്ന ഈ ആത്‍മഹത്യ നിരക്കിന് പ്രധാന കാരണം നോർഡിക് ശൈത്യകാലം ദൈർഘ്യമേറിയതും ഇരുണ്ടതും , വിരസവുമാണ് എന്നതുകൊണ്ട് തന്നെ ആണ് . ഒക്ടോബർ മുതൽ മാർച്ച് വരെ നീളുന്ന അതി ശൈത്യത്തിൽ സൂര്യപ്രകാശം കാണുക അപൂർവമാണ് .

സൂര്യപ്രകാശത്തിൽ നിന്ന് ലഭിക്കുന്ന വിറ്റാമിൻ ഡി യുടെ അഭാവം നമ്മുടെ ശരീരത്തെ മാത്രമല്ല ചിന്താഗതികളെ പോലും വലിയ തോതിൽ സ്വാധീനിക്കുന്നുണ്ട്. അങ്ങിനെ വരുമ്പോൾ ഏറെ പേരിലും വിഷാദരോഗം കടന്നു കൂടാറുണ്ട് . ഇതിന്റെ മൂർദ്ധന്യാവസ്ഥയിൽ പലരും ആത്മഹത്യാ ചെയ്തിരുന്നു. പക്ഷെ ആത്‍മഹത്യ നിരക്ക് വളരെ കുറഞ്ഞുകൊണ്ടിരിക്കയാണ് ഇപ്പോൾ . ആത്മഹത്യ നിരക്കുകളുടെ കണക്ക് ഇത്തരം രാജ്യങ്ങളിൽ കൃത്യമാണ് . ജനാധിപത്യം അല്ലാത്ത ഒരു രാജ്യത്തും , ആത്മഹത്യാ കണക്കുകൾ പുറത്തു വരാറുമില്ല .

ഫിന്നിഷുകാർ ഈ നീണ്ട ശൈത്യകാലത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നുമുണ്ട് . ഐസ് ഫിഷിങ്, സ്കീയിങ്, സ്‌കേറ്റിങ് , നീരാവി മുറിയിലുള്ള ഇരുപ്പ് , മരപ്പണികൾ , തുന്നലുകൾ അങ്ങിനെ നിരവധി കാര്യങ്ങൾ ചെയ്യുന്നത് ശൈത്യകാലത്താണ് .നോർഡിക് രാജ്യങ്ങളിലെ ഈ ശൈത്യകാല കാലാവസ്ഥ നമ്മുടെ നാട്ടിൽ ആണെങ്കിൽ ഒന്നാലോചിച്ചു നോക്ക് നമുക്ക് അത് അതിജീവിക്കാൻ പോലുമാവില്ല.

വേനൽക്കാലത്ത് കാലാവസ്ഥ ചൂടാകുമ്പോൾ, മറ്റ് രാജ്യങ്ങളെ പോലെ സോഫയിൽ ടിവി കാണുന്നതിനേക്കാൾ കടുംബത്തോടൊപ്പമോ അല്ലാതെയോ അവരുടെ ഒഴിവു സമയം പ്രകൃതിയോടൊപ്പം ചെലവഴിക്കാൻ അവർ ഇഷ്ടപ്പെടുന്നു.നശിപ്പിക്കപ്പെടാത്ത വനങ്ങൾ, അതിശയകരമായ ഭൂപ്രകൃതി, ലക്ഷക്കണക്കിന് മനോഹരമായ തടാകങ്ങൾ എന്നിവയാൽ മനോഹരമാണ് നോർഡിക് രാജ്യങ്ങൾ. പ്രകൃതിയെ തീർത്തും അവഗണിക്കുന്നവർ ആണ് നമ്മൾ , അവയെ നശിപ്പിക്കാൻ നമ്മൾ നോക്കു , എന്നാൽ പ്രകൃതിയിൽ ചെലവഴിക്കുന്നത് മാനസിക സമ്മർദ്ദത്തിനുള്ള വളരെ നല്ലൊരു മരുന്നാണ് .

നിങ്ങൾ ഒരുപക്ഷെ ചോദിച്ചേക്കാം ഉയർന്ന ടാക്‌സ് അടച്ചിട്ടല്ലേ ഈ സുഖ സൗകര്യങ്ങൾ എല്ലാം എന്ന് . ഒരു ശതമാനം പോലും ടാക്സ് നിങ്ങൾ ജോലി ചെയ്യുന്ന രാജ്യത്തു അടച്ചില്ലെങ്കിലും ആ പണമെല്ലാം കൂട്ടി വെച്ച് പൗര സ്വാതന്ത്ര്യമോ, മുകളിൽ പറഞ്ഞ എന്തെങ്കിലും നിങ്ങൾക്ക് വിലയ്ക്ക് വാങ്ങാൻ ആവില്ല. ടാക്സ് ആയി കിട്ടുന്ന പണം ബുദ്ധിപൂർവ്വം ഉപയോഗിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഈ രാജ്യങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത . എസ് കെ പൊറ്റക്കാട് തന്റെ യാത്ര വിവരണത്തിൽ വിവരിച്ചതുപോലെ പാശ്ചാത്യ ലോകത്തിന്റെ വഷളത്തരങ്ങൾ ഇല്ലാത്ത ഒരു ജനത ഉണ്ടേൽ അത് ഈ മനുഷ്യർ ആവും .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.