ബ്രിട്ടീഷ് കാലഘട്ടത്തിലെ രാജ്യദ്രോഹ കുറ്റം; സെക്ഷൻ124 A

1857ലെ ഒന്നാം സ്വാതന്ത്ര്യ സമരാനന്തരം ബ്രിട്ടീഷുകാർ സമരാനുകൂലികളെ അടിച്ചമർത്തുന്നതിനുവേണ്ടി 1870ൽ ഇന്ത്യൻ ശിക്ഷാ നിയമം ഭേദഗതി വരുത്തി കൂട്ടിച്ചേർത്തതാണ് സെക്ഷൻ 124 A അഥവാ രാജ്യദ്രോഹകുറ്റം.

| പിഎസ് അശോക്

ഇന്ത്യൻ ശിക്ഷാ നിയമം 1860 (lPC 1860) സെക്ഷൻ124 A യിലാണ് രാജ്യദ്രോഹകുറ്റം എന്താണെന്നും അതിനുള്ള ശിക്ഷയെയും സംബന്ധിച്ച് പ്രതിപാദിക്കുന്നത്.ഈ നിയമം 1860 ൽ ഇന്ത്യയിൽ നിലവിൽ വന്ന ഇന്ത്യൻ പീനൽ കോഡിൽ (IPC 1860) ഉണ്ടായിരുന്നില്ല. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരാനന്തരം ബ്രിട്ടീഷുകാർ സമരാനുകൂലികളെ അടിച്ചമർത്തുന്നതിനുവേണ്ടി 1870ൽ ഇന്ത്യൻ ശിക്ഷാ നിയമം ഭേദഗതി വരുത്തി കൂട്ടിച്ചേർത്തതാണ് സെക്ഷൻ 124 A അഥവാ രാജ്യദ്രോഹകുറ്റം.

1891- ല്‍ ജോഗേന്ദ്ര ചന്ദ്രബോസ് കേസിലാണ് ആദ്യമായി ഈ വകുപ്പ് പ്രയോഗിക്കപ്പെട്ടത്. ഈ വകുപ്പ് പ്രകാരം രാജ്യദ്രോഹത്തിന്‍റെ നിര്‍വചനം ഇപ്രകാരമാണ്. എഴുതുകയോ പറയുകയോ ചെയ്യുന്നതായ വാക്കുകളാലോ, ചിഹ്നങ്ങളാലോ, കാണപ്പെടാവുന്ന പ്രാതിനിധ്യം വഴിക്കോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും വഴിക്കോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളര്‍ത്തുന്നത് രാജ്യദ്രോഹമാവും. ബ്രിട്ടീഷുകാർ തങ്ങൾക്കെതിരെ സംസാരിക്കുന്നവരെ തടങ്കലിലാക്കാൻ വ്യാപകമായി ദുരുപയോഗം ചെയ്ത നിയമമാണിത്. അക്കാലത്ത് നിരവധി സ്വാതന്ത്ര്യസമര സേനാനികളെ ഈ നിയമമുപയോഗിച്ച് ബ്രിട്ടീഷുകാർ തുറങ്കിലടച്ചു.

ഈ നിയമം ഒരു കോഗിനൈസബിൾ ഒഫൻസ് (Cognizable offence) ആണ്.അതായത് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റുചെയ്യാൻ കഴിയുന്നത്.ഈ നിയമത്തിൻ്റെ ദുരുപയോഗത്തെ സംബന്ധിച്ച് പലപ്പോഴും ബഹുമാനപ്പെട്ട കോടതികൾ പല കേസ്സുകളിലും പരാമർശം നടത്തിയിട്ടുണ്ട്.ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കൾ 19 (1) (a)യുടെമേലുള്ള കടന്നുകയറ്റമായി ഈ നിയമത്തിൻ്റെ പല സന്ദർഭത്തിലുമുള്ള ഉപയോഗത്തെയും ബഹുമാനപ്പെട്ടകോടതികൾ നിരീക്ഷിച്ച് തിരുത്തിയിട്ടുണ്ട്.

ആർട്ടിക്കൾ 19 (1) (a) ഇന്ത്യൻ ഭരണഘടനയിൽ ഉറപ്പുനല്കുന്ന പ്രധാനപ്പെട്ട ഒരു മൗലികാവകാശമാണ് അഭിപ്രായസ്വാതന്ത്ര്യം (freedom of Speach and expression). ജനാധിപത്യ ഗവൺമെന്റുകൾ പ്രധാനമായും ആ രാജ്യത്തെ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിലാണ് നിലക്കൊള്ളുന്നത്. ശക്തമായ വിമർശനം ഒരു ഗവൺമെന്റിന്റെ സുഗമമായ നിലനില്പിനത്യാവശ്യമാണ്. എല്ലാവരും ഈ നിയമത്തെകുറിച്ച് ( രാജ്യദ്രോഹകുറ്റം IPC 124A) അറിഞ്ഞിരിക്കേണ്ടതും നിയമത്തിൻ്റെ പ്രയോഗം തെറ്റായ രീതിയിലാണെങ്കിൽ ചൂണ്ടിക്കാണിക്കേണ്ടതുമാണ്.

എന്തായാലും ഗാന്ധിയെ നിശബ്ദമാക്കാൻ ഉപയോഗിച്ച അതേ നിയമം തുടരണോ എന്ന് കേന്ദ്രത്തോട് ചോദിച്ചിരിക്കുകയാണ് സുപ്രീം കോടതി. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 A എന്ന രാജ്യദ്രോഹ നിയമം തുടരുന്നതിൻ്റെ സാങ്കേതികത്വത്തെ ചൊല്ലി ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത് ചീഫ് ജസ്റ്റിസ് എൻ.വി രമണയാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...