Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
ഇന്ത്യയിൽ വാർത്താ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ല; പുതിയ മാർഗ്ഗ രേഖ കൊണ്ടുവരാൻ സുപ്രീം കോടതി | Nalamidam
26 October 2026
Home News National ഇന്ത്യയിൽ വാർത്താ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ല; പുതിയ മാർഗ്ഗ രേഖ കൊണ്ടുവരാൻ സുപ്രീം കോടതി

ഇന്ത്യയിൽ വാർത്താ ചാനലുകളുടെ സ്വയം നിയന്ത്രണം ഫലപ്രദമല്ല; പുതിയ മാർഗ്ഗ രേഖ കൊണ്ടുവരാൻ സുപ്രീം കോടതി

ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കണം എന്നാൽ, ഇപ്പോൾ ഈ നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു.

222

രാജ്യത്തുള്ള വാർത്താ ചാനലുകളുടെ സ്വയം നിയന്ത്രണം ശക്തമാക്കുന്നതിനായി പുതിയ മാർഗ്ഗ രേഖ കൊണ്ട് വരുമെന്ന് സുപ്രീം കോടതി. ഇപ്പോൾ പിന്തുടരുന്ന വാർത്ത ചാനലുകളുടെ സ്വയം നിയന്ത്രണ സംവിധാനം ഫലപ്രദം അല്ല എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു.

ചാനലുകൾ സ്വയം നിയന്ത്രണം പാലിക്കണം എന്നാൽ, ഇപ്പോൾ ഈ നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഈ സാഹചര്യത്തിൽ എൻബിഎ ചട്ടക്കൂട്ട് ശക്തമാക്കാൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിക്കുമെന്ന് കോടതി വ്യക്തമാക്കി.

എൻബിഎയുടെ ചട്ടങ്ങൾക്ക് എതിരായ ബോംബൈ ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ പരിഗണിച്ചുകൊണ്ടാണ് കോടതി ഈ കാര്യം വ്യക്തമാക്കിയത്. നിലവിൽ എൻബിഎ ചട്ടം പാലിക്കാത്ത ചാനലുകൾക്ക് ഒരു ലക്ഷമാണ് പിഴ വിധിക്കുന്നത്. ഈ തുക കുറവാണ് ഇതിലടക്കം മാറ്റം വേണമെന്നും കോടതി പറഞ്ഞു. പിഴ തുക സംബന്ധിച്ച് പുതിയ ശുപാർശകൾളും കോടതി ചോദിച്ചു . വിഷയത്തിൽ കേന്ദ്രത്തിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.