...
Home News Kerala കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കും; മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഷാജൻ സ്കറിയ

കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കും; മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ ഷാജൻ സ്കറിയ

നിലമ്പൂര്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ കെ എസ് നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് ആണ് ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.

262

ഓൺലൈൻ വാർത്താ ചാനലായ മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ എഡിറ്റർ ഉടമ ഷാജന്‍ സ്‌കറിയ മുന്‍കൂര്‍ ജാമ്യം തേടി കേരളാ ഹൈക്കോടതിയെ സമീപിച്ചു. തന്റെ യുട്യൂബ് ചാനല്‍ വഴി മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്ന കേസിൽ വീഡിയോ വിദ്വേഷം വളര്‍ത്തുന്നതല്ലെന്നും പോലീസ് വേട്ടയാടുകയാണെന്നും ഷാജൻ സ്കറിയ ആരോപിക്കുന്നു.

അതേസമയം തന്നെ, ഏത് അന്വേഷണവുമായി താൻ സഹകരിക്കാമെന്നും കോടതി മുന്നോട്ട് വയ്ക്കുന്ന ഏത് നിബന്ധനയും അംഗീകരിക്കുമെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നുണ്ട്. നിലമ്പൂര്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ കെ എസ് നല്‍കിയ പരാതിയില്‍ നിലമ്പൂര്‍ പൊലീസ് ആണ് ഷാജനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്. അറസ്റ്റ് സുപ്രീം കോടതി തടഞ്ഞെങ്കിലും നിലവില്‍ ഷാജന്‍ ഒളിവിലാണ്. . പി വി ശ്രീനിജന്‍ എംഎല്‍എ നല്‍കിയ പരാതിയിലാണ് അറസ്റ്റ് തടഞ്ഞത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.