...
Home Entertainments കൽക്കിയിൽ മറിയമായി ശോഭന; രണ്ട് പതിറ്റാണ്ടിന് ശേഷം തെലുങ്കിലേക്ക്

കൽക്കിയിൽ മറിയമായി ശോഭന; രണ്ട് പതിറ്റാണ്ടിന് ശേഷം തെലുങ്കിലേക്ക്

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.

294

പതിനെട്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം ശോഭന അഭിനയിക്കുന്ന തെലുങ്ക് ചിത്രമാണ് കൽക്കി 2898 എഡി. സിനിമയിൽ മറിയം എന്ന കഥാപാത്രം ആയാണ് ശോഭന എത്തുന്നത്. അതിഥി വേഷമാണ് എന്നാണ് റിപ്പോർട്ടുകൾ. വൈജയന്തി മൂവിസിന്റെ ബാനറിൽ പ്രഭാസ് – നാഗ് കൂട്ടുക്കെട്ടിൽ തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന സിനിമയാണ് കൽക്കി.

ബി.സി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എ.ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. ദീപിക പദുകോൺ ആണ് സിനിമയിൽ നായികയായി എത്തുന്നത്.

അമിതബ് ബച്ചൻ, കമൽ ഹാസൻ, ദുൽഖർ സൽമാൻ, അന്ന ബെൻ, പശുപതി തുടങ്ങി വലിയ താര നിരയാണ് സിനിമയിലേക്ക് എത്തുന്നത്. ഏറെ കാലത്തിനു ശേഷം ശോഭന കൂടെ തെലുങ്കിലേക്ക് തിരിച്ചെത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷ ഏറുകയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.