...
Home News National യുപിയിൽ 3 സീറ്റുകളിൽ ഒതുങ്ങേണ്ടതാണോ ഇന്ത്യയിലെ ഏറ്റവും പഴക്കവും പാരമ്പര്യവും ഉള്ള പാർട്ടി

യുപിയിൽ 3 സീറ്റുകളിൽ ഒതുങ്ങേണ്ടതാണോ ഇന്ത്യയിലെ ഏറ്റവും പഴക്കവും പാരമ്പര്യവും ഉള്ള പാർട്ടി

ആഴ്ച്ചയിൽ ആഴ്ച്ചയിൽ മുഖ്യമന്ത്രിയെ മാറ്റിക്കൊണ്ടിരുന്ന ഉത്തരാഖണ്ഡിൽ ബി ജെ പി യിലെ അനിശ്ചിതത്വം മുതലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. കാരണം കോൺഗ്രസിനുള്ളിൽ അതിലും വലിയ തമ്മിലടിയായിരുന്നു.

417

| എസ് ലല്ലു

എന്ത് കൊണ്ട് തോറ്റു എന്ന പതിവ് ചോദ്യത്തിന് ഇക്കുറിയും ഉത്തരം കാണ്ടത്താൻ വലിയ പ്രയാസമൊന്നും ഇല്ല.. പഞ്ചാബിൽ കർഷക പ്രക്ഷോഭത്തിന്റെ ഗുണം മൊത്തം കൊയ്തത് ആപ്പായിരുന്നു.. അവിടെ അമരീന്ദർ സിംഗിനെ മാറ്റി ഛന്നിയെ കൊണ്ട് വന്നത് ഒരു ഗുണവും ചെയ്തില്ല.. അവസാന നിമിഷം വരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കാത്തിരിക്കേണ്ടി വന്നു എന്ന ഗതികേടിലുമായിരുന്നു കോൺഗ്രസ്.

ആഴ്ച്ചയിൽ ആഴ്ച്ചയിൽ മുഖ്യമന്ത്രിയെ മാറ്റിക്കൊണ്ടിരുന്ന ഉത്തരാഖണ്ഡിൽ ബി ജെ പി യിലെ അനിശ്ചിതത്വം മുതലാക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. കാരണം കോൺഗ്രസിനുള്ളിൽ അതിലും വലിയ തമ്മിലടിയായിരുന്നു. മണിപൂരിലെ സ്ഥിതിയും ദയനീയം. പോക്ക് കണ്ട് ഗോവയും ഗോവിന്ദയാണ്. 403 സീറ്റുകൾ ഉള്ള യുപിയിൽ 3 സീറ്റുകളിൽ ഒതുങ്ങേണ്ടതാണോ ഇന്ത്യയിലെ ഏറ്റവും പഴക്കവും പാരമ്പര്യവും ഉള്ള പാർട്ടി ? പ്രാദേശിക തലത്തിൽ മികച്ച സഖ്യങ്ങൾ കണ്ടെത്താൻ ശ്രമിക്കാതെ ഒറ്റയ്ക്കങ്ങ് മൽസരിച്ചേക്കാം എന്ന വാശി കോൺഗസ് ഉപേക്ഷിക്കേണ്ട സമയമായി.

അതിനുള്ള ശക്തി ഇപ്പോൾ കോൺഗ്രസിനില്ല എന്ന് ഒരിക്കൽ കൂടി തിരിച്ചറിയേണ്ട തെരത്തെടുപ്പ് ഫലമാണിത്. വിശാല പ്രതിപക്ഷ സമ്യത്തെ നയിക്കാനുള്ള കോൺഗ്രസിന്റെ അവകാശവാദത്തെ ഈ കനത്ത പരാജയം പിന്നോട്ടടിക്കും. കോൺഗ്രസിന്റെ പരാജയത്തിൽ ഒട്ടും സന്തോഷം തോന്നുന്നില്ല

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.