| ടി മുരളി
തറവാട് എന്ന മലയാള വാക്ക് തേരേവാദി ബുദ്ധമതവുമായി ബന്ധപ്പെട്ടതും, ഒറിജിനൽ ബുദ്ധമതം എന്ന അർത്ഥത്തിൽ പിന്നീട് വന്ന മറ്റു വകഭേദങ്ങളിൽ പെട്ട ബുദ്ധ മതവിശ്വാസങ്ങളിൽ നിന്ന് വേറിട്ട് നിൽക്കാൻ വേണ്ടി ഉപയോഗിച്ചതുമായ ഒരു വാക്കാണ്. 2300 വർഷത്തോളം പഴക്കമുള്ള കേരളത്തിൻറെ ബുദ്ധമത ചരിത്രം എഴുതുന്നത് നീളം കൂട്ടുമെന്നതിനാൽ അതേക്കുറിച്ച് ഇപ്പോൾ പറയുന്നില്ല. ഡോമിനന്റ് കാസ്റ്റ് എന്ന ജനാധിപത്യകാലത്തെ തെറ്റിദ്ധാരണയെക്കുറിച്ച് മാത്രം പറയാം.
ഡോമിനന്റ് കാസ്റ്റ്
കേരളത്തിലെ ‘നായർസമുദായം ‘ ഡോമിനന്റ് കാസ്റ്റ് ആകാൻ തുടങ്ങിയത്പോലും ഏതാണ്ട് 75 വർഷത്തോളം മുമ്പ്, കേരളത്തിൽ ജനാധിപത്യ ഭരണം വന്നതിനു ശേഷം മാത്രമാണ് എന്നതാണ് യാഥാർത്ഥ്യം.
അതിനുമുമ്പ് വളരെ ദയനീയവും അറപ്പുളവാക്കുന്ന വിധം സാംസ്കാരികമായി അധപതിച്ചതുമായ അവസ്ഥയിൽ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ അടിമകളും ആജ്ഞാനുവർത്തികളുമായി സവർണ്ണ മതത്തിലെ ശൂദ്ര വിഭാഗമായി കഴിഞ്ഞു കൂടിയിരുന്നവരാണ് നായർ സമുദായം. ഒരിക്കലും അന്യ ജനസമൂഹങ്ങൾക്ക് മാതൃകയാക്കാൻ മനസ്സ് വരാത്ത വിധം ജീർണ്ണിച്ചതും തിന്മ നിറഞ്ഞതുമായ 1100 വർഷക്കാലത്തെ ചരിത്രമാണ് നായർ സമുദായത്തിനുണ്ടായിരുന്നത്.
ഇന്നും നാം കേട്ടാൽ അറയ്ക്കുന്ന ആത്തച്ചി, കൂത്തച്ചി, പൊലിയാടിച്ചി, തേവിടിശ്ശി, വേശ്യ തുടങ്ങിയ അശ്ലീല വാക്കുകളുടെ എല്ലാം ഉറവിടമായിരുന്ന ശൂദ്രരുടെ സംബന്ധവ്യവസ്ഥയുടെ സത്യത്തിലുള്ള ചരിത്രം അറിയുന്ന ആർക്കും , ഡോമിനന്റ് കാസ്റ്റ് എന്ന പേരിൽ അനുകരിക്കാൻ തോന്നാത്ത വിധം ജീർണമായിരുന്നു ഈ സവർണ്ണ ജാതി പാരമ്പര്യ മാഹാത്മ്യം. അതേക്കുറിച്ചു കൂടുതലായി അറിയാൻ വൈശിക തന്ത്രം, അച്ചി ചരിതങ്ങൾ, സന്ദേശകാവ്യങ്ങൾ, ചന്ദ്രോത്സവം, അതു പോലുള്ള ധാരാളം മലയാള സാഹിത്യകൃതികൾ തന്നെ ലഭ്യമാണ്. കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ നായന്മാരുടെ പൂർവ്വ ചരിത്രം എന്ന സീരിസിൽ ഉള്ള ധാരാളം പുസ്തകങ്ങളുമുണ്ട്.
ആയിരത്തിലേറെ വർഷക്കാലം നമ്പൂതിരി സമുദായത്തിന്റെ സംബന്ധ-വേശ്യാലയ നടത്തിപ്പുകാരായും അടിമ ഭൃത്യജനങ്ങളെന്ന അർത്ഥമുള്ള ശൂദ്രർ എന്ന അധിക്ഷേപകരമായ ജാതി പേരിൽ അഭിമാനിച്ചിരുന്നവരും ആയിരുന്നു നായർ സമുദായം. സ്വന്തം സമുദായത്തിലെ സ്ത്രീകളെ വേശ്യാവൃത്തി അഭ്യസിപ്പിക്കുന്ന ആചാരസ്ഥാനികനായ ‘മണാളർ’ എന്ന ലൈംഗിക പരിശീലകൻ പോലും ഉണ്ടായിരുന്ന സമുദായമാണ്.
അതേസമയം, ശൂദ്രരായ നായർ പുരുഷന്മാരുടെ ജോലി, ബ്രാഹ്മണർക്ക് അയിത്തമാകാതിരിക്കാൻ വേണ്ടി അവർ സഞ്ചരിക്കുന്ന വഴികളിൽ എല്ലാം മുമ്പേ നടന്ന്, ‘ഹോയ് ഹോയ് ‘എന്ന് ശബ്ദിച്ച്, പൂർവ്വ ബൗദ്ധരായ, അസവർണ്ണ ജനങ്ങളെ വഴികളിൽ നിന്നും ദൂരെ മാറ്റി നിർത്തുന്നതിനും, അയിത്ത ദൂരം അറിയാതെ ലംഘിച്ചു പോകുന്ന സവർണർ അല്ലാത്ത വഴിയാത്രക്കാരെ നിർദയം കൊല്ലുക എന്ന ബ്രാഹ്മണ ശിക്ഷ നടപ്പാക്കലും ആയിരുന്നു ശൂദ്രന്റെ ജോലി. മനുഷ്യത്വരഹിതമായ വിധം ബ്രാഹ്മണ അടിമത്ത അന്ധത അനുഭവിച്ചിരുന്ന ഈ അപരിഷ്കൃത ജന്തു വിഭാഗത്തെയാണോ നാം ഡോമിനന്റ് കാസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നത് .
ബ്രിട്ടീഷ് മിഷനറിമാരുടെ കീഴിലുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളും, തിരുവിതാംകൂർ രാജഭരണത്തിനെതിരെയുള്ള, കന്യാകുമാരി ജില്ലയിലെ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാനുള്ള പോരാട്ടമായിരുന്ന ചാന്നാർ ലഹളയുടെയും സവർണ്ണരല്ലാത്ത ജനങ്ങൾക്ക് മനുഷ്യാന്തസ്സോടെ ജീവിക്കാൻ വേണ്ടിയുള്ള അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച സാമൂഹ്യ പരിഷ്കർത്താവായ വൈകുണ്ഠസ്വാമിയുടെ (1809-1851) സാമൂഹ്യ നവീകരണ ആശയങ്ങളും ധീരമായ ജയിൽ ജീവിതവും , ഡോക്ടർ പൽപ്പുവിന്റെയും നാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും പോലുള്ള ഒട്ടേറെ ത്യാഗനിർഭരമായ നവോത്ഥാന നായകരുടെ ത്യഗ പ്രവർത്തനങ്ങളുടെ ഫലമായി ജനങ്ങൾക്ക് ആധുനികതയിലേക്ക് കണ്ണുതുറക്കാനുള്ള അവസരം ലഭിച്ചപ്പോഴാണ്, കേരളത്തിലെ ശൂദ്രർക്ക് തങ്ങളുടെ ജാതി പേര് നാണക്കേട് ഉണ്ടാക്കുന്നതായി , ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ തോന്നിത്തുടങ്ങിയത് .
തങ്ങളുടെ ശൂദ്ര ജാതി പേരിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടി മന്നത്തു പത്മനാഭനെ പോലുള്ള സമുദായ പരിഷ്കർത്താക്കളുടെ നേതൃത്വത്തിലുള്ള ശൂദ്ര ഭൃത്യ ജനസംഘം എന്ന സംഘടനയുടെ കീഴിൽ തിരുവിതാംകൂറിലെ ശൂദ്രനായ രാജാവിനെ നിരന്തരം കണ്ട്, സങ്കടം ഉണർത്തിച്ച്, ശൂദ്ര പേരുമാറ്റി പകരം നായർ എന്ന ജാതിപ്പേര് ഔദ്യോഗികമായി നേടിയെടുക്കുന്നത് ഏതാണ്ട് നൂറു വർഷം മുമ്പ്, 1920 നോടടുത്താണ് എന്നോർക്കണം.
എന്നാൽ, ജനാധിപത്യത്തിൻറെ വരവോടുകൂടി തങ്ങളുടെ ജീർണ്ണമായ പൂർവ്വ ജാതി ചരിത്രങ്ങളെയെല്ലാം സംഘടിത സവർണ്ണ മത വംശീയ ജാതിബോധം ശക്തമാക്കിക്കൊണ്ട് പൊതു ജനബോധത്തിൽ നിന്നും, ചരിത്രത്തിൽ നിന്നും അധികാരം ഉപയോഗിച്ചും വ്യാജ ചരിത്ര-സാഹിത്യ നിർമിതിയിലൂടെയും തന്ത്രപൂർവ്വം മറച്ചു പിടിക്കാനും നശിപ്പിച്ചു കളയാനും നായർ സമുദായം പുലർത്തുന്ന ജാഗ്രത പോലെ മറ്റൊരു സമുദായത്തിനും കഴിയില്ല. (സത്യസന്ധമായ ചരിത്ര ഗവേഷണം നടത്തി, കേരളത്തിൻറെ അറിയപ്പെടാത്ത ഇരുളടഞ്ഞ ചരിത്രം മറനീക്കി പുറത്തെത്തിച്ച പ്രൊഫസർ ഇളംകുളം കുഞ്ഞൻപിള്ളയെപ്പോലുള്ളവരുടെ പുസ്തകങ്ങൾ പോലും ഇപ്പോൾ കിട്ടാനില്ലാത്ത അവസ്ഥയാണ് !) കാരണം, അത്രയ്ക്ക് സ്വജനപക്ഷപാതത്തിലും ജാതീയതയിലും അധികാര ഗർവിലും അടിയുറച്ചു വിശ്വസിക്കുന്ന സവർണ്ണ മതത്തിൻറെ പതാക വാഹകരായിരുന്നു നായർ സമുദായം.
ബ്രാഹ്മണ പൗരോഹിത്യം പോലും ഉപേക്ഷിച്ച സവർണമത പാരമ്പര്യത്തെ വ്യാജ തറവാടിത്ത വാദം കൊണ്ട് പുതുക്കി പണിത് കൊണ്ടുനടക്കുന്നത് സവർണ മതത്തിൻറെ എല്ലാ കെടുതികളും , 1100 വർഷക്കാലത്തെ ചരിത്രത്തിൽ ഉടനീളം അനുഭവിച്ച ശൂദ്രനായർ സമുദായക്കാർ തന്നെയാണ്. പറയാൻ കൊള്ളില്ലാത്ത വിധം അശ്ലീലമായ തങ്ങളുടെ ജീർണ്ണ ചരിത്രം മറച്ചുവെച്ച്, രാജകീയമായ ചരിത്രബോധമായി ഉയർത്തിക്കൊണ്ടുവരാൻ അവർക്ക് കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് ഡോമിനന്റ് കമ്മ്യൂണിറ്റിയായി നായർ സമുദായം ഇപ്പോൾ താരപദവിയിലേക്ക് ഉയർത്തുന്നത്.
ബ്രിട്ടീഷ് ഗവൺമെന്റിന്റെ കീഴിൽ കപ്പം കൊടുത്തു ജനങ്ങളെ നികുതികൾ കൊണ്ട് കൊള്ളയടിച്ച് ദ്രോഹിച്ച് സുഖലോലുപരായി കഴിഞ്ഞു കൂടിയിരുന്ന 565 വിഡ്ഢി രാജാക്കന്മാരാണ് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഇന്ത്യയിൽ ഉണ്ടായിരുന്നത്. ആ 565ൽ രണ്ടുപേരെങ്കിലും കേരളത്തിൽ നിന്നും ഉള്ളവർ ആയിരിക്കുമല്ലോ. ജനദ്രോഹികൾ ആയിരുന്ന ആ രാജാക്കന്മാരുടെ പേരിൽ ആരും ദുരഭിമാനം കൊള്ളുന്നത് ഈ ജനാധിപത്യകാലത്ത് ന്യായമല്ല.
ബ്രാഹ്മിണിസം അഥവാ സവർണ്ണമതം ഇന്ത്യയിലെ ബുദ്ധമതത്തെ ഉന്മൂലനം ചെയ്യാനായി രൂപീകൃതമായ ഒരു വംശീയ ദുരഭിമാന പ്രസ്ഥാനമാണെന്ന് ചരിത്രത്തിൽ കാണാം. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിൻറെ ഭാഗമായി നിലവിൽ വന്ന മലയാള ബ്രാഹ്മണരുടെ ഉണ്ണി നമ്പൂതിരി പ്രസ്ഥാനം, ഏറെക്കുറെ ചരിത്ര സത്യത്തെ അംഗീകരിച്ച് സങ്കുചിതമായ ജാതി ചിന്ത വെടിഞ്ഞ് സാമൂഹ്യമായും രാഷ്ട്രീയമായും പ്രബുദ്ധത നേടിയപ്പോൾ നായർ സമുദായം ബ്രാഹ്മണ്യം ഉപേക്ഷിച്ച് കളഞ്ഞ തിന്മ നിറഞ്ഞ സവർണ്ണജാതി വംശീയതയുടെ സങ്കുചിത പ്രവർത്തനങ്ങളുടെ കുത്തക നേതൃത്വത്തിലേക്ക് ഉയർന്ന്, ക്ഷേത്രങ്ങളിലേക്കും ദേവസ്വം ബോർഡുകളിലേക്കും ജനാധിപത്യ ഭരണ സംവിധാനങ്ങളിലേക്കും വിദ്യാഭ്യാസ -ചരിത്ര- കലാ-സാഹിത്യ സാംസ്കാരിക മേഖലകളിലേക്കെല്ലാം തങ്ങളുടെ ജാതി താൽപര്യങ്ങളുമായി തേരോട്ടം നടത്തുകയാണ് ചെയ്തിരിക്കുന്നത്.
അതായത് തിന്മ നിറഞ്ഞ ബ്രാഹ്മണ പൗരോഹിത്യ സവർണ്ണ മതം ഇന്ന് നിലനിൽക്കുന്നത് ബ്രാഹ്മണ സമുദായത്തിനകത്തല്ല. കേരള ജനസംഖ്യയിലെ വളരെ ന്യൂനപക്ഷ സമുദായമായ നായർ സമുദായമാണ് ഇപ്പോഴത്തെ കേരളത്തിന്റെ സവർണ്ണ ഭരണവർഗ്ഗം. നമ്മുടെ രാഷ്ട്രീയ പാർട്ടികളിലൂടെ ജനാധിപത്യ സ്ഥാനങ്ങളിൽ എത്തുന്നവരെല്ലാം അഞ്ചുവർഷം വരെ മാത്രം ഭരണസാരഥ്യം വഹിക്കാനുള്ള താൽക്കാലിക സംവിധാനമാകുമ്പോൾ, ഏതു പാർട്ടി ഭരിച്ചാലും ഭരണകൂടത്തെ സ്ഥിരമായി നിയന്ത്രിക്കാൻ കഴിവുള്ളവർ ആയി നായർ സമുദായ ഡോമിനൻസ് സർക്കാരിന്റെ താക്കോൽ സ്ഥാനങ്ങളിൽ അവരോധിതരായിട്ടുണ്ട്. നമ്മുടെ ക്ഷേത്രങ്ങളിലും ദേവസ്വം ബോർഡിലും സവർണ്ണരുടെ പ്രാതിനിധ്യം ഏതാണ്ട് 96% ആണെന്നാണ് അറിയുന്നത് .
ബ്രാഹ്മണരുടെ ഭൃത്യജനങ്ങൾ ആയിരുന്ന വളരെ ന്യൂനപക്ഷമായ ശൂദ്ര സമുദായത്തിന്റെ ഉടമസ്ഥതയിലാണ് കേരളത്തിലെ സവർണ മതത്തിന്റെ വംശീയ വർഗീയ പ്രവർത്തനങ്ങൾ എല്ലാം ഇപ്പോൾ കേന്ദ്രീകരിച്ചിരിക്കുന്നത്. നമ്മുടെ ജനാധിപത്യ സംവിധാനത്തിൽ ഏത് ഗവൺമെൻറ് ഭരിച്ചാലും, ആ ഭരണ സംവിധാനത്തെ മൊത്തമായി നിയന്ത്രിക്കുന്നത് ഈ ന്യൂനപക്ഷ സമുദായമാണ്. അതിന്റെ ഫലമായി ഉണ്ടാവുന്ന ജാതി ദുരഭിമാനവും അധികാര ഗർവ്വും സ്വജനപക്ഷപാതവും സവർണ്ണ ജാതീയതയുടെ മഹത്വവൽക്കരണവും ആണ് ഡോമിനന്റ് കാസ്റ്റ് ആയി നായർ സമുദായത്തെ കാണാൻ ഇട വരുത്തുന്നത്.
മാനുഷിക നീതിക്ക് നിരക്കാത്ത EWS എന്ന സവർണ്ണ ജാതിക്കാർക്ക് വേണ്ടി മാത്രമുള്ള 10% ജാതിസംവരണം റിക്കാർഡ് വേഗത്തിൽ അവതരിപ്പിക്കപ്പെട്ടതും സർക്കാർ അംഗീകാരം നേടി നിയമമായതും ഒരു പഠനവും നടത്താതെ നടപ്പാക്കപ്പെട്ടതും ഭരണതലത്തിലെ ഡോമിനന്റ് കാസ്റ്റ് ചെലുത്തുന്ന സ്വാധീനം വ്യക്തമാക്കുന്നതാണ്. ഗവൺമെൻറ് മാത്രമല്ല നമ്മുടെ രാഷ്ട്രീയ പാർട്ടികളും ഈ ഡോമിനന്റ് കാസ്റ്റിന്റെ നിയന്ത്രണത്തിലാണ് എന്നാണ് ഇതിൽ നിന്നും മനസ്സിലാക്കേണ്ടത്.
ഈ വിവാദം ഏതായാലും വസ്തുനിഷ്ഠമായ സാമൂഹ്യശാസ്ത്ര പഠനങ്ങൾക്ക് തുടക്കം കുറിക്കുകയാണെങ്കിൽ അത് സത്യസന്ധമായ ജനാധിപത്യ പ്രാതിനിധ്യ പരമായ അറിവുകൾ നമ്മുടെ സമൂഹത്തിന് നൽകുമെന്ന് വിശ്വസിക്കാം. കാരണം ഇത് വെറും ഒരു ജാതി ദുരഭിമാന പ്രശ്നമല്ല. ജനാധിപത്യത്തിന്റെയും സംസ്കാരത്തിന്റെയും മൂല്യശോഷണത്തിലേക്കാണ് ഈ വിവാദം വിരൽ ചൂണ്ടുന്നത്. അത് , ഒരു ഞെട്ടലോടുകൂടി തിരുത്തൽ ആവശ്യപ്പെടുന്ന ജനാധിപത്യ മൂല്യങ്ങൾക്ക് വേണ്ടിയുള്ള അറിവാണ്.
ഏറ്റവും പ്രധാനമായി ശ്രദ്ധിക്കേണ്ടത്, ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ പൗരന്മാരായി ജീവിക്കുന്ന നമ്മുടെ ആരുടെയും വ്യക്തിത്വത്തിന്റെ ഭാഗമല്ല , ജാതി പേരുകൾ. വർത്തമാനകാലത്ത് ജാതി പേരുകൾ ഒരു ജനസമൂഹം എന്ന നിലയിൽ നമ്മുടെ എല്ലാവരുടെയും ചരിത്രത്തിലും വർത്തമാനകാല ജീവിതത്തിൽ പോലും ഡോമിനന്റ് കാസ്റ്റ് സ്വാധീനമായി നിഴൽ വീഴ്ത്തുന്നതുമായ ബ്രാഹ്മണാധിപത്യം കാരണമുണ്ടായ മുറിപ്പാടുകൾ മാത്രമാണ്. അതിൻറെ പേരിൽ, അപകർഷപ്പെടാനോ ദുരിഭിമാനിക്കാനോ ഒന്നും തന്നെയില്ല.
ജനാധിപത്യപരമായ സാമൂഹ്യപ്രാധിനിത്യം നായർ ഡോമിനന്റ് സവർണ്ണ ജീർണ്ണബോധത്തിലൂടെ തിരിച്ചു വരുന്നില്ല എന്ന് ഉറപ്പുവരുത്താനായി മാത്രമാണ് ജാതി പഠനങ്ങൾ പോലും ആവശ്യം വരുന്നതും, ജാതി ചരിത്രങ്ങളെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യേണ്ടി വരുന്നതും. അതല്ലാതെ വ്യക്തിഗതമായ വിശേഷണങ്ങളിലോ പരിഗണനകളിലോ ബ്രാഹ്മണ പൗരോഹിത്യത്തിന്റെ വംശീയ തിന്മയുടെ ഭാഗമായി അവശേഷിച്ച ജാതീയതയ്ക്ക് ഒരു സ്ഥാനവും ഈ ജനാധിപത്യ ഭരണകാലത്ത് ഉണ്ടാകാൻ പാടില്ലാത്തതാണ്.
(വായനക്കാര്‍ ശ്രദ്ധിക്കുക: ജാതി മത ദൈവ വിശ്വാസങ്ങള്‍ വ്രണപ്പെടുന്ന യാഥാസ്ഥിതിക അസുഖമുള്ളവർ ഇത് വായിക്കാൻ ശ്രമിക്കരുത്. അഥവാ വായിച്ചാൽ തന്നെ ഉള്ളടക്കം സത്യമാണോ എന്ന് സ്വയം പരിശോധിച്ച് സ്വന്തം ഉത്തരവാദിത്വത്തില്‍ മാത്രം വിശ്വസിക്കാനോ അവിശ്വസിക്കാനോ ഉള്ള തീരുമാനം സ്വയം എടുക്കേണ്ടതാണ്.)



