സിൽവർ ലൈൻ: പരിഹരിക്കപ്പെടേണ്ടത് ഭൂമി നഷ്ടപ്പെടുന്ന ജനങ്ങളുടെ ആശങ്കകൾ

പയ്യന്നൂർ മുനിസിപ്പാലിറ്റി വാർഡ് കൗണ്സിലർമാർ പോലും നാട്ടുകാരുടെ ഭൂമിയിൽ കുറ്റി അടിക്കുന്ന വിവരം അന്നേ ദിവസം നാട്ടുകാർ വിളിച്ചു പറഞ്ഞപ്പോൾ ആണ് അറിയുന്നത്. അങ്ങനെ ആണോ നടപടി ക്രമം

| ശരണ്യ എം ചാരു

ഞാൻ ഇതേ വരെ കെ റെയിൽ സിൽവർ ലൈൻ പദ്ധതികളെ കുറിച്ച് ഒന്നും എവിടെയും സംസാരിച്ചിട്ടില്ല. ഞാനാ പദ്ധതിക്ക് എതിരല്ല എന്നത് തന്നെ ആയിരുന്നു അതിനുള്ള പ്രധാന കാരണം. മറ്റൊന്ന് ഭൂമി നഷ്ടപ്പെടുന്ന ഒരു മനുഷ്യനോട് പോലും ഞാൻ നേരിട്ട് സംസാരിച്ചിട്ടില്ല എന്നതും കേട്ടതും വായിച്ചതുമെല്ലാം സർക്കാരിന്റെ ഭാഗം മാത്രമായിരുന്നു എന്നതുമാണ്. നിലവിൽ ഭൂമി നഷ്ടപ്പെടുന്ന എന്റെ പരിസര പ്രദേശങ്ങളിലുള്ള മനുഷ്യരോട്, അതായത് ഭൂമി നഷ്ടപ്പെടുന്നതിൽ പ്രശ്നങ്ങൾ ഇല്ലാത്തവരോടും പ്രശ്നങ്ങൾ ഉള്ളവരോടും സംസാരിച്ചതിൽ നിന്ന് ഞാൻ മനസ്സിലാക്കിയ അവരുടെ ചില ആശങ്കകൾ ആണ് താഴെ പങ്കുവയ്ക്കുന്നത്.

  1. കൃത്യമായ കമ്മ്യൂണിക്കേഷൻ ബന്ധപ്പെട്ട ഒരു അധികാരികളും ഇന്നോളം ഭൂമി നഷ്ടപ്പെടുന്ന ഇവിടത്തെ മനുഷ്യരുമായി നേരിട്ട് നടത്തിയിട്ടില്ല. എതിർപ്പുകൾക്കുള്ള പ്രധാന കാരണം അതാണെന്നാണ് ഞാൻ മനസ്സിലാക്കിയത്.
  2. ഒരു വീട്ടിലേക്ക്, അല്ലെങ്കിൽ ഒരു പറമ്പിലേക്ക് ഒരുകൂട്ടം ആളുകൾ എത്തി ഈ സ്ഥലത്തു കൂടി കെ റെയിൽ കടന്ന് പോകുന്നുണ്ട് ഞങ്ങൾ ഇവിടെ കുറ്റി അടിക്കുകയാണ് എന്നല്ലല്ലോ പറയേണ്ടത്, കൃത്യമായ നിർദേശം നേരത്തെ കൂട്ടി നൽകി വീട്ടുകാരെ, നാട്ടുകാരെ വിവരം അറിയിക്കേണ്ട, മാനസികമായി അവരെ സെറ്റാക്കേണ്ട ഉത്തരവാദിത്വം ബന്ധപ്പെട്ട ആളുകൾക്ക് ഇല്ലേ, പല കേസുകളിലും അങ്ങനെ ഒന്ന് നടത്തിട്ടേ ഇല്ല. ഒരറിയിപ്പ് പോലും കുറ്റി അടിക്കാൻ ആളുകൾ എത്തും മുൻപ് വീടുകൾക്ക് നൽകിയിട്ടില്ല.
  3. നവംബർ 24 കുറ്റി അടിച്ചിട്ട് പോയ സ്ഥലങ്ങളിൽ താമസിക്കുന്ന ജനങ്ങളോട് 4 മാസം കഴിഞ്ഞിട്ടും ബന്ധപ്പെട്ട അധികാരികൾ നേരിട്ട് സംസാരിച്ചിട്ടില്ല. പാർട്ടി പ്രവർത്തകർ ഗൃഹസന്ദർശനം നടത്തിയാൽ തീരുന്ന ആശങ്കകൾ അല്ല അവർക്കുള്ളത്. നഷ്ടപരിഹാര പാക്കേജിനെ കുറിച്ച് പോയിട്ട്, അവരുടെ എത്ര സെന്റ് സ്ഥലം നഷ്ടപ്പെടും എന്ന് പോലും പലർക്കും ധാരണയില്ല. അതൊക്കെ ഇവർ അറിയുന്നത് ടീവിയിൽ ചിലർ പറയുന്ന കാര്യങ്ങളിൽ കൂടിയും ചില നേതാക്കൾ പറയുന്ന കാര്യങ്ങളിൽ കൂടിയുമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അവർക്ക് ആ മറുപടികൾ പോര എന്നാണ് മനസ്സിലാക്കുന്നത്.
  4. നിലവിൽ നടക്കുന്നത് ലാൻഡ് അക്യുസിഷനാണോ അതോ പാരിസ്ഥിക ആഘാത പഠനമാണോ എന്ന് പോലും പല മനുഷ്യർക്കും അറിയില്ല. ബഫർ സോണിൽ താമസിക്കാൻ കഴിയുമോ ഒഴിഞ്ഞു പോകേണ്ടി വരുമോ, ആ സ്ഥലം സർക്കാർ ഏറ്റെടുക്കുമോ തുടങ്ങി പലർക്കും ആശങ്കകൾ പലതാണ്. ഇതൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. പയ്യന്നൂർ മുനിസിപ്പാലിറ്റി വാർഡ് കൗണ്സിലർമാർ പോലും നാട്ടുകാരുടെ ഭൂമിയിൽ കുറ്റി അടിക്കുന്ന വിവരം അന്നേ ദിവസം നാട്ടുകാർ വിളിച്ചു പറഞ്ഞപ്പോൾ ആണ് അറിയുന്നത്. അങ്ങനെ ആണോ നടപടി ക്രമം?
  5. വീട്ടുകാരോട് സംസാരിച്ചതിൽ നിന്ന് മനസ്സിലാക്കിയത് കെ റെയിലുമായി ബന്ധപ്പെട്ട ഏജൻസികൾ ആണ് ഇത്തരത്തിൽ അറിയിപ്പ് നൽകാതെ വീടുകളിൽ, പറമ്പുകളിൽ കുറ്റിയടിച്ചത് എന്നായിരുന്നു. സർക്കാർ പ്രതിനിധികളോ ( പാർട്ടി പ്രതിനിധികൾ അല്ല സർക്കാർ പ്രതിനിധികൾ) ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ ഇല്ലാതെ ഒരു വീട്ടിൽ കയറി ലിവിങ് ഹാളിലും അടുക്കളയിലും വരെ കുറ്റിയടിക്കാനും മാർക്ക് ചെയ്യാനുമുള്ള അവകാശം/ അധികാരം ആരാണ് ഈ ഏജൻസികൾക്ക് നല്കുന്നത്? ആരാണ് അതിനുള്ള ധൈര്യം നൽകുന്നത്?
  6. In partial modification of the G.O read as 1 st paper above sanction is accorded for the ACQUISITION of 1221 hectares of Land in various villages of Thiruvanathapuram, Kollam, Alappuzha, Pathanamthitta, Kottayam, Ernakulam, Thrissur, Malappuram, Kozhikode, Kannur and Kasaragod Districts for Semi High Speed Railway Line (Silver Line) Project as Detailed below. എന്നാണ് താഴെക്കൊടുത്ത വീഡിയോയിൽ ഉള്ള ഓർഡറിൽ പറയുന്നത്. ACQUISITION of 1221 hectares of Land എന്ന് വച്ചാൽ ഭൂമി ഏറ്റെടുക്കൽ എന്നാണോ പാരിസ്ഥിതിക ആഘാത/ സാമൂഹിക പ്രത്യാഘാത പഠനം എന്നാണോ അർത്ഥം?

കൊടിയൊഴിപ്പിക്കപ്പെടുന്ന ഓരോ കുടുംബത്തിന്റെയും ആശങ്കകൾ ഓരോന്നാണ്. അത് കൊണ്ട് തന്നെ അവരോട് ബന്ധപ്പെട്ട ആളുകൾ നേരിട്ട് സംവദിക്കുക എന്നത് ഏറ്റവും അടിസ്ഥാനപരമായി കാണിക്കേണ്ട മര്യാദയാണ്. അത് ചെയ്യാതെ പ്രതിഷേധിക്കുന്ന ജനങ്ങളെ കുറ്റം പറയുന്ന രീതി ജനാധിപത്യപരമല്ല. മനുഷ്യത്വപരമല്ല.

വീണ്ടും പറയുന്നു, ഞാൻ കെ റെയിലിന് എതിരല്ല, വികസനത്തിന് എതിരല്ല. വ്യക്തവും കൃത്യവുമായ കമ്മ്യൂണിക്കേഷൻ ഭൂമി നഷ്ടപ്പെടുന്ന മനുഷ്യരുമായി നടത്തിയിട്ടില്ല എന്ന കാര്യത്തെ കുറിച്ചും, അത് ഉണ്ടാക്കുന്ന പ്രശ്നത്തെ കുറിച്ചുമാണ് സംസാരിക്കുന്നത്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...