...
Home News Kerala സിന്ധുവിന്റെ കരച്ചിൽ കേട്ട് തിരുവനന്തപുരത്തിരുന്ന് ഒരാൾ പൊട്ടിച്ചിരിക്കുന്നുണ്ടാകും; അയാളുടെ പേര് പിണറായി വിജയൻ എന്നാണ്

സിന്ധുവിന്റെ കരച്ചിൽ കേട്ട് തിരുവനന്തപുരത്തിരുന്ന് ഒരാൾ പൊട്ടിച്ചിരിക്കുന്നുണ്ടാകും; അയാളുടെ പേര് പിണറായി വിജയൻ എന്നാണ്

മാധ്യമ സിണ്ടിക്കേറ്റുണ്ടാക്കി പിണറായിയെ പിണറായിക്കയക്കാൻ കൊട്ടേഷനെടുത്തിറങ്ങിയ കൂട്ടത്തിലെ പ്രധാനപേരുകാരിൽ ഒരാൾ ഈ പാപ്പരാസി അജയഘോഷാണ്

657

| ജതിൻ ദാസ്

“ഒരു ട്രെൻഡ്‌ സെറ്റ്‌ ചെയ്ത്‌ അപ്പുറത്ത്‌ ഒരാളെ കണ്ടെത്തി, ആ ആളെ അങ്ങ്‌ ക്രഡിബിലിറ്റി നശിപ്പിക്കാൻ നോക്കുന്ന ഒരു ശ്രമം ആണ്‌ ഇപ്പോൾ ചുറ്റുപാടും കാണുന്നത്‌.അതൊരു അംഗീകരിക്കപ്പെട്ട പ്രചരണ തന്ത്രമായി മാറുകയും ചെയ്യപ്പെട്ടിട്ടുണ്ട്‌.അതിന്റെയൊക്കെ ഒരുപാട്‌ അനുഭവങ്ങൾ ഉള്ളയാളാണ്‌ അജയ്ഘോഷ്‌. ” — സിന്ധു സൂര്യകുമാർ

അന്തസ്സും ഉളുപ്പും കടയിൽ വാങ്ങാൻ കിട്ടുന്ന സാധനം ആയിരുന്നെങ്കിൽ സിന്ധു സൂര്യകുമാറിനും അജയഘോഷിനും ഓരോ കിലോ വീതം വാങ്ങിക്കൊടുക്കാമായിരുന്നു. സിന്ധുവിന്റെ കരച്ചിൽ കേട്ട് തിരുവനന്തപുരത്തിരുന്ന് ഒരാൾ പൊട്ടിച്ചിരിക്കുന്നുണ്ടാകും . അയാളുടെ പേര് പിണറായി വിജയൻ എന്നാണ് മാധ്യമ സിണ്ടിക്കേറ്റുണ്ടാക്കി പിണറായിയെ പിണറായിക്കയക്കാൻ കൊട്ടേഷനെടുത്തിറങ്ങിയ കൂട്ടത്തിലെ പ്രധാനപേരുകാരിൽ ഒരാൾ ഈ പാപ്പരാസി അജയഘോഷാണ് .

ആ ഭൂതകാലമൊക്കെ കയ്യിൽ വെച്ചിട്ടാണ് നൊടിച്ചിൽ ഇളക്കുന്നത് . ആർജ്ജവവും നട്ടെല്ലുറപ്പും നേർവഴിയെന്ന രീതിയും കൊണ്ടുമാത്രം അതിനെയൊക്കെ അതിജീവിച്ച ആ മനുഷ്യൻ സിന്ധുവും അജയാഘോഷുമടങ്ങുന്ന മാധ്യമപാപ്പരാസികളുടെ മസ്തകത്തിൽ കൊട്ടിയാണ് ഇന്നോളവും ഇവിടെ ജീവിക്കുന്നത് .

മറ്റൊരാളുടെ പേര് പറയാം. അജയഘോഷ് ഈയടുത്ത് പാപ്പരാസികൾ തോൽക്കുന്ന തരത്തിൽ ഇടപെട്ട് കൊത്തിക്കീറാൻ നോക്കിയ ശിവശങ്കർ എന്ന മനുഷ്യൻ. മുകളിൽ സിന്ധുപറഞ്ഞ വിശേഷണങ്ങളും പ്രവർത്തികളും ഏറ്റവുമധികം നടത്തിയ , ഇപ്പോഴും നടത്തുന്ന അധമന്മാരാണ് അജയഘോഷടക്കമുള്ള ഏറിയകൂറും മാധ്യമ നുണയന്മാർ. ആ ഏർപ്പാടൊക്കെ കയ്യിൽ വെച്ചിട്ട് നാട്ടുകാരെ ഉദ്ധരിക്കാനും ഉൽബോധിപ്പിക്കാനും ഇറങ്ങരുത് .

ഓർമകൾക്ക് മേൽ മറവിയുടെ മാറാല വീഴാത്ത വലിയൊരു സമൂഹവും ഇവിടെയുണ്ട്. നിങ്ങൾ നടത്തിയ പരദൂഷണപ്രവർത്തനം (മാധ്യമപ്രവർത്തനം എന്ന് നിങ്ങൾ മേനി പറയും) കണ്ടും കേട്ടും അതിനെ പൊളിച്ചും നടക്കുന്നൊരു സമൂഹം. അതുകൊണ്ടുതന്നെ ഇമ്മാതിരി മലർന്നുകിടന്നുള്ള തുപ്പൽ ഒഴിവാക്കുക. സത്യസന്ധതയില്ലായ്മക്കും ഒരു പരിധിയൊക്കെയാകാം കേട്ടോ സിന്ധൂ .

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.