...
Home News Kerala കേരളത്തിലെ എക്സൈസിന് അധികാരമില്ലാത്ത സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം

കേരളത്തിലെ എക്സൈസിന് അധികാരമില്ലാത്ത സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം

മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് റീൽസിൽ എഴുതി കാണിക്കണം എന്നൊരു നിയമം വയ്ക്കാൻ ഒന്നും കേരളത്തിലെ എക്സൈസിന് അധികാരം ഇല്ല. വേണമെങ്കിൽ അങ്ങനെ ഒരു നിർദ്ദേശം വയ്ക്കാം എന്നു മാത്രം.

255

| രാഹുൽ ഹമ്പിൾ സനൽ

ഗവൺമെൻ്റ് അംഗീകൃത മദ്യവിൽപ്പനശാലയിൽ നിന്ന് മദ്യപിച്ച video റീൽസ് ചെയ്ത പെൺകുട്ടികൾക്കെതിരെ കേസ് എടുത്തത് ഏത് നിയമപ്രകാരം ആണ് എന്നറിയില്ല… ശരിക്കും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാൻ തന്നെയല്ലേ സർക്കാർ മദ്യം വിൽക്കുന്നത്? നിരുൽസാഹപ്പെടുത്താൻ ആണെങ്കിൽ സർക്കാർ തന്നെ മദ്യം വിൽക്കില്ലല്ലോ?

ഇൻസ്റ്റഗ്രാം പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് ഒരു നിയമം അവർ തന്നെ വച്ചിട്ടുണ്ട്.. അതിൻ പ്രകാരമുളള്ള videos മാത്രമേ അവർ അനുവദിക്കാറുമുള്ളൂ… മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്ന് റീൽസിൽ എഴുതി കാണിക്കണം എന്നൊരു നിയമം വയ്ക്കാൻ ഒന്നും കേരളത്തിലെ എക്സൈസിന് അധികാരം ഇല്ല. വേണമെങ്കിൽ അങ്ങനെ ഒരു നിർദ്ദേശം വയ്ക്കാം എന്നു മാത്രം.

ശരിക്കും ഇത് ആണധികാരത്തിൻ്റെ ദുരുപയോഗം ആണ്… എത്രയോ മദ്യപാന വീഡിയോകൾ ഇതിന് മുൻപ് സോഷ്യൽ മീഡിയയിൽ വന്നിട്ടുണ്ട്… അന്നൊന്നും ഒരു മുന്നറിയിപ്പ് പോലും നൽകാത്തവരാണ് ഇപ്പോൾ കേസ് എടുത്തിരിക്കുന്നത്. രണ്ടായിരത്തിൻ്റെ പകുതിക്ക് ശേഷം മയക്കുമരുന്നുകളെ മഹത്വവൽക്കരിക്കുന്ന എത്രയോ മലയാള സിനിമകൾ ഇറങ്ങിയിട്ടുണ്ട്.

മയക്കുമരുന്നുകളെ മഹത്വവൽക്കരിക്കുന്നതിനെക്കാളും അപകടകരമാണ് നിരോധിത മാരക മയക്കുമരുന്നുകളെ നോർമലൈസ് ചെയ്യുന്ന സിനിമകൾ. കഴിഞ്ഞ വർഷം ഇറങ്ങിയ ഭീഷ്മ എന്ന സിനിമയിലെ രംഗം തന്നെ ഉദാഹരണം- അച്ഛൻ മകനോട് മദ്യം ഒഴിച്ച് കൊടുക്കാൻ പറയുന്നു… മകൻ ഒഴിച്ച് കൊടുത്ത മദ്യം കുടിച്ച അച്ഛൻ തൊട്ടടുത്തിരുന്ന എന്തോ ഒന്ന് തൊട്ട് നാക്കിൽ വച്ചിട്ട് മകനോട് ചോദിക്കുന്നു
” ടച്ചിങ്ങ്സിന് നീ ഉപ്പ് ആണോ കഴിക്കുന്നത് ?”

സർക്കാർ അംഗീകൃത മദ്യവിൽപ്പനശാലയിൽ നിന്ന് മദ്യപിച്ച video ഇട്ട പെൺകുട്ടികൾക്കെതിരെ കേസ് എടുത്തവർ എന്തുകൊണ്ടാണ് നിരോധിത മയക്ക് മരുന്നിനെ നോർമലൈസ് ചെയ്യുന്ന ഈ രംഗത്തിനെതിരെ ഒന്നു പ്രതികരിക്കുക പോലും ചെയ്യാത്തത്?

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.