...
Home Entertainments ശ്രീജിത്ത് പൊയിൽക്കാവിൻ്റെ ‘നജസ്സ്’ ചിലിയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

ശ്രീജിത്ത് പൊയിൽക്കാവിൻ്റെ ‘നജസ്സ്’ ചിലിയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക്

ഡോ:മനോജ് ഗോവിന്ദൻ,മുരളി നീലാംബരി എന്നിവർ ചേർന്നാണ് നജസ്സ് നിർമ്മിച്ചത്.കുവി എന്ന പെൺനായയാണ് പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ളത്.

511

പ്രശസ്ത നാടകകൃത്തും ചലച്ചിത്ര സംവിധായകനുമായ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം ചെയ്ത നജസ്സ് എന്ന ചിത്രം ചിലിയിലെ സൗത്ത് ഫിലിം ആൻ്റ് അർട്ട് അക്കാദമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.മികച്ച നടൻ, സംവിധാനം,സംഗീതം,ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ അവാർഡിനുള്ള നോമിനോട് കൂടിയാണ് തിരഞ്ഞെടുപ്പ്.

ഡോ:മനോജ് ഗോവിന്ദൻ,മുരളി നീലാംബരി എന്നിവർ ചേർന്നാണ് നജസ്സ് നിർമ്മിച്ചത്.കുവി എന്ന പെൺനായയാണ് പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുള്ളത്. കുവിക്കൊപ്പം ടിട്ടോ വിൽസൻ,സജിതാ മഠത്തിൽ, അമ്പിളി സുനിൽ,കൈലാഷ്,കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ,മനോജ് ഗോവിന്ദൻ,മുഹമ്മദ് പേരാമ്പ്ര തുടങ്ങിയവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ഛായാഗ്രഹണം വിപിൻ ചന്ദ്രൻ,സംഗീതം സുനിൽ കുമാർ പികെ ,എഡിറ്റിങ്ങ് രതിൻ രാധാകൃഷ്ണൻ, നിർമ്മാണ നിർവ്വഹണം കമലേഷ് കടലുണ്ടി.പി.ആർ.ഒ എ.എസ്.ദിനേശ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.