...
Home News Kerala കേരളാ ബാങ്ക് ഉൾപ്പെടെ പലിശ നിരക്ക് ഉയർത്തി സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ

കേരളാ ബാങ്ക് ഉൾപ്പെടെ പലിശ നിരക്ക് ഉയർത്തി സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ

രണ്ടു വർഷത്തിലേറെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനമാണ് പലിശ. കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങള്‍ക്കും പലിശ ഉയർത്തിയിട്ടുണ്ട്.

174

പലിശ നിരക്ക് ഉയർത്തിയിരിക്കുകയാണ് കേരളത്തിലെ സഹകരണ സംഘങ്ങൾ. പ്രാഥമിക സഹകരണ സംഘങ്ങളുടെയും കേരള ബാങ്കിലെയും നിക്ഷേപങ്ങള്‍ക്കാണ് പലിശ ഉയർത്തിയത്.ഇതോടെ 15 ദിവസം മുതൽ 45 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ മുതൽ രണ്ടു വർഷത്തിലധികം സമയത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് വരെ ഉയർന്ന പലിശ ലഭിക്കും

ഇതിൽ പ്രാഥമിക സഹകരണ സംഘങ്ങളിൽ 15 ദിവസം മുതൽ 45 ദിവസം വരെയുള്ള പലിശയ്ക്ക് 5.5 ശതമാനമാണ് പുതിയ പലിശ. ആനുപാതികമായി മറ്റ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകളും വർദ്ധിപ്പിച്ചിട്ടുണ്ട്.

രണ്ടു വർഷത്തിലേറെയുള്ള നിക്ഷേപങ്ങള്‍ക്ക് 7.75 ശതമാനമാണ് പലിശ. കേരള ബാങ്കിലെ വ്യക്തിഗത നിക്ഷേപങ്ങള്‍ക്കും പലിശ ഉയർത്തിയിട്ടുണ്ട്. 5 ശതമാനം മുതൽ 6.75 ശതമാനം വരെയാണ് പുതിയ പലിശ. സഹകരണ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പലിശ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.