...
Home News International അമേരിക്ക ഇരട്ടത്താപ്പുകൾ ഉടനടി അവസാനിപ്പിക്കണം; ഉക്രേനിയൻ സംഘർഷത്തിൽ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസ്താവന

അമേരിക്ക ഇരട്ടത്താപ്പുകൾ ഉടനടി അവസാനിപ്പിക്കണം; ഉക്രേനിയൻ സംഘർഷത്തിൽ അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസ്താവന

ഉക്രെയ്നിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ 2014 ൽ അട്ടിമറിച്ചതും അമേരിക്കൻ നാറ്റോ സഖ്യത്തിന്റെ തിരക്കഥയിലും സമ്പൂർണ്ണ ഇടപെടലിലും ആയിരുന്നു.

307

കഴിഞ്ഞ 30 വർഷമായി റഷ്യ ആവശ്യപ്പെടുന്ന ഒന്നാണ് മുൻ റഷ്യൻ റിപ്പബ്ലിക്കുകളിലേക്കുള്ള നാറ്റോയുടെ വ്യാപനം നിർത്തണം എന്ന്. അതവരുടെ സുരക്ഷാ ആശങ്കയാണ്. നാറ്റോ യൂറോപ്യൻ സഖ്യം ഇത് പ്രകോപനപരമായി ലംഘിക്കുന്നുവെന്നു മാത്രമല്ല നാറ്റോ യൂറോപ്യൻ സഖ്യത്തിന്റെ ആയുധങ്ങളുമായി കഴിഞ്ഞ കുറെ വര്ഷങ്ങളായി ഡോൺബാസിലെ ജനങ്ങളെ ഉക്രേനിയന് സേന കൊന്നൊടുക്കുന്നതിൽ കുറ്റകരമായ മൗനം പാലിക്കുകയുമാണ്.

അമേരിക്ക ഈ ഇരട്ടത്താപ്പുകൾ ഉടനടി അവസാനിപ്പിക്കണം. വര്ഷങ്ങളായി അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉക്രേനിയന് സ്വയംഭരണ പ്രദേശങ്ങളിലെ സംഭവവികാസങ്ങളെ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. ഞങ്ങൾ പൂർണ്ണമായും ലുഹാൻസ്‌ക് ( LPR ) ഡോണെസ്റ്ക് (DPR ) റിപ്പബ്ലിക്കുകളുടെ നാസി വംശീയതക്കെതിരായ അതിജീവന പോരാട്ടങ്ങളെ പിന്തുണക്കുന്നു. അമേരിക്കൻ നാറ്റോ യൂറോപ്യൻ പിന്തുണയുള്ള നാസി ബന്ദേര ഗ്യാങ്ങുകളെ ഞങ്ങൾ അപലപിക്കുന്നു.

സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ അന്നത്തെ അമേരിക്കൻ പ്രസിഡന്റും പാശ്ചാത്യ രാഷ്ട്ര നേതാക്കളും റഷ്യക്കുറപ്പ് നല്കിയതായിരുന്നു “നാറ്റോ ഒരടിപോലും കിഴക്കോട്ടേക്കില്ല “എന്ന്. അത് പരസ്യമായും പ്രകോപനപരമായും അമേരിക്കയും പാശ്ചാത്യ ലോകവും ലംഘിച്ചുകൊണ്ടിരിക്കുന്നു. 2022 ൽ നാറ്റോ റഷ്യയുടെ 600 മൈൽ അടുത്തേക്കെത്തിയിരിക്കുന്നു.

യുഗോസ്ലോവിയ അടക്കമുള്ള റിപ്പബ്ലിക്കുകളിൽ ഈ നാറ്റോ സഖ്യം വിതച്ചത് വംശീയതയും കൂട്ടക്കൊലകളും ആയിരുന്നു. എൽപിആറിന്റെയും ഡിപിആറിന്റെയും സ്വതന്ത്രത അംഗീകരിച്ചുകൊണ്ട് മുൻപ് റഷ്യക്ക് നാറ്റോയിൽ ചേരാമെന്ന ധാരണയിൽ 2000 -ൽ താൻ ബിൽ ക്ലിന്റനെ സമീപിച്ചിരുന്നുവെന്ന് പുടിൻ സമ്മതിച്ചു. ലോകത്തിന്റെ മൊത്ത കൊള്ളയിൽ ഒരു എതിരാളിയെ കൂടി പങ്കാളിയാക്കാൻ അമേരിക്കൻ സാമ്രാജ്യത്വത്തിന് കഴിയില്ലല്ലോ.


ഉക്രെയ്നിലെ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ 2014 ൽ അട്ടിമറിച്ചതും അമേരിക്കൻ നാറ്റോ സഖ്യത്തിന്റെ തിരക്കഥയിലും സമ്പൂർണ്ണ ഇടപെടലിലും ആയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ 1941 – 1945 കാലയളവിൽ 2 ലക്ഷം ജൂദന്മാരെ കൂട്ടക്കൊല ചെയ്തതിന്റെ സൂത്രധാരനായ ഫാഷിസ്റ്റ് സ്റ്റീഫൻ ബന്ദേരയുടെ ആശയാടിത്തറയിൽ സ്ഥാപിതമായതാണ് “ഓർഗനൈസേഷൻ ഓഫ് ഉക്രേനിയന് നാഷണലിസ്റ്റ് ” ഉക്രേനിന്റെ അധികാരത്തിലും അവരെത്തി.

1941 ൽ ബന്ദേരയുടെ കുപ്രസിദ്ധമായ ആ പ്രഖ്യാപനം ഉണ്ടായി ” മുഴുവൻ ജൂതന്മാരുടെയും തലകൾ കൊയ്തെടുത്തു ഞങ്ങൾ ഹിറ്റ്ലറുടെ പാദങ്ങളിൽ വെക്കും ” ആ ബന്ദെരയെ 2014 ലെ ഉക്രെയ്നിലെ അട്ടിമറി സർക്കാർ “ഹീറോ ഓഫ് ഉക്രെയിൻ “ആയി പ്രഖ്യാപിച്ചു. മാത്രമല്ല അദ്ദേഹത്തിന്റെ ഈ ഹീറോയിസത്തെ എതിർക്കുന്നത് രാജ്യദ്രോഹം ആക്കി. അങ്ങനെ നാസി വംശീയത “അസോബ് ബറ്റാലിയൻ Azob Battalion ” ആയിട്ടും “രൈറ്റ്‌ സെക്റ്റർ Right Sector ” ആയിട്ടും ഉക്രെയ്നിന്റെ സമസ്‌ത മേഖലയിലും പിടിമുറുക്കി.

2014 ലെ ഒഡേസാ ബിൽഡിങ് അഗ്നിക്കിരയാക്കി 48 മനുഷ്യരെ ജീവനോടെ കത്തിച്ചതടക്കം ഇവർ കാണിച്ച അക്രമങ്ങൾ എണ്ണമറ്റതാണ്. കഴിഞ്ഞ 8 വർഷത്തോളമായി DPR, LPR സിവിലിയൻ സമൂഹം ഇവരുടെ നിരന്തരമായ ക്രൂരമായ ബോംബാക്രമണങ്ങളിൽ അതിജീവനത്തിനായി പൊരുതുന്നു.

റഷ്യൻ ജനതയെ സംബന്ധിച്ചിടത്തോളം ചരിത്രത്തിൽ രണ്ടു ഫാഷിസ്റ്റ് ശക്തികളെ ഐതിഹാസികമായി പരാജയപ്പെടുത്തിയവരാണവർ. 19 ആം നൂറ്റാണ്ടിൽ നെപ്പോളിയനെയും 20 ആം നൂറ്റാണ്ടിൽ നാസി ജെർമ്മനിയെയും. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ കൊണ്ടാണ് സോവിയറ്റ് റഷ്യ രണ്ടുപ്രാവശ്യം യൂറോപ്പിനെ ഫാഷിസവാഴ്ചയിൽ നിന്നും രക്ഷിച്ചെടുത്തത്. അതുകൊണ്ടുതന്നെ 2014 ലെ പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ച ഫാഷിസ്റ്റ് ഭരണകൂട അതിക്രമങ്ങളെ പൊറുക്കാൻ റഷ്യക്ക് കഴിയുന്നതെങ്ങനെ ?

(പരിഭാഷ – രഞ്ജിത്ത് പി തങ്കപ്പൻ )

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.