2022-23ൽ ഹോട്ട് മെറ്റലിന്റെയും ക്രൂഡ് സ്റ്റീലിന്റെയും എക്കാലത്തെയും മികച്ച ഉൽപ്പാദനം നേടിയതിന് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനെ (സെയിൽ) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചു.
ഈ വർഷം 194.09 ലക്ഷം ടൺ ഹോട്ട് മെറ്റലും 182.89 ലക്ഷം ടൺ ക്രൂഡ് സ്റ്റീലും ഉൽപ്പാദിപ്പിച്ചതോടെ, സെയിൽ യഥാക്രമം 3.5%, 5.3% എന്നിവയെ മറികടന്നു. ഇന്ത്യ എല്ലാ മേഖലകളിലും ആത്മനിർഭർതത്തിലേക്ക് ശക്തമായ ചുവടുവെപ്പുകൾ നടത്തുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ട്വീറ്റ് ഇങ്ങിനെ: “അത്ഭുതകരമായ ഈ നേട്ടത്തിന് നിരവധി അഭിനന്ദനങ്ങൾ! സ്റ്റീൽ മാത്രമല്ല, രാജ്യം എല്ലാ മേഖലകളിലും സ്വാശ്രയത്വത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് സെയിലിന്റെ ഈ ഉൽപ്പാദനം കാണിക്കുന്നു.”



