| അനീഷ് മാത്യു
സുധാകരനിസം = No Compromise- എന്താണ് വിഷയം എന്ന് ഒരു ആറു മാസം അല്ലെങ്കിൽ രണ്ടു കൊല്ലം കഴിഞ്ഞു നോക്കുമ്പോൾ സംശയം തോന്നാം. ഏതോ സംഘപരിവാറിനെതിരെയുള്ള വലിയ സമരം ജയിച്ചതിന്റെ ആണോ എന്ന് സംശയിച്ചേക്കാം.എന്നാൽ അല്ല. -ഒരു പയ്യനെ ചങ്കിൽ കുത്തി കൊന്നതിന്റെ പിറ്റേന്ന് എഴുതുന്നത് ആണ്. ക്രൂരമായ കൊലപാതകത്തിന്റെ ആഘോഷം – വീരത്വം ആണ്.
ബ്ലാക് ആക്‌സ് എന്നൊരു നൈജീരിയൻ മാഫിയ – കൾട്ട് ഉണ്ട്. ഇപ്പോൾ ലോകത്തുള്ള ഏറ്റവും വലിയ ഓർഗനൈസ്ഡ് ക്രൈം ഗ്യാങ്ങുകളിൽ ഒന്ന് ആണ് ബ്ലാക് ആക്സ്. എതിരാളികളെ വളരെ ക്രൂരമായി കൊല്ലുക അതിൽ ആഹ്ലാദിക്കുക, വീരത്വം ഘോഷിക്കുക, ഇങ്ങനെ ആണ് ബ്ലാക് അക്സ് ഭീകരതയുടെ അവരുടെ കൾട് മൈന്റൈൻ ചെയ്യുന്നത്.
ലിബിയയിലേക്ക് മനുഷ്യക്കടത്തു, യൂറോപ്പിലേക്കുള്ള സെക്സ് ട്രാഫിക്കിങ്, ചൈനയിൽ നിന്നും ആഫ്രിക്കയിലേക്കുള്ള സാധനങ്ങളുടെയും തിരിച്ചുള്ള ഹവാലയുടെയും നിയന്ത്രണം മുതൽ നമ്മുടെ ഗോവയിൽ ഉള്ള ചെറുകിട പരിപാടികൾ വരെ ഈ ബ്ലാക് അക്സ് ആണ് നിയന്ത്രിക്കുന്നത്.
ബെനിൻ ആയിരുന്നു ബ്രിട്ടന് മുമ്പ് ഉള്ള നൈജീരിയയിലെ ഏറ്റവും വലിയ പുരോഗമിച്ച രാജ്യം. ബെനിൻ എന്ന രാജ്യത്തെ പിടിച്ചെടുത്തതാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം നൈജീരിയൻ മണ്ണിൽ തങ്ങളുടെ പ്രൊട്ടക്ടറേറ്റും പിന്നീട് ഗവർണറേറ്റും ഉണ്ടാക്കിയത്. ബെനിൻ മെറ്റലർജിയിൽ വളരെ പുരോഗമിച്ച നാട് ആയിരുന്നു. ലണ്ടനിലെ ബ്രിട്ടീഷ് മ്യുസിയത്തിൽ ഉള്ള ഏറ്റവും പ്രധാന ആകര്ഷങ്ങളിൽ ഒന്നു ആ ബെനിനിന് നിന്നും അന്ന് പിടിച്ചെടുത്തു കൊണ്ടുപോയ ബെനിൻ വെങ്കല ശില്പങ്ങൾ ആണ്.
നിയോ ബ്ലാക്ക് മൂവേമെന്റ് എന്ന പേരിൽ കറുത്തവർ ആയവർ – പ്രിത്യേകിച്ചു ഇഗ്ബൊ വംശജർ – യൂറോപ്പിൽ നേരിടുന്ന വംശീയതക്കെതിരെ പ്രവർത്തിക്കുന്ന ഒരു സാംസ്‌കാരിക സംഘടന – മൂവേമെൻറ് ഉണ്ട്. ബെനിൻ എന്ന സ്ഥലത്ത് നിന്നും യൂറോപ്പിൽ എത്തിയ കുറെ പേര് ചേർന്ന് തുടങ്ങിയ ഈ നിയോ ബ്ലാക്ക് മൂവേമെന്റ് എന്ന ഈ കറുത്തവരുടെ വിമോചനത്തിന്റെ സാംസ്‌കാരിക മൂവേമെന്റ് ആണ് പിന്നീടു ബ്ലാക് ആക്സ് ആയതെന്നും അല്ലെന്നും ഉണ്ട്. എന്തായാലും നിയോ ബ്ലാക്ക് മൂവേമെന്റിന്റെ കവറിൽ ആണ് ബ്ലാക്ക് ആക്സ് പ്രവർത്തിക്കുന്നത് എന്നാണ് യൂറോപ്പിൽ പ്രത്യേകിച്ച് ഇറ്റലിയിൽ പോലീസ് അഭിപ്രായപ്പെടുന്നത്.
(ഇഗ്ബൊ എന്ന നൈജീരിയയിലെ മൂന്നാമത്തെ വലിയ ഗോത്രത്തിന്റെ – ബയാഫ്ര എന്ന പേരിൽ അവരൊരു രാജ്യം ഉണ്ടാക്കാൻ ശ്രമിച്ചു പൊളിഞ്ഞത് ആണ്-) നിയോ ബ്ലാക്ക് മൂവേമെന്റ് നിയമപ്രകാരം പല രാജ്യങ്ങളിലും രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്നു. ബ്ലാക്ക് അക്സ് ഞങ്ങൾ “അല്ല – ആണ്” എന്നൊക്കെ വളരെ അപ്പുറെയും ഇപ്പുറേയും തൊടാതെ പറയുന്നു. ഇഗ്ബൊ വംശജരുടെ വിമോചനത്തെ പറ്റി വാചാലർ ആകുന്നു.
“സുധാകരനിസം” എന്ന് കുന്നപ്പള്ളി വിളിക്കുന്നത് എന്താണ് ? ഒരു കൊച്ചു പയ്യനെ ഒറ്റക്കുത്തിനു കൊന്നത്, ഇനി ഇതേ കുന്നപ്പള്ളി തന്നെ രഘുപതി രാഘവയും ആട്ടിൻപാലും വെള്ള തലയിണയും മഹാത്മാഗാന്ധിയും അടുത്ത ഒക്ടോബറിൽ പറയും- കോൺഗ്രസ് ആണ് ഇന്ത്യയുടെ ആത്മാവ് എന്നും പറയും.
ബ്ലാക്ക് ആക്സ് ആണ് യാഥാർത്ഥ്യം – ബാക്കി ഒക്കെ അതിനുള്ള കവർ ആണ്.



