12 September 2026
Home Entertainments സുധീർ മിശ്ര കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ജൂറി അധ്യക്ഷൻ

സുധീർ മിശ്ര കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം ജൂറി അധ്യക്ഷൻ

അദ്ദേഹത്തിൻ്റെ ദേശീയ അവാർഡ് നേടിയ ചിത്രമായ ധാരാവിയും, അടിയന്തരാവസ്ഥ കാലത്തെ മൂന്ന് ആദർശവാദികളായ യുവാക്കളുടെ കഥ പറയുന്ന 2003-ൽ പുറത്തിറങ്ങിയ ‘ഹസാരോൺ ഖ്വൈഷെയ്ൻ ഐസി’ എന്ന ചിത്രവും ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.

263

2023-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ അധ്യക്ഷനായി സംവിധായകൻ സുധീർ മിശ്ര. 1987-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ‘യേ വോ മൻസിൽ തോ നഹിൻ’ എന്ന ചിത്രത്തിലൂടെയാണ് മിശ്ര തൻ്റെ അരങ്ങേറ്റം കുറിച്ചത്.

അദ്ദേഹത്തിൻ്റെ ദേശീയ അവാർഡ് നേടിയ ചിത്രമായ ധാരാവിയും, അടിയന്തരാവസ്ഥ കാലത്തെ മൂന്ന് ആദർശവാദികളായ യുവാക്കളുടെ കഥ പറയുന്ന 2003-ൽ പുറത്തിറങ്ങിയ ‘ഹസാരോൺ ഖ്വൈഷെയ്ൻ ഐസി’ എന്ന ചിത്രവും ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു. ഫ്രഞ്ച് സർക്കാർ 2010-ൽ ഷെവലിയർ ഓഫ് ദി ഓർഡ്രെ ഡെസ് ആർട്‌സ് എറ്റ് ഡെസ് ലെറ്റേഴ്‌സ് നൽകി അദ്ദേഹത്തെ ആദരിച്ചു.

ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകൻ അഴഗപ്പൻ എന്നിവർ പ്രാഥമിക ജഡ്ജിംഗ് പാനലിലെ രണ്ട് ഉപസമിതികളുടെ തലവന്മാരായിരിക്കും. ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതജ്ഞൻ ശ്രീവൽസൻ ജെ.മേനോൻ എന്നിവരും പാനൽ അംഗങ്ങളാണ്.